കൂടുതലുമില്ല, കുറവുമില്ല, കൃത്യം 256GB സ്റ്റോറേജ്! മോട്ടറോള എഡ്ജ് 70 5G ഡിസ്കൗണ്ടുമായി വിൽപ്പനയ്ക്ക്
മോട്ടറോള തങ്ങളുടെ എഡ്ജ് 70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 70 5ജി (Motorola Edge 70) ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാനാകും. ഫ്ലിപ്കാർട്ട്, മോട്ടോറോള വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഫോൺ ലഭ്യമാകുക. ചില സ്മാർട്ട്ഫോണുകൾക്ക് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാണെങ്കിലും എഡ്ജ് 70 5ജി 8GB റാം+ 256GB സ്റ്റോറേജ് എന്ന ഒരൊറ്റ കോൺഫിഗറേഷനിൽ മാത്രമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ കൂടിയതോ, കുറഞ്ഞതോ ആയ സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാകില്ല.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങാനുള്ള സൗകര്യമുണ്ട്. മോട്ടോറോള എഡ്ജ് 70 5ജിയുടെ 8GB + 256GB മോഡലിന് 29,999 രൂപയാണ് വില. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 28999 രൂപ വിലയിൽ ഈ ഫോൺ ലഭ്യമാകും. എന്നാൽ പരിമിതകാലത്തേക്ക് മാത്രമാണ് ഈ ലോഞ്ച് ഓഫർ ലഭ്യമാകുക.

പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. 159.87x 74.28x 5.99mm വലിപ്പവും 159 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അതിശയകരമാം വിധം സ്ലിം ബോഡിയുമായാണ് ഈ ഫോൺ എത്തുന്നത്. ഇക്കാര്യം കമ്പനി എടുത്തുപറയുന്നുമുണ്ട്.
മോട്ടറോളയുടെ എഡ്ജ് 70 സീരീസിൽ ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന മോഡലാണ് എഡ്ജ് 70. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. VC കൂളിംഗ്, 16GB വരെ വെർച്വൽ റാം ഉൾപ്പെടെയുള്ള പ്രധാന ഫീച്ചറുകൾക്ക് പുറമേ നിരവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
ക്യാമറയിൽ നിന്ന് തന്നെ തുടങ്ങാം, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 120º അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം എഡ്ജ് 70 5ജിയിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതമാണ് ഇത് എത്തുന്നത്.
120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2712 x 1220 പിക്സൽസ്) 1.5K 10-ബിറ്റ് pOLED സ്ക്രീൻ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. അഡ്രിനോ 722 GPU, 8GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഈ ഫോണിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് എത്തുന്നത്. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോട്ടറോള ഫോണിന് ലഭിക്കും. 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ എഡ്ജ് സീരീസ് ഫോണിലുള്ളത്.

IP68 + IP69 റേറ്റിങ്, മിലിട്ടറി- ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (16 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications