Home
Mobile

ഞാൻ വരുന്നുണ്ടെന്ന് പറഞ്ഞേക്ക് പിള്ളേരോട്! മോട്ടറോള എഡ്ജ് 50 നിയോ ഉടൻ ലോഞ്ചിന് ഒരുങ്ങുന്നു

ഈ മാസം നിരവധി സ്മാർട്ട്ഫോണുകൾ ആണ് ലോഞ്ച് ആയത്. എല്ലാ സ്മാർട്ട്ഫോണുകളും ഒന്നിലൊന്ന് മികച്ചതും ആയിരുന്നു. ഇതാ ഇപ്പോൾ മോട്ടറോള എഡ്ജ് 50 നിയോ എന്ന പേരിൽ മറ്റൊരു എഡ്ജ് സീരീസ് സ്മാർട്ട്‌ഫോൺ ഉടൻ പുറത്തിറക്കുമെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ മോട്ടറോള എഡ്ജ് 40 നിയോയുടെ പിൻഗാമിയായി ആണ് അവതരിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ബ്രാൻഡ് ഇത് വരെ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഏറ്റവും പുതിയ വിവരങ്ങൾ മോട്ടറോള എഡ്ജ് 50 നിയോയുടെ സവിശേഷതകളും രൂപകൽപ്പനയും വെളിപ്പെടുത്തി. വരാനിരിക്കുന്ന മോട്ടറോള ഫോണിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് നോക്കാം.

മോട്ടറോള എഡ്ജ് 50 നിയോയുടെ പ്രതീക്ഷിക്കുന്ന ഡിസൈനും ഫീച്ചറുകളും എന്തൊക്കെ ആണ് എന്ന് നോക്കാം. 91 മൊബൈസിന്റെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന മോട്ടറോള എഡ്ജ് 50 നിയോ 120 Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് പോൾഇഡി ഡിസ്പ്ലേ അവതരിപ്പിക്കും. ഡിസൈനിൻ്റെ കാര്യത്തിൽ, മോട്ടറോള എഡ്ജ് 40 നിയോയിൽ ഫീച്ചർ ചെയ്തിരിക്കുന്ന കർവ്ഡ് പാനലിന് പകരം ഈ സ്‌മാർട്ട്‌ഫോണിന് ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും.

മോട്ടറോള എഡ്ജ് 50 നിയോ ഉടൻ ലോഞ്ചിന് ഒരുങ്ങുന്നു

റിയർ പാനലിൽ ഒരു വെഗൻ ലെതർ ഫിനിഷ് ഉണ്ടായിരിക്കും. പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് ഇത് ഗ്രേ (Grey), ബ്ലൂ (Blue), പോയിൻസിയാന (Poinciana), മിൽക്ക് (Milk) കളർ ഓപ്ഷനുകളിൽ ആയിരിക്കും ലഭിക്കുക. എഡ്ജ് 50 നിയോ 256 ജിബി വരെ നേറ്റീവ് സ്റ്റോറേജുമായി ജോടിയാക്കിയ MediaTek Dimensity 7300 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് പറയപ്പെടുന്നു.

ഇമേജിംഗിനായി, വരാനിരിക്കുന്ന മോട്ടറോള എഡ്ജ് 50 നിയോ ഫോണിന് റിയർ പാനലിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കും. ഇത് മുൻഗാമിയായ മോട്ടറോള എഡ്ജ് 40 നിയോയിൽ ലഭ്യമായ ഡ്യുവൽ റിയർ ക്യാമറകളേക്കാൾ അപ്‌ഗ്രേഡായിരിക്കും. ക്യാമറയുടെ വിശദാംശത്തിലേക്ക് വരുമ്പോൾ 50 എംപി പ്രൈമറി ക്യാമറ, 13 എംപി സെക്കൻഡറി, 10 എംപി സെൻസർ എന്നിവ ഈ ഫോണിന്റെ ക്യാമറയിൽ ഉൾപ്പെടും.

ഫ്രണ്ടിൽ, മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് 32 എംപി സെൽഫി ക്യാമറ ലഭിക്കും. കൂടാതെ, സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 14 ഒഎസിലും 4,310 എംഎഎച്ച് ബാറ്ററി യൂണിറ്റിലും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാർജിംഗ് കഴിവുകളെ കുറിച്ചുള്ള വിവരം ഇപ്പോഴും പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും, എഡ്ജ് 50 നിയോയ്ക്ക് വെള്ളത്തേയും പൊടിയേയും പ്രതിരോധിക്കാൻ IP68 റേറ്റിംഗ് ഉണ്ടെന്ന് പറയപ്പെടുന്നു.

മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് 71.2 mm x 154.1 mm x 8.1 mm അളവും 171 ഗ്രാം ഭാരവുമുണ്ട്. മോട്ടറോള എഡ്ജ് 50 നിയോയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാൽ, ഈ വിവരങ്ങൾ ഒരു ഏകദേശ വിവരം ആയി എടുക്കുന്നതാണ് നല്ലത്. വരും ദിവസങ്ങളിൽ കമ്പനി പുറത്ത് വിടുന്ന ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Motorola will soon launch another Edge series smartphone called the Edge 50 Neo. It is said to be the successor to last year's Motorola Edge 40 Neo. Although the brand hasn't confirmed anything yet, the latest information has revealed the specifications and design of the Motorola Edge 50 Neo. Let's see what to expect from the upcoming Motorola phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X