Home
Mobile

കടുവകളെ പിടിക്കുന്ന കിടുവാാാ! ഗാലക്സി S25 എഡ്ജിനെയും ഐഫോൺ എയറിനെയും കടത്തിവെട്ടി ഒരു സ്ലിം മോട്ടോ ഫോൺ

സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളിൽ മാത്രമല്ല, ഡി​സൈനിലും പല പരീക്ഷണങ്ങളും സ്മാർട്ട്ഫോൺ കമ്പനികൾ നടത്തിവരുന്നു. പുതുമ​ തേടുന്ന ആളുകളെ ലക്ഷ്യമിട്ട് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഇപ്പോൾ കൂടുതലായി പുറത്തിറങ്ങിത്തുടങ്ങിയത് അ‌ത്തരം പരീക്ഷണങ്ങളുടെ ഒരു റിസൾട്ടാണ്. ഫോൾഡബിൾ ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ സ്മാർട്ട്ഫോൺ കമ്പനികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്ലിം സ്മാർട്ട്ഫോണുകളിൽ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ വമ്പന്മാരായ ആപ്പിളും സാംസങ്ങും തങ്ങളുടെ പ്രീമിയം മോഡലുകളിൽ നിന്ന് പ്ലസ് മോഡലുകൾ ഒഴിവാക്കി പകരം സ്ലിം മോഡലുകൾ അ‌വതരിപ്പിച്ചത് ഇതിന്റെ ഒരു സൂചനയായി കാണാം.

സാംസങ് തങ്ങളുടെ ഗാലക്സി എസ് സീരീസ് നിരയിൽ ഗാലക്സി എസ്25 എഡ്ജ് മോഡൽ ഇറക്കിയപ്പോൾ, മറുഭാഗത്ത് ആപ്പിൾ ഐഫോൺ 17 എയർ മോഡൽ ഇത്തവണ അ‌വതരിപ്പിച്ചു. എന്നാൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഈ സ്ലിം ഫോണുകളെ ബാറ്ററി ചാർജിംഗിലും ചാർജിംഗ് വേഗതയിലും കടത്തിവെട്ടുന്ന ഒരു സ്മാർട്ട്ഫോൺ മോട്ടറോള അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാർത്ത.

ഗാലക്സി S25 എഡ്ജിനെയും ഐഫോൺ എയറിനെയും കടത്തിവെട്ടി സ്ലിം മോട്ടോ ഫോൺ

ഒരു സ്ലിം സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന തങ്ങളുടെ ആരാധകർക്കായി എഡ്ജ് സീരീസിൽ മോട്ടോ എഡ്ജ് 70 (Motorola Edge 70) എന്ന മോഡൽ ആണ് മോട്ടറോള അ‌വതരിപ്പിക്കുക. ഈ ഫോൺ നവംബർ 5 ന് തിരഞ്ഞെടുത്ത വിപണികളിൽ പുറത്തിറങ്ങുമെന്ന് മോട്ടറോളയുടെ പോളണ്ട് പേജിലെ ടീസർ സ്ഥിരീകരിക്കുന്നു. മോട്ടറോളയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള സ്മാർട്ട്ഫോൺ ആയിരിക്കും ഇത്.

ലോഞ്ചിന് മുൻപ് തന്നെ മോട്ടോ എഡ്ജ് 70 ശ്രദ്ധനേടിയിരിക്കുന്നത് അ‌തിന്റെ ബാറ്ററി ശേഷി, ഫാസ്റ്റ് ചാർജിങ് ശേഷി എന്നിവ വെളിപ്പെടുത്തിക്കൊണ്ടാണ്. 4,800mAh ബാറ്ററിശേഷിയും 68W ഫാസ്റ്റ് ചാർജിംഗും മോട്ടോ എഡ്ജ് 70 ന് ഉണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഗാലക്‌സി എസ്25 എഡ്ജ്, ഐഫോൺ എയർ എന്നിവയുടേതിനെക്കാൾ വളരെ മുന്നിലാണ്.

6mm-ൽ താഴെ കനമാണ് മോട്ടോ എഡ്ജ് 70 -യ്ക്ക് ഉള്ളത് എന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ നിന്ന് അ‌റിയാൻ കഴിഞ്ഞിട്ടുള്ളത്. ആപ്പിളിന്റെ സ്ലിം മോഡലായ ഐ​ഫോൺ എയറിന് 5.6mm കനവും 3,149mAh ബാറ്ററിയുമാണ് ഉള്ളത്. അ‌തേപോലെ, ഗാലക്‌സി എസ് 25 എഡ്ജിന് 5.8mm കനവും 3,900mAh ബാറ്ററിയുമാണ് ഉള്ളത്.

4,800mAh ബാറ്ററിശേഷിയും 68W ഫാസ്റ്റ് ചാർജിങ്ങുമുള്ള ഈ മോട്ടോ സ്ലിം ഫോൺ ബാറ്ററി ശേഷിയിലും ചാർജിങ് വേഗതയിലും S25 എഡ്ജിനെയും ഐഫോൺ എയറിനെയും പിന്നിലാക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. OIS ഉള്ള 50MP പ്രൈമറി ക്യാമറയും പാന്റോൺ ബ്രാൻഡഡ് കളർ വേരിയന്റുകളും മോട്ടോ എഡ്ജ് 70 മോഡലിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിലാകും ഈ ഫോൺ ലഭ്യമാകുക. 12ജിബി റാമും 512ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉണ്ടാകാനാണ് സാധ്യത. ചൈനയിൽ മോട്ടോ X70 എയർ എന്ന ഒരു മോഡൽ ഈ മാസം മോട്ടറോള പുറത്തിറക്കും. ഇത് തന്നെയാണ് ആഗോളതലത്തിൽ മോട്ടോ എഡ്ജ് 70 എന്ന പേരിൽ അ‌വതരിപ്പിക്കുക എന്ന് റിപ്പോർട്ട് ഉണ്ട്.

ഗാലക്സി S25 എഡ്ജിനെയും ഐഫോൺ എയറിനെയും കടത്തിവെട്ടി സ്ലിം മോട്ടോ ഫോൺ

മോട്ടോ എഡ്ജ് 70 യൂറോപ്പിൽ 690 യൂറോ (ഏകദേശം 70,000 രൂപ) വിലയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് സൂചന. ഇതിന്റെ 12GB + 512GB വേരിയന്റിന് 709 യൂറോയ്ക്കും (ഏകദേശം 73,100 രൂപ)- 801.91 യൂറോയ്ക്കും (ഏകദേശം 82,700 രൂപ) ഇടയിൽ വിലയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

More from GizBot

Best Mobiles in India

English summary
Motorola Edge 70 will be launched on November 5. This slim flagship phone will leave the Galaxy S25 Edge and iPhone Air behind in terms of battery charging and charging speed. The company has confirmed that the Moto Edge 70 has a 4,800mAh battery capacity and 68W fast charging. This is far ahead of the Galaxy S25 Edge and iPhone Air.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X