Home
Mobile

കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു; 7000mAh ബാറ്ററിയുമായി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ എത്തി

സ്മാർട്ട്ഫോൺ ആരാധകർ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ കൂടി ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. മോട്ടറോളയുടെ എഡ്ജ് 70 സീരീസിലെ രണ്ടാമത്തെ മോഡലായി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ (motorola edge 70 fusion) ആണ് എത്തിയിരിക്കുന്നത്. മോട്ടറോള എഡ്ജ് 70 നേരത്തെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയും ഇതിനകം വിൽപ്പന ആരംഭിക്കുകയും ചെയ്തിരുന്നു. അപ്‌ഡേറ്റ് ചെയ്‌ത ഡിസൈൻ മെറ്റീരിയലുകൾ, ഏറ്റവും പുതിയ സോണി ക്യാമറ സെൻസറുകൾ, AI ഫീച്ചറുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ടാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ എത്തിയിരിക്കുന്നത്.

ഈ ഫോൺ വളരെ സ്ലിം ആണ്, അ‌തോടൊപ്പം തന്നെ മികച്ച ഈടിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ക്വാഡ്-കർവ് ഡിസൈൻ ആണ് എഡ്ജ് 70 ഫ്യൂഷന് ഉള്ളത്. ഫ്രണ്ടിലെ ഗ്ലാസ് പിൻ പാനലിലേക്ക് വളഞ്ഞിരിക്കുന്നു, ഇത് സുഗമമായ പ്രൊഫൈലിനായി ഷാർപ് എഡ്ജുകൾ ഇല്ലാതാക്കുന്നു. നൈലോൺ, ലിനൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടെക്സ്ചർ ചെയ്ത ഫിനിഷുകൾ ഉപയോഗിച്ചാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ക്യൂറേറ്റഡ് പാന്റോൺ ഷേഡുകളിൽ ലഭ്യമാണ്.

7000mAh ബാറ്ററിയുമായി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ എത്തി

സോണി LYTIATM 710 സെൻസർ ഉള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട്‌ഫോൺ എന്നതാണ് എഡ്ജ് 70 ഫ്യൂഷന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. 1.5K സൂപ്പർ HD റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് എക്‌സ്ട്രീം AMOLED ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗൺ® 7s ജെൻ 4 ആണ് ഈ ഫോണിന്റെ ശക്തി കേന്ദ്രം. ദീർഘനേരത്തെ ഉപയോഗം സാധ്യമാക്കാൻ 7000mAh ബാറ്ററിയും ഉണ്ട്.

പ്രധാന ഫീച്ചറുകൾ

6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.5GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 4 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

7000mAh ബാറ്ററിയുമായി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ എത്തി

അഡ്രിനോ 810 GPU, 8GB / 12GB റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അ‌പ്ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും എഡ്ജ് 70 ഫ്യൂഷന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 70 ഫ്യൂഷനിൽ മോട്ടറോള നൽകിയിരിക്കുന്നത്. അ‌തിൽ സോണി LYTIA 710 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറ (f/2.2 അപ്പേർച്ചർ) 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), IP68 + IP69 റേറ്റിങ്,ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC എന്നിവയും ഇതിലുണ്ട്.

7000mAh ബാറ്ററിയുമായി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ എത്തി

68W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് എഡ്ജ് 70 ഫ്യൂഷനിൽ മോട്ടറോള നൽകിയിരിക്കുന്നത്, റിവേഴ്‌സ് പവർ-ഷെയറിംഗ് ഫീച്ചറും ഉണ്ട്. പാന്റോൺ ബ്ലൂ സർഫ്, പാന്റോൺ കൺട്രി എയർ, പാന്റോൺ സിലൗറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. 162.76 x 75.60 x 7.99mm വലിപ്പവും 193 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും

മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ 8GB+128GB വേരിയന്റിന് 26,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ടോപ്പ്-എൻഡ് 12GB+256GB വേരിയന്റിന് 32,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 24999 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. മാർച്ച് 13 മുതലാണ് വിൽപ്പനയാരംഭിക്കുക. ഫ്ലിപ്പ്കാർട്ട്, മോട്ടറോള വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Motorola Edge 70 Fusion has been launched in India. It is priced at Rs 26,999 for the 8GB+128GB variant, Rs 29,999 for the 8GB+256GB variant and Rs 32,999 for the top-end 12GB+256GB variant. As part of the launch offer, it can be purchased at a starting price of Rs 24,999, with a bank discount of Rs 2,000. The sale will start from March 13.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X