പുതിയ സീരീസിലെ നാലാമൻ! മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ ജൂൺ 10ന് ലോഞ്ച് ചെയ്യും; ഫീച്ചറുകൾ...
മോട്ടറോള കഴിഞ്ഞ വർഷം എഡ്ജ് 50 സീരീസ് ഫോണുകളിലൂടെ വിപണിയിൽ ഉണ്ടാക്കിയ ആവേശം വളരെ വലുതായിരുന്നു. ഇക്കൊല്ലം, എഡ്ജ് 50 സീരീസിന്റെ പിൻഗാമികളായി എഡ്ജ് 60 സീരീസ് ഫോണുകൾ മോട്ടറോള പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിനകം മോട്ടറോള എഡ്ജ് 60 സീരീസിൽ മൂന്ന് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്, മോട്ടറോള എഡ്ജ് 60 പ്രോ എന്നിവയാണ് അവ. ഇക്കൂട്ടത്തിലേക്ക് ഒരു സ്റ്റാന്റേർഡ് മോഡൽ കൂടി ഇപ്പോൾ എത്തുന്നു. ജൂൺ 11ന് മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് ഒപ്പം ആഗോള തലത്തിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആണ് മോട്ടറോള എഡ്ജ് 60. ഇന്ത്യയിലേക്ക് എത്തുമ്പോൾ ആഗോള വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ചില ഫീച്ചറുകളാണ് എഡ്ജ് 60യിൽ ഉണ്ടാകുക. പ്രധാനമായും ചിപ്സെറ്റ്, ബാറ്ററി എന്നിവയിലാണ് മാറ്റം. ആഗോള വേരിയന്റിനൽ മീഡിയടെക് 7300 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ വേരിയന്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ആണ് ഉണ്ടാകുക.

ഇന്ത്യയിൽ 12GB + 256GB സിംഗിൾ വേരിയന്റിൽ മാത്രമേ മോട്ടറോള എഡ്ജ് 60 വാങ്ങാനാകൂ. ഇത് നൈലോൺ പോലുള്ള ഫിനിഷുള്ള പാന്റോൺ ജിബ്രാൾട്ടർ സീയിലും ലെതർ പോലുള്ള ഫിനിഷുള്ള പാന്റോൺ ഷാംറോക്കിലും ലഭ്യമാകും. മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പന.
മോട്ടോറോള എഡ്ജ് 60 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G615 MC2 GPU, 12GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം മോട്ടറോള എഡ്ജ് 60 5ജിയിൽ ഉണ്ട്. അതിൽ സോണി LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ), 30x സൂപ്പർ സൂം, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം മോട്ടറോള എഡ്ജ് 60യിൽ ഉണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 161.2 x 73.08 x 8.25mm വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. വില ലോഞ്ച് ചെയ്യുമ്പോഴേ വ്യക്തമാകൂ.


Click it and Unblock the Notifications