5G ഫോൺ മോഹിക്കുന്നുണ്ടോ, മോട്ടറോള മോഹം നടത്തിത്തരും! ഈ ഡിസ്കൗണ്ട് എങ്ങനെയുണ്ടെന്ന് നോക്കൂ
സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ 5ജി സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഹൈസ്പീഡ് 5ജി ഡാറ്റ അൺലിമിറ്റഡായി ഉപയോഗിക്കുന്നത് കാണുമ്പോൾ ഒരു 5ജി ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ, എങ്കിൽ ഇപ്പോൾ ആ ആഗ്രഹം മോട്ടറോളയും ഫ്ലിപ്പ്കാർട്ടും ചേർന്ന് നടത്തിത്തരും. കാരണം മോട്ടറോളയുടെ കിടിലൻ 5ജി ഫോണിന് ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഈ വർഷത്തിന്റെ തുടക്കത്തിൽ, അതായത് 2024 ജനുവരിയിൽ മോട്ടറോള പുറത്തിറക്കിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് മോട്ടറോള ജി34 5ജി (Motorola G34 5G). ബജറ്റ് 5ജി ഫോണുകളുടെ രാജാവാകാൻ കണക്കുകൂട്ടി മികച്ച ഫീച്ചറുകളുമായാണ് മോട്ടറോള ഈ 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

10000+ രൂപയുണ്ടെങ്കിൽ ആർക്കും വാങ്ങാൻ സാധിക്കുന്ന ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി34 5ജി. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 4GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയായിരുന്നു വില. 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 11,999 രൂപ നൽകേണ്ടിയിരുന്നു.
മോട്ടറോള ജി34 5ജിയുടെ അടിസ്ഥാന വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോഴും 10,999 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടിന്റെ തുക കൂടിയിട്ടുണ്ട്. ലോഞ്ച് ചെയ്ത സമയത്തുള്ള യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം.

അതായത് 10,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മോട്ടറോള ജി34 5ജി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 1500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. (ഈ ഡിസ്കൗണ്ട് തുക എപ്പോൾ വേണമെങ്കിലും കുറയുകയോ കൂടുകയോ ചെയ്തേക്കാം എന്ന് ശ്രദ്ധിക്കുക). ഈ ബാങ്ക് ഡിസ്കൗണ്ട് ഉപയോഗിച്ച് ഈ ഫോണിന്റെ വില 9,499 രൂപയായി കുറയ്ക്കാം.
മോട്ടോ ജി34 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1080x2400 പിക്സൽ ( FHD+ ) റെസലൂഷൻ, 20:9 ആസ്പക്ട് റേഷ്യോ, 500 nits വരെ ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു ഹോൾ പഞ്ച് കട്ട് ഔട്ടും ഇതിൽ ഉണ്ട്.
2.4GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ ശക്തികേന്ദ്രം. മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി 16GB റാമും (8GB + 8 ജിബി വെർച്വൽ റാം) 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് ശേഷി 1 ടിബി വരെ ഉയർത്താം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50എംപി പ്രൈമറി സെൻസറും 2എംപി മാക്രോ സെൻസറും ഇതിൽ അടങ്ങുന്നു. ഇതോടൊപ്പം ഫ്രണ്ടിൽ f/2.4 അപ്പേർച്ചർ ഉള്ള 16MP ക്യാമറയും ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള My UX-ൽ ആണ് പ്രവർത്തനം. ആൻഡ്രോയിഡ് 15 ഒഎസ് അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 5G, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും മോട്ടോ ജി34 5ജിയിലുണ്ട്. 20W ടർബോചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 180 ഗ്രാം ആണ് ഫോണിന്റെ ഭാരം.


Click it and Unblock the Notifications








