ഒറിജിനൽ വിലയ്ക്ക് തന്നെ ഈ മോട്ടറോള സൂപ്പറാ, അപ്പോൾ ഡിസ്കൗണ്ട് ഉള്ളപ്പോഴത്തെ കാര്യം പറയണോ!
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ OMG ഗാഡ്ജറ്റ്സ് സെയിൽ എന്ന പേരിൽ ഒരു സ്പെഷൽ ഡിസ്കൗണ്ട് സെയിൽ നടക്കുകയാണ്. വളരെ പരിമിതമായ ദിവസത്തേക്ക് നടക്കുന്ന ഈ സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നു. അക്കൂട്ടത്തിൽ സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്ന് അൽപ്പം വേറിട്ട് സ്റ്റൈലസ് സഹിതം അവതരിപ്പിക്കപ്പെട്ട മോട്ടറോളയുടെ എഡ്ജ് സീരീസ് സ്മാർട്ട്ഫോണിനും ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് (motorola edge 60 STYLUS) ആണ് ആ സ്മാർട്ട്ഫോൺ.
മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് 5ജിയുടെ 8GB + 256GB സിംഗിൾ വേരിയന്റിന് 22,999 രൂപയായിരുന്നു വില. തുടക്കത്തിൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 21999 രൂപ വിലയിൽ ഇത് വാങ്ങാൻ സാധിക്കുമായിരുന്നു. പിന്നീട് കുറച്ചുനാളുകൾക്ക് മുമ്പ് ഈ മോഡലിന്റെ വില 20999 രൂപയായി കുറച്ചു.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും 20999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോട്ടറോള വെബ്സൈറ്റിൽ ഇതിന് കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ഒന്നുംതന്നെ ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ പരമാവധി 1050 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ 19049 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും.
25000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അവതരിപ്പിക്കപ്പെട്ട മോട്ടറോള എഡ്ജ് 60 സ്റ്റൈലസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അതിന്റെ പേരിനൊപ്പമുള്ള സ്റ്റൈലസ് തന്നെയാണ്. ബിൽറ്റ്-ഇൻ സ്റ്റൈലസ് സ്മാർട്ട്പെൻ ഉള്ള സെഗ്മെന്റിലെ ആദ്യ സ്മാർട്ട്ഫോൺ ആയിരുന്നു ഇത്. ലെതർ ബാക്ക് സഹിതം പാന്റോൺ സർഫ് ദ വെബ്, പാന്റോൺ ജിബ്രാൾട്ടർ സീ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.88 അപ്പേർച്ചറുള്ള സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, 13MP അൾട്രാവൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ എന്നിവ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറ ഇതിൽ ഉണ്ട്. 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, അക്വാ ടച്ച് ഉള്ള കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളും ഈ മോട്ടറോള ഫോണിലുണ്ട്.
അഡ്രിനോ 710 GPU, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 റേറ്റിങ് എന്നിവയും ഇതിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി, 15W വയർലെസ് ചാർജിംഗ് പിന്തുണ, ഡ്യുവൽ സിം (1 നാനോ സിം + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മൈ UXൽ ആണ് പ്രവർത്തനം. രണ്ട് ഒഎസ് അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








