ഇന്ത്യയിൽ ഇനി എഡ്ജ് 70 യുഗം; 50MP ക്യാമറകൾ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി... മോട്ടറോള എഡ്ജ് 70 എത്തി
ഇന്ത്യയിൽ എഡ്ജ് 70 സീരീസ് യുഗത്തിന് തുടക്കമിട്ടുകൊണ്ട് മോട്ടറോള എഡ്ജ് 70 5ജി (motorola edge 70) ലോഞ്ച് ചെയ്തു. മോട്ടറോള എഡ്ജ് 60 5ജിയുടെ പിൻഗാമിയായിട്ടാണ് എഡ്ജ് 70 അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനകം തന്നെ ഇത് ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ എഡ്ജ് 70 സീരീസിന് തുടക്കം കുറച്ച് ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നു. ഫ്രണ്ട് ക്യാമറ ഉൾപ്പെടെ മൂന്ന് 50MP ക്യാമറകൾ, ശക്തമായ ഡ്യൂറബിലിറ്റി വാഗ്ദാനം ചെയ്തുകൊണ്ട് മിലിട്ടറി ഗ്രേഡ് MIL-STD-810H സർട്ടിഫിക്കേഷൻ, IP68 + IP69 റേറ്റിങ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട്.
സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് ആണ് മോട്ടറോള എഡ്ജ് 70 5ജിയുടെ കരുത്ത്. VC കൂളിംഗ്, 16GB വരെ വെർച്വൽ റാം ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്. മോട്ടോ എഐ 2.0 ഡെഡിക്കേറ്റഡ് AI കീ ആണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. സ്‌ക്രീനിൽ എന്താണുള്ളതെന്ന് മനസ്സിലാക്കുകയും തത്സമയം ശരിയായ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുകയും സന്ദർഭോചിതമായി നെക്സ്റ്റ് മൂവ് നിർദ്ദേശിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ എഐ വാഗ്ദാനം ചെയ്യുന്നു.

AI ഇമേജ് സ്റ്റുഡിയോ, സ്കെച്ച് ടു ഇമേജ്, സ്റ്റൈൽ സിങ്ക്, ടെക്സ്റ്റ് ടു സ്റ്റിക്കർ, അവതാർ ക്രിയേഷൻ തുടങ്ങിയ ക്രിയേറ്റീവ് ടൂളുകൾ, ക്യാച്ച് മി അപ്പ് 2.0, പേ അറ്റൻഷൻ ലൈവ് ട്രാൻസ്ക്രിപ്ഷനുകൾ, AI പ്ലേലിസ്റ്റ് സ്റ്റുഡിയോ, ഗ്ലോബൽ സെർച്ച്, ഓട്ടോ സ്‌ക്രീൻഷോട്ട് ബ്ലർ ഉൾപ്പെടെയുള്ള എഐ ഫീച്ചറുകളും ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2712 x 1220 പിക്സൽസ്) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) ആണ് ഈ എഡ്ജ് ഫോണിന്റെ കരുത്ത്.

അഡ്രിനോ 722 GPU, 8GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് എത്തുന്നത്. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോട്ടറോള ഫോണിന് ലഭിക്കും. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, 50MP 120º അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം 50MP ഫ്രണ്ട് ക്യാമറയും എഡ്ജ് 70 5ജിയിൽ ഉണ്ട്.
IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (16 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 159.87x 74.28x 5.99mm വലിപ്പവും 159 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും
മോട്ടോറോള എഡ്ജ് 70 5ജിയുടെ 8GB + 256GB മോഡലിന് 29,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും. പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ഫ്ലിപ്കാർട്ട്, മോട്ടോറോള വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഡിസംബർ 23 മുതൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








