Home
Mobile

ഇനി സെൽഫികളുടെ എണ്ണം കൂടും! 50MP ഫ്രണ്ട് ക്യാമറ സഹിതം മോട്ടറോള എഡ്ജ് 60

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ എഡ്ജ് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ്. ഏപ്രിൽ 24ന് മോട്ടോറോള എഡ്ജ് 60 (motorola edge 60), റേസർ 60 സീരീസ് സ്മാർട്ട്‌ഫോണുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമെന്ന് മോട്ടറോള ഇതിനകം അ‌റിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ എഡ്ജ് 50 ന്റെ പിൻഗാമിയായി എത്തുന്ന മോട്ടറോള എഡ്ജ് 60 5ജിയുടെ പ്രസ്സ് റെൻഡറുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു, ഇതുവരെ എഡ്ജ് 60 യെപ്പറ്റി പ്രചരിച്ചിരുന്ന ചില അ‌ഭ്യൂഹങ്ങൾ തകർത്തുകൊണ്ട് വരാൻ പോകുന്ന ഈ ഫോണിന്റെ ചില ഫീച്ചറുകളും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ മോട്ടറോള എഡ്ജ് 50 ൽ സ്‌നാപ്ഡ്രാഗൺ 7 Gen 1 ആക്സിലറേറ്റഡ് എഡിഷൻ ആണ് ഉണ്ടായിരുന്നത്. എന്നാൽ വരാൻ പോകുന്ന എഡ്ജ് 60 യിൽ ഡൈമെൻസിറ്റി 7400 പ്രോസസർ ആയിരിക്കും ഉണ്ടാകുക എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ മീഡിയടെക് ഡൈമെൻസിറ്റി 7300 കരുത്തിലാണ് ഈ ഫോൺ എത്തുന്നത് എന്ന് ഇപ്പോൾ സ്ഥിരീകരിക്ക​പ്പെട്ടിട്ടുണ്ട്.

സെൽഫികളുടെ എണ്ണം കൂടും! 50MP ഫ്രണ്ട് ക്യാമറ സഹിതം മോട്ടറോള എഡ്ജ് 60

ടിപ്സ്റ്റർ @evleaks പുറത്തുവിട്ട ലീക്ക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 6.7 ഇഞ്ച് 1.5K 120Hz കർവ്ഡ് pOLED ഡിസ്‌പ്ലേ ആണ് എഡ്ജ് 60 യിൽ ഉണ്ടാകുകയെന്നും ഇതിൽ പറയുന്നു. 12 ജിബി റാമും 12 ജിബി വെർച്വൽ റാമും 512 ജിബി സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകും.

ക്യാമറയുടെ കാര്യമെടുത്താൽ മോട്ടറോള എഡ്ജ് 60 ​യെ ശ്രദ്ധേയമാക്കാൻ കഴിയും വിധത്തിലുള്ള 50MP ഫ്രണ്ട് ക്യാമറ സഹിതമാണ് ഈ ഫോൺ എത്തുക. അ‌തിനാൽത്തന്നെ സെൽഫി പ്രേമികൾക്ക് ഇത് ഏറെ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. റിയർ പാനലിൽ, അൾട്രാ-വൈഡ് ക്യാമറ, 3x ടെലിഫോട്ടോ ക്യാമറ എന്നിവയോടൊപ്പം സോണി ലൈറ്റിയ 700C സെൻസറുള്ള 50MP മെയിൻ ക്യാമറയും ഇതിലുണ്ട്.

സെൽഫികളുടെ എണ്ണം കൂടും! 50MP ഫ്രണ്ട് ക്യാമറ സഹിതം മോട്ടറോള എഡ്ജ് 60

ബാറ്ററിയുടെ കാര്യത്തിലും മുൻ മോഡലിനെക്കാൾ മികവ് എഡ്ജ് 60 വാഗ്ദാനം ചെയ്യും. കഴിഞ്ഞ വർഷത്തെ എഡ്ജ് 50 5ജിയിൽ 68W ടർബോ ചാർജിംഗ് പിന്തുണയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത്. പുതിയ മോഡലിൽ അ‌തേ ചാർജിങ് പിന്തുണ നിലനിർത്തിക്കൊണ്ട് 5200 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാകുക.

MIL-810H സ്റ്റാൻഡേർഡ് പിന്തുണയോടെയാണ് മോട്ടറോള എഡ്ജ് 60 എത്തുക, കൂടാതെ പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP69 റേറ്റിങ്ങും പ്രതീക്ഷിക്കുന്നു. വില ഉൾപ്പെടെയുള്ള മറ്റുകാര്യങ്ങൾ അ‌ടുത്ത ആഴ്ച നടക്കുന്ന ലോഞ്ചിൽ വ്യക്തമാകും. ആഗോല തലത്തിലെ ലോഞ്ചിന് പിന്നാലെ ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിലും അ‌വതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടറോള ഇന്ത്യയിൽ ഏറ്റവുമൊടുവിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5G ആണ്. ഇത് ഏപ്രിൽ 23 മുതലാണ് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുക. മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് 5ജിയുടെ 8GB + 256GB സിംഗിൾ വേരിയന്റിന് 22,999 രൂപയാണ് വില.

സെൽഫികളുടെ എണ്ണം കൂടും! 50MP ഫ്രണ്ട് ക്യാമറ സഹിതം മോട്ടറോള എഡ്ജ് 60

ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് 5G തുടക്കത്തിൽ 21999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന. ലെതർ ബാക്ക് സഹിതം പാന്റോൺ സർഫ് ദ വെബ്, പാന്റോൺ ജിബ്രാൾട്ടർ സീ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

Best Mobiles in India

English summary
Motorola has already announced that it will launch the Motorola Edge 60 and Razr 60 series smartphones globally on April 24. The Motorola Edge 60 will be powered by the MediaTek Dimensity 7300. The phone will come with a 50MP front camera. On the rear panel, it is expected to have a 50MP main camera with a Sony LeEco 700C sensor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X