പുതിയ മോഡൽ 15ന് വരും, ഒരു കുലുക്കവുമില്ലാതെ മോട്ടറോള എഡ്ജ് 60; ഡൈമെൻസിറ്റി 7400 യുവത്വം തന്നെ കാരണം
മോട്ടറോളയുടെ ഏറെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസാണ് എഡ്ജ്. എഡ്ജ് സീരീസിൽ എത്തുന്ന ഫോണുകളെല്ലാം മികച്ചതായിരിക്കുമെന്ന് ആളുകൾക്ക് പൊതുവിൽ ഒരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷകൾ ഇപ്പോൾ ഏറ്റവും ഒടുവിൽ എത്തി നിൽക്കുന്നത് വരാൻ പോകുന്ന എഡ്ജ് 70 മോഡലിലാണ്. ഡിസംബർ 15ന് എഡ്ജ് 70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് എഡ്ജ് 70 ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മോട്ടറോള എഡ്ജ് 60 5ജിയുടെ പിൻഗാമിയായാണ് എഡ്ജ് 70 എത്തുന്നത്. എന്നാൽ വരാൻ പോകുന്ന എഡ്ജ് 70യെക്കുറിച്ച് അല്ല, ഇതിനകം വന്ന എഡ്ജ് 60 5ജിയെക്കുറിച്ചാണ് ഇവിടെ പറയാനുള്ളത്.
പുതിയ മോഡൽ എത്താറായിട്ടും മോട്ടോ എഡ്ജ് 60 (Motorola Edge 60) 5ജിക്ക് കുലുക്കമൊന്നുമില്ല. യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ഇപ്പോഴും ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ട് ആറ് മാസം മാത്രമേ ആകുന്നുള്ളൂ എന്നതാണ് ഏറെ ശ്രദ്ധേയം. അപ്പോഴേക്കും പുതിയ മോഡൽ എത്തുന്നു.

ഇപ്പോഴും യുവത്വം നിലനിൽക്കുന്നതിനാലാകാം പുതിയ മോഡൽ എത്താറായിട്ടും മോട്ടോ എഡ്ജ് 60 5ജിയുടെ വിലയിൽ ഒരു കുലുക്കവും തട്ടാത്തത്. എന്നാൽ ഡയറക്ടായി വില കുറഞ്ഞില്ലെങ്കിലും ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിൽ ഈ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആമസോൺ എഡ്ജ് 60 5ജിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
മോട്ടോറോള എഡ്ജ് 60 5ജിയുടെ 12GB + 256GB സിംഗിൾ വേരിയന്റിന് 25,999 രൂപയായിരുന്നു ലോഞ്ച് വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ പ്രധാന പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 24,499 രൂപ വിലയിൽ ഈ മോട്ടറോള എഡ്ജ് ഫോൺ സ്വന്തമാക്കാം.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് മോട്ടറോള എഡ്ജ് 60 5ജിയുടെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സോണി LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ, OIS, 30x സൂപ്പർ സൂം, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അതിലടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം മോട്ടറോള എഡ്ജ് 60 5ജിയിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED സ്ക്രീൻ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പട്ട പ്രധാന ഫീച്ചറുകൾ.
68W ടർബോപവർ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, IP68 + IP69, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, മാലി G615 MC2 GPU, 12GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഈ മോട്ടറോള ഫോണിന്റെ പ്രവർത്തനം. 3 ഒഎസ് അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നൈലോൺ പോലുള്ള ഫിനിഷുള്ള പാന്റോൺ ജിബ്രാൾട്ടർ സീയിലും ലെതർ പോലുള്ള ഫിനിഷുള്ള പാന്റോൺ ഷാംറോക്കിലും ഈ മോട്ടറോള ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








