ഇന്ത്യയിലും കിട്ടും! മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാൻസർ സ്പെഷൽ എഡിഷൻ ലോഞ്ച് ചെയ്തു
മോട്ടറോള തങ്ങളുടെ എഡ്ജ് 70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ മാസം മോട്ടറോള എഡ്ജ് 70 മോഡൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയത്. എന്നാലിപ്പോൾ പുതിയ പാന്റോൺ കളറുമായി ഈ സ്മാർട്ട്ഫോൺ മോഡലിന്റെ സ്പെഷൽ എഡിഷൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. പാന്റോൺ കളർ ഓഫ് ദി ഇയർ 2026, പാന്റോൺ 11-4201 ക്ലൗഡ് ഡാൻസർ കളർ ഓപ്ഷനിലാണ് മോട്ടറോള എഡ്ജ് 70യുടെ ലിമിറ്റഡ് എഡിഷൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാൻസർ സ്പെഷൽ എഡിഷൻ (motorola edge 70 Cloud Dancer special edition) ഒരു എയറി വൈറ്റ് കളർ ഓപ്ഷനാണ്. മൃദുത്വത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഈ സ്പെഷൽ എഡിഷന്റെ സൗന്ദര്യം കൂടുതൽ വർധിപ്പിച്ചുകൊണ്ട് മോട്ടറോള സ്വരോവ്‌സ്‌കിയിൽ നിന്നുള്ള ക്രിസ്റ്റലുകളും ഈ ഫോണിന്റെ ഡിസൈനിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.

ക്വിൽറ്റഡ്, ലെതർ-ഇൻസ്പയർഡ് ബാക്ക് പാനലിൽ നിന്ന് വ്യത്യസ്തമായി, സ്വരോവ്‌സ്‌കിയിൽ നിന്നുള്ള ക്രിസ്റ്റലുകൾ ഈ സ്മാർട്ട്ഫോൺ ഡിസൈനിൽ ഉൾച്ചേർത്തിരിക്കുന്നു. മോട്ടറോള എഡ്ജ് 70 മോഡലിന്റെ സ്ലിം ബോഡി നിലനിർത്തിക്കൊണ്ട് തന്നെയാണ് സ്പെഷൽ എഡിഷൻ എത്തിയിരിക്കുന്നത്. സ്വരോവ്സ്കിയുടെ ക്രിസ്റ്റലുകൾ ഉൾക്കൊള്ളുന്ന മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാൻസർ പാന്റോൺ കളർ ഓഫ് ദി ഇയർ 2026 ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വിപണികളിൽ ലഭ്യമാകും.
ഇന്ത്യയിലും എത്തും
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ലിമിറ്റഡ് എഡിഷൻ മോഡൽ ഇന്ത്യയിലും ലഭ്യമാകും എന്നതാണ്. ഈ മാസം മോട്ടറോള എഡ്ജ് 70 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഈ ലിമിറ്റഡ് എഡിഷൻ ലോഞ്ചും പ്രതീക്ഷിക്കാം. ഇതിനകം തന്നെ മോട്ടറോളയുടെ ഇന്ത്യൻ വെബ്സൈറ്റിൽ ഇത് കാണിക്കുന്നുണ്ട് എന്നതിനാൽ ഇന്ത്യൻ ലോഞ്ച് ഉറപ്പിക്കാം.

പ്രധാന ഫീച്ചറുകൾ
പുതിയ കളർ ഓപ്ഷനിൽ എത്തി എന്നതിനപ്പുറം ഈ ഫോണിന്റെ ഫീച്ചറുകളിൽ മാറ്റം വന്നിട്ടില്ല. അതേസമയം ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ട എഡ്ജ് 70 ഫീച്ചറുകൾ തന്നെയാണോ ഇന്ത്യൻ വേരിയന്റിലും ഉണ്ടാകുക എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ് കരുത്തിൽ ആണ് മോട്ടറോള എഡ്ജ് 70 ലോഞ്ച് ചെയ്യപ്പെട്ടിട്ടുളളത്.
5.99 സ്ലീക്ക് ഡിസൈനും 159 ഗ്രാം ലൈറ്റ്‌വെയ്റ്റ് ബോഡിയുമാണ് മോട്ടറോള എഡ്ജ് 70 5ജിയുടെ മുഖ്യ ആകർഷണം. 6.7-ഇഞ്ച് (2712 x 1220 പിക്സൽസ്) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, 50MP 120º അൾട്രാ-വൈഡ് ക്യാമറ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 50MP സെൽഫി ക്യാമറയും മോട്ടറോള എഡ്ജ് 70 5ജിയിലുണ്ട്. വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H) എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

അഡ്രിനോ 722 GPU, 12GB LPDDR5X റാം, 512GB സ്റ്റോറേജ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (1 നാനോ സിം + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 4800mAh ബാറ്ററി എന്നിവയാണ് ആഗോളതലത്തിൽ എത്തിയ എഡ്ജ് 70 മോഡലിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications