വിപണിയെ ഷോക്കിലാക്കാന്‍ മോട്ടറോള ഇലക്ട്രിഫൈ

Posted By: Staff

വിപണിയെ ഷോക്കിലാക്കാന്‍ മോട്ടറോള ഇലക്ട്രിഫൈ

മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയിലെല്ലാം ഇന്ത്യന്‍ വിപണിയിലായാലും, ആഗോള വിപണിയിലായാലും മോട്ടളോളയ്ക്ക് തന്റേതായ ഒരു സ്ഥാനം ഉണ്ട്. ഏറ്റവും പുതിയതായി മോട്ടറോള അന്തര്‍ദേശീയ വിപണിയില്‍ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് മോട്ടറോള ഇലക്ട്രിഫൈ.

158 ഗ്രാം ഭാരമുള്ള ഈ പുതിയ മോട്ടറോള സ്മാര്‍ട്ട്‌ഫോണിന്റെ നീളം 126.9 എംഎം, വീതി 66.9 എംഎം, കട്ടി 12.2 എംഎം എന്നിങ്ങനെയാണ്. ഇപ്പോള്‍ ലഭ്യമായവയില്‍ ഏറ്റവും യൂസര്‍ ഫ്രന്റ്‌ലി ഓപറേറ്റിംഗ് സിസ്റ്റം ആയ ഗൂഗിള്‍ ആന്‍ഡ്രോയിഡ് 2.3.4 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുന്നത്.

കൂടെ 1000 മെഗാഹെര്‍ഡ്‌സ് എന്‍വിഡിയ ടെഗ്ര2 250 എപി20എച്ച് പ്രോസസ്സറിന്റെ സപ്പോര്‍ട്ടു കൂടിയാവുമ്പോള്‍ വളരെ മികച്ച പ്രവര്‍ത്തന ശേഷി തന്നെ നമുക്ക് ഈ പുതിയ മോട്ടറോള സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പ്രതാക്ഷിക്കാം.

ആക്കര്‍ഷണീയമായ ഡിസൈനില്‍ വരുന്ന മോട്ടറോള ഇലക്ട്രിഫൈയുടെ സ്‌ക്രീന്‍ ഡിസ്‌പ്ലേ 540 x 960 പിക്‌സല്‍ റെസൊലൂഷനുള്ള 4.3 ഇഞ്ച് ആണ്. 720p വേഗതയുള്ള വീഡിയോ റെക്കോര്‍ഡിംഗും ഈ സ്മാര്‍ട്ട്‌ഫോണില്‍ സാധ്യമാണ്.

1 ജിബി ഇന്‍ബില്‍ട്ട് റാം കപ്പാസിറ്റിയുള്ള ഈ മോട്ടറോള ഫോണിന് 3.5 ഓഡിയോ ജാക്ക് കൂടിയുണ്ട്. മള്‍ട്ടി ടച്ച് സ്‌കരീന്‍ സൗകര്യവും ഈ മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളുടെ സാന്നിധ്യവും ഉപയോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യും.

മെമ്മറി 32 ജിബി വരെ കൂടി ഉയര്‍ത്താന്‍ സഹായിക്കുന്ന ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും ഈ മോട്ടറോള ഹാന്‍ഡ്‌സെറ്റിലുണ്ട്. ഡ്യുവല്‍ എല്‍ഇഡി ടെക്‌നോളജിയും ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

എഫ്എം റേഡിയോയും ഇതിന്റെ അനവധി സവിശേഷതകളില്‍ ഒന്നാണ്. 1700 mAh ലിഥിയം അയണ്‍ ബാറ്ററി മികച്ച ടോക്ക് ടൈമും, സ്റ്റാന്റ്‌ബൈ സമയവും ഉറപ്പാക്കുന്നു.

മോട്ടറോള ഇലക്ട്രിഫൈയുടെ വിലയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot