Home
Mobile

സ്റ്റൈലിന്റെ പുതിയ പേര്! മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മോട്ടറോള ഒരു കിടിലൻ സ്മാർട്ട്ഫോണുമായി തങ്ങളുടെ എഡ്ജ് 60 സീരീസ് വീണ്ടും വിപുലീകരിച്ചിരിക്കുന്നു. ഏപ്രിൽ ആദ്യ ആഴ്ച തന്നെ മോട്ടറോള എഡജ് 60 ഫ്യൂഷൻ കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് (motorola edge 60 STYLUS) എന്ന സ്മാർട്ട്ഫോൺ ആണ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഉള്ളിലെ കലാവാസനകളെ ഫലപ്രദമായി ഉപയോഗിക്കാൻ അ‌വരെ സഹായിക്കും വിധത്തിൽ ബിൽറ്റ്-ഇൻ സ്റ്റൈലസ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് ഈ കിടിലൻ മോട്ടറോള ഫോണിന്റെ കരുത്ത്.

ശരിക്കും ഒരു മാജിക് ഫോൺ എന്ന് മോട്ടറോള എഡ്ജ് 60 സ്റ്റൈലസിനെ വിശേഷിപ്പിക്കാം. കാരണം, ഇതിനൊപ്പം ലഭിക്കുന്ന സ്റ്റൈലസ് സ്മാർട്ട്പെൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ചിത്രങ്ങൾ ഉൾപ്പെടെ എന്തും വരയ്ക്കാൻ സാധിക്കും. എന്ന് മാത്രമല്ല, എഐ ഉപയോഗിച്ച് അ‌വയെ മനോഹരമാക്കുകയും ചെയ്യാം. ഇതിനായി സ്കെച്ച് ടു ഇമേജ്, AI സ്റ്റൈലിംഗ് പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. കൂടാതെ ഗ്ലാൻസ് AI ഉപയോഗിച്ച് ഇൻസ്റ്റന്റ് ഷോപ്പിങ് ഉൾപ്പെടെ നടത്താം.

സ്റ്റൈലിന്റെ പുതിയ പേര്! മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5G ഇന്ത്യയിൽ

മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് pOLED ഡിസ്പ്ലേയുമായാണ് ഈ മോട്ടറോള ഫോൺ എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, അക്വാ ടച്ച് ഉള്ള കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm 5G ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന മോട്ടോറോള എഡ്ജ് 60 സ്റ്റൈലസിൽ അഡ്രിനോ 710 GPU, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയുണ്ട്.

സ്റ്റൈലിന്റെ പുതിയ പേര്! മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5G ഇന്ത്യയിൽ

f/1.88 അപ്പേർച്ചറുള്ള സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, 13MP അൾട്രാവൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ എന്നിവ സഹിതമാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ് എത്തിയിട്ടുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള മൈ UXൽ ആണ് പ്രവർത്തനം. രണ്ട് പ്രധാന ഒഎസ് അ‌പ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (1 നാനോ സിം + eSIM), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 റേറ്റിങ്, 5G SA/NSA (n1/3/5/8/28/38/40/41/48/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി, 15W വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.15×74.78×8.29mm വലിപ്പവും 191 ഗ്രാം ഭാരവും ഇതിനുണ്ട്.

സ്റ്റൈലിന്റെ പുതിയ പേര്! മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5G ഇന്ത്യയിൽ

മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് 5ജിയുടെ 8GB + 256GB സിംഗിൾ വേരിയന്റിന് 22,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 21999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ലെതർ ബാക്ക് സഹിതം പാന്റോൺ സർഫ് ദ വെബ്, പാന്റോൺ ജിബ്രാൾട്ടർ സീ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഏപ്രിൽ 23 മുതൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

More from GizBot

Best Mobiles in India

English summary
Motorola Edge 60 STYLUS has been launched in India. The 8GB + 256GB single variant is priced at Rs 22,999. However, as part of the launch offer, a bank discount of Rs 1000 is available, so it can be purchased for an initial price of Rs 21,999. The phone will go on sale from April 23 via Flipkart, Motorola's official website, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X