Home
Mobile

2000 രൂപ ഡിസ്കൗണ്ട് ഉണ്ട്; മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ വിൽപ്പന തുടങ്ങി

മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ എഡ്ജ് 70 സീരീസിന്റെ ഭാഗമായി ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ (motorola edge 70 fusion) ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട്, മോട്ടറോള വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ 8GB+128GB വേരിയന്റിന് 26,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ടോപ്പ്-എൻഡ് 12GB+256GB വേരിയന്റിന് 32,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ ഇപ്പോൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

HDFC, ICICI തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേസിന് 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. IDFC ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 2500 രൂപയുടെ ഡിസ്കൗണ്ട് ഉണ്ട്. HDFC ക്രെഡിറ്റ് കാർഡ് EMI ഇടപാടിന് 2300 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ 6 മാസം വരെ നോ​ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

2000 രൂപ ഡിസ്കൗണ്ട്; മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ വിൽപ്പന തുടങ്ങി
Also Read

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ 24999 രൂപ പ്രാരംഭ വിലയിൽ മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ സ്വന്തമാക്കാൻ സാധിക്കും. പരിമിത കാലയളവിലേക്ക് മാത്രമേ ലോഞ്ച് ഓഫർ ലഭ്യമാകൂ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാന്റോൺ ബ്ലൂ സർഫ്, പാന്റോൺ കൺട്രി എയർ, പാന്റോൺ സിലൗറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ മോട്ടറോള ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

സോണി LYTIATM 710 സെൻസർ ഉള്ള ആദ്യ സ്മാർട്ട്‌ഫോൺ ആണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. അ‌തിൽ സോണി LYTIA 710 സെൻസറുള്ള 50MP മെയിൻ ക്യാമറയ്ക്ക് (OIS, f/1.8 അപ്പേർച്ചർ) പുറമേ മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാ-വൈഡ് ക്യാമറയും (f/2.2 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.

2000 രൂപ ഡിസ്കൗണ്ട്; മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ വിൽപ്പന തുടങ്ങി
Also Read

സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറ (f/2.2 അപ്പേർച്ചർ) 4K വീഡിയോ റെക്കോർഡിംഗ് സഹിതം എഡ്ജ് 70 ഫ്യൂഷനിൽ ഉണ്ട്. അഡ്രിനോ 810 GPU സഹിതം എത്തുന്ന 2.5GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 4 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 8GB / 12GB റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

68W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് എഡ്ജ് 70 ഫ്യൂഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്,
മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

Also Read
2000 രൂപ ഡിസ്കൗണ്ട്; മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ വിൽപ്പന തുടങ്ങി

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അ‌പ്ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും എഡ്ജ് 70 ഫ്യൂഷന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Motorola Edge 70 Fusion has gone on sale in India. The phone is now available for purchase via Flipkart, Motorola's website, and offline stores. The Motorola Edge 70 Fusion is priced at Rs 26,999 for the 8GB+128GB variant, Rs 29,999 for the 8GB+256GB variant, and Rs 32,999 for the top-end 12GB+256GB variant. However, with launch offers available, it can now be purchased at a starting price of Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X