ഫോൺ വാങ്ങാനിരിക്കുന്നവർ സന്തോഷിച്ചാട്ടെ! മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ 7000mAh ബാറ്ററി, സോണി ക്യാമറ...
മോട്ടറോളയുടെ പ്രശസ്തമായ എഡ്ജ് സീരീസിലെ പുതിയ മോഡലുകൾ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. എഡ്ജ് 70 സീരീസിലെ ആദ്യ മോഡലായി മോട്ടറോള എഡ്ജ് 70 5G ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ഈ സീരീസിലെ രണ്ടാമനായി വരാൻ പോകുന്നത് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ (Motorola Edge 70 Fusion) ആണ്. ഇതിന്റെ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് കമ്പനി ടീസറുകൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ വരാൻ പോകുന്ന ഈ മോട്ടറോള സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകളിൽ ചിലതും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. കൂടുതൽ ഫീച്ചറുകൾ ഈ ആഴ്ച തന്നെ വെളിപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അടുത്ത മാസം (മാർച്ച്) ആദ്യ ആഴ്ചയിൽ തന്നെ മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. എന്നാൽ കൃത്യമായ ലോഞ്ച് തിയതി കമ്പനി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ എഡ്ജ് 60 ഫ്യൂഷന്റെ പിൻഗാമിയായിട്ടാണ് പുതിയ എഡ്ജ് 70 ഫ്യൂഷൻ എത്തുക.

പുതിയ എഡ്ജ് 70 സീരീസിൽ ഇപ്പോൾ ഇറങ്ങിയിട്ടുള്ളതും ഇനി ഇറങ്ങാൻ സാധ്യതയുള്ളതുമായ സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന ഓപ്ഷനായിരിക്കും മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ എന്ന് പ്രതീക്ഷിക്കുന്നു. ഫ്ലിപ്പ്കാർട്ടിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും എഡ്ജ് 70 ഫ്യൂഷന്റെ ചില ഫീച്ചറുകൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
ക്യാമറയിലും ഡിസ്പ്ലേ അപ്‌ഗ്രേഡുകളിലും ശക്തമായ ഊന്നൽ നൽകിയാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതിൽ 50MP സോണി LYT-710 സെൻസർ മെയിൻ ക്യാമറയും 13MP അൾട്രാ-വൈഡ് ലെൻസും ഉണ്ട്, ഇത് മാക്രോ, ഡെപ്ത് ക്യാമറകളായും പ്രവർത്തിക്കുന്നു. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയാണ് ഉണ്ടാകുക.

അൾട്രാ ക്ലിയർ ലോ-ലൈറ്റ് ഇമേജുകൾ, വീഡിയോകളിൽ മെച്ചപ്പെട്ട ഹൈലൈറ്റ് നിയന്ത്രണം, പാന്റോൺ വാലിഡേറ്റഡ് നിറങ്ങളും സ്കിൻ ടോണുകളും വാഗ്ദാനം ചെയ്യുന്ന 50MP സോണി LYT- 710 മെയിൻ ക്യാമറ ഉള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകത മോട്ടറോള എഡ്ജ് 70 ഫ്യൂഷനുണ്ട്.
മോട്ടറോള എഡ്ജ് 70 ഫ്യൂഷനിലെ എല്ലാ ക്യാമറകളും 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. AI ഫോട്ടോ എൻഹാൻസ്‌മെന്റ്, അഡാപ്റ്റീവ് വീഡിയോ സ്റ്റെബിലൈസേഷൻ എന്നിവയുൾപ്പെടെ മോട്ടോ AI ഫീച്ചറുകളും ലഭ്യമാകും. പെർഫോമൻസിന്റെ കാര്യമെടുത്താൽ, സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് ഈ മോട്ടറോള ഫോൺ എത്തുന്നത്. 12GB വരെ റാം, 12GB വെർച്വൽ റാം ഫീച്ചറുകളും ഇതിലുണ്ട്.
മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ ബാറ്ററി ശേഷിയും കമ്പനി വെളിപ്പെടുത്തിക്കഴിഞ്ഞു. ഇത് 7,000mAh ബാറ്ററിയും 68W ഫാസ്റ്റ് ചാർജിങ് പിന്തുണയും സഹിതം എത്തും. ഇത്ര വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും, ഫോൺ 7.99mm സ്ലിം പ്രൊഫൈൽ നിലനിർത്തുന്നു. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുക.

ലെതർ-പ്രചോദിത ബാക്ക് പാനലുകൾ ഉൾക്കൊള്ളുന്ന സിലൗറ്റ്, ബ്ലൂ സർഫ്, കൺട്രി എയർ തുടങ്ങിയ പാന്റോൺ-ക്യൂറേറ്റഡ് കളർ ഓപ്ഷനുകളിലാണ് മോട്ടറോള അവതരിപ്പിക്കുക. 5,200 nits പീക്ക് ബ്രൈറ്റ്‌നസും HDR10+ പിന്തുണയും ഉള്ള 144Hz 1.5K ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ ഉള്ളത് എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന മുറയ്ക്ക് അറിയാനാകും.


Click it and Unblock the Notifications








