നമുക്ക് കിട്ടാൻ കുറച്ച് ദിവസം കൂടിയെടുക്കും! 7000mAh ബാറ്ററിയുമായി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ലോഞ്ച് ചെയ്തു
മോട്ടറോള എഡ്ജ് 70 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നു. മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ 5ജി (motorola edge 70 fusion) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര്. വരാനിരിക്കുന്ന ടൂർണമെന്റിന്റെ ആരാധകരെ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക FIFA വേൾഡ് കപ്പ് 26TM കളക്ഷൻ എഡിഷനും ഇതോടൊപ്പം ലോഞ്ചിൽ ഉൾപ്പെടുന്നു. എഡ്ജ് 70 ഫ്യൂഷനിൽ ക്വാഡ്-കർവ് ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. സ്ലിം ബോഡിയുമായി എത്തുമ്പോൾ തന്നെ മികച്ച ഈടും ഈ ഫോണിനുണ്ട്.
മിലിട്ടറി-ഗ്രേഡ് ഈടിനുള്ള MIL-STD-810H സർട്ടിഫിക്കേഷൻ മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ സജ്ജീകരിച്ചിരിക്കുന്നു. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ്® ഗൊറില്ല® ഗ്ലാസ് 7i പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. സോണി LYTIATM 710 സെൻസർ ഉൾക്കൊള്ളുന്ന വിപണിയിലെ ആദ്യ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയും എഡ്ജ് 70 ഫ്യൂഷന് ഉണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP സോണി LYTIATM 710 സെൻസർ, 22° ഫീൽഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്ന 13MP അൾട്രാവൈഡ്, മാക്രോ ലെൻസ്, 4K വീഡിയോ റെക്കോർഡിംഗ് സഹിതം 32MP സെൽഫി ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. സ്‌നാപ്ഡ്രാഗൺ® 7s ജെൻ 3 കരുത്തിലാണ് എഡ്ജ് 70 ഫ്യൂഷൻ എത്തിയിട്ടുള്ളത്.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K OLED ക്വാഡ് കർവ്ഡ് സ്ക്രീൻ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ എഡ്ജ് 70 ഫ്യൂഷന്റെ ഡിസ്പ്ലേ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ കരുത്തിലാണ് എഡ്ജ് 70 ഫ്യൂഷൻ എത്തിയിരിക്കുന്നത്. അഡ്രിനോ 720 GPU, 8GB / 12GB റാം, 128GB / 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS പിന്തുണയും 4 വർഷ സുരക്ഷാ പിന്തുണയും ഇതിനുണ്ട്.
സോണി LYTIA 710 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും ( f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിങ്) ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), പൊടിയും വെള്ളവും പ്രതിരോധിക്കുന്ന (IP68 + IP69), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, 68W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വില
മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ വില 429.99 യൂറോ (ഏകദേശം 46,075 രൂപ) മുതൽ ആരംഭിക്കുന്നു, ലാറ്റിൻ അമേരിക്ക, EMEA (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക), ഏഷ്യാ പസഫിക് മേഖല എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിൽ ഇത് ലഭ്യമാകും. ഇന്ത്യയില മാർച്ച് 6ന് ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








