Home
Mobile

സ്റ്റൈലസ് സ്മാർട്ട്പെൻ ഉള്ള പുതിയ മോട്ടറോള എഡ്ജ് സീരീസ് 5G ഫോണിന്റെ വില കുറഞ്ഞു; കൂടെ 2000 രൂപ ഡിസ്കൗണ്ടും

പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകൾക്കൊപ്പമാണ് സാധാരണയായി സ്മാർട്ട്പെൻ എത്താറുള്ളത്. എന്നാൽ അ‌തിൽ നിന്ന് വ്യത്യസ്തമായി, മോട്ടറോള ഈ വർഷം ഏപ്രിലിൽ അ‌വതരിപ്പിച്ച ഒരു എഡ്ജ് സീരീസ് മോഡൽ സ്മാർട്ട്ഫോൺ സ്റ്റൈലസ് സ്മാർട്ട്പെൻ സഹിതമാണ് എത്തിയത്. നിലവിലുള്ള എഡ്ജ് 60 സീരീസിന്റെ ഭാഗമായി എത്തിയ മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5ജി (MOTOROLA Edge 60 Stylus) എന്ന സ്മാർട്ട്ഫോൺ ആയിരുന്നു അ‌ത്. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടത്. തികച്ചും പുതുമയുള്ള ഒരു അ‌നുഭവമാണ് സ്മാർട്ട്പെന്നുമായി എത്തിയ ഈ ഫോൺ ഉപയോക്താക്കൾക്ക് സമ്മാനിച്ചത്.

പൊതുവെ ഈ സെഗ്മെന്റ് ഫോണുകളിൽ ഇങ്ങനെയൊരു ഫീച്ചർ ലഭ്യമാകാറില്ല. അ‌തിനാൽത്തന്നെ മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5ജി വിപണിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനൊപ്പം ലഭിക്കുന്ന സ്റ്റൈലസ് സ്മാർട്ട്പെൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ചിത്രങ്ങൾ ഉൾപ്പെടെ എന്തും വരയ്ക്കാൻ സാധിക്കും. എന്ന് മാത്രമല്ല, എഐ ഉപയോഗിച്ച് അ‌വയെ മനോഹരമാക്കുകയും ചെയ്യാം, അ‌തിനായി സ്കെച്ച് ടു ഇമേജ്, AI സ്റ്റൈലിംഗ് പോലുള്ള ഫീച്ചറുകളും ലഭ്യമാക്കിയിരുന്നു.

സ്മാർട്ട്പെൻ ഉള്ള മോട്ടറോള എഡ്ജ് സീരീസ് 5G ഫോണിന്റെ വില കുറഞ്ഞു

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് 5ജിയുടെ 8GB + 256GB സിംഗിൾ വേരിയന്റിന് 22,999 രൂപയായിരുന്നു വില. ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നെങ്കിലും വില 21999 രൂപ വരെ മാത്രമാണ് കുറഞ്ഞത്. എന്നാലിപ്പോൾ മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 20999 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തായത് ലോഞ്ച് ചെയ്ത് ഏകദേശം ആറ് മാസം മാത്രം പിന്നിടുമ്പോഴേക്ക് ഈ ഫോണിന് 2000 രൂപ വില കുറഞ്ഞിരിക്കുന്നു. ഇത് സ്ഥിരം വിലക്കുറവ് ആണോ താൽക്കാലിക ഡയറക്ട് ഡിസ്കൗണ്ട് ആണോ എന്ന് വ്യക്തമല്ല. എന്തായാലും ഉപയോക്താക്കൾക്ക് ബാങ്ക് കാർഡുകളുടെ സഹായമില്ലാതെ തന്നെ മുൻപത്തെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകും.

സ്മാർട്ട്പെൻ ഉള്ള മോട്ടറോള എഡ്ജ് സീരീസ് 5G ഫോണിന്റെ വില കുറഞ്ഞു

എന്നാൽ മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5ജി വാങ്ങാനുള്ള ഡിസ്കൗണ്ട് ഇവിടം കൊണ്ട് അ‌വസാനിക്കുന്നില്ല, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ക്രെഡിറ്റ് കാർഡ് ഇഎംഐ പർച്ചേസിന് 2500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു. ഇതിൽ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 18999 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും.

അ‌തായത് 22999 രൂപ വിലയിൽ അ‌വതരിപ്പിക്കപ്പെട്ട ഫോൺ 4000 രൂപയോളം ഡിസ്കൗണ്ടിന് ശേഷം 18999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമാകുന്നു എന്നത് മോട്ടറോള ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു ആകർഷകമായ ഡീൽ ആണ്. ലെതർ ബാക്ക് സഹിതം പാന്റോൺ സർഫ് ദ വെബ്, പാന്റോൺ ജിബ്രാൾട്ടർ സീ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm 5G പ്രോസസർ, 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, അക്വാ ടച്ച് ഉള്ള കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, അഡ്രിനോ 710 GPU, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്.

സ്മാർട്ട്പെൻ ഉള്ള മോട്ടറോള എഡ്ജ് സീരീസ് 5G ഫോണിന്റെ വില കുറഞ്ഞു

സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, 13MP അൾട്രാവൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ, ഡ്യുവൽ സിം (1 നാനോ സിം + eSIM), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ആൻഡ്രോയിഡ് 15 (രണ്ട് പ്രധാന ഒഎസ് അ‌പ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 റേറ്റിങ്.

68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി, 15W വയർലെസ് ചാർജിംഗ് പിന്തുണ, 5G SA/NSA (n1/3/5/8/28/38/40/41/48/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The price of the Motorola Edge 60 Stylus, which comes with a stylus smartpen, has been reduced. At the time of its launch in India, the 8GB + 256GB single variant of the Motorola Edge 60 Stylus 5G was priced at Rs 22,999. Now it is listed at a price of Rs 20,999. There is also a bank discount of Rs 2,000 available. So, you can now buy it for Rs 18,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X