കട മാറി, ഡിസ്കൗണ്ടും മാറി! മോട്ടറോള ജി35 5ജി ടോപ് മോഡലിന് ഡിസ്കൗണ്ടുമായി ആമസോൺ
ഡിസ്കൗണ്ട് സെയിലുകൾ കഴിഞ്ഞെങ്കിലും സ്മാർട്ട്ഫോൺ ആരാധകരെ കൈവിടാൻ ഇ-കൊമേഴ്സ് സൈറ്റുകൾ തയാറല്ല. ഡിസ്കൗണ്ട് സെയിൽ ഇല്ലെങ്കിലും സ്മാർട്ട്ഫോണുകൾ മികച്ച ഡീലുകൾ സഹിതം ലഭ്യമാക്കാൻ ആമസോണും ഫ്ലിപ്പ്കാർട്ടും മത്സരിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം സ്മാർട്ട്ഫോൺ ബ്രാൻഡുകളും സജീവമായി രംഗത്തുണ്ട്. ദിവസേനയെന്നോണം നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുന്നതിനാൽ തന്നെ മത്സരം ശക്തമായത് ഡിസ്കൗണ്ട് ലഭ്യമാകാൻ ഒരു പ്രധാന കാരണമാകുന്നുണ്ട് എന്ന് പറയാം. മോട്ടറോള കുറച്ചുനാൾ മുമ്പ് പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആണ് മോട്ടറോള ജി35 5ജി (Motorola g35 5G). ഈ ഫോണിന്റെ ടോപ് മോഡൽ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ആമസോണിൽ ലഭ്യമാണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 4GB + 128GB എന്ന സിംഗിൾ വേരിയന്റ് മാത്രമാണ് മോട്ടോ ജി35 5ജിക്ക് ഉണ്ടായിരുന്നത്, അതിന്റെ വില 9,999 രൂപയായിരുന്നു. എന്നാൽ പിന്നീട്, 8GB + 128G വേരിയന്റ് അവതരിപ്പിക്കപ്പെട്ടു. അതിന് 12499 രൂപയാണ് വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ ടോപ് വേരിയന്റ് മോട്ടറോള വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ എല്ലാ പ്ലാറ്റ്ഫോമുകളിലും ഒരേ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും കട (ഓൺലൈൻ പ്ലാറ്റ്ഫോം) മാറുന്നതിന് അനുസരിച്ച് ഡിസ്കൗണ്ടുകളിൽ വ്യത്യാസമുണ്ട്. ഇതിൽ നിലവിൽ ഏറ്റവും മികച്ച ഡിസ്കൗണ്ടിൽ മോട്ടറോള ജി35 5ജി ടോപ് മോഡൽ വാങ്ങാനാകുന്നത് ആമസോണിൽ നിന്നാണ്. കാരണം, 12,980 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ആമസോണിൽ നിന്ന് 11,480 രൂപ വിലയിൽ മോട്ടറോള ജി35 5ജി ടോപ് മോഡൽ സ്വന്തമാക്കാൻ സാധിക്കും. ഇതിന്റെ അടിസ്ഥാന മോഡലിന് ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ 10999 രൂപയാണ് വില. അതായത് ലോഞ്ച് സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ അൽപ്പം വില കൂടി. മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവ റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ
ഒക്ടാ കോർ 6nm UNISOC T760 (Quad Core Cortex A76, Octa Core Cortex A55 ക്ലോക്ക്ഡ് അപ്ടു 2.21GHz ) ചിപ്സെറ്റ് ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി35 5ജിയിൽ ഉളളത്. എഫ്/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയും എഫ്/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറയും എൽഇഡി ഫ്ലാഷും ഇതിൽ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചർ ഉള്ള16MP ഫ്രണ്ട് ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്. 6.72 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
മാലി G57 MC4 ജിപിയു, LPDDR4x റാം, വെർച്വൽ റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ (IP52) എന്നിവയും ഇതിലുണ്ട്.

12 5G ബാൻഡുകളുള്ള സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ 5G ഫോണാണ് ഇതെന്ന് കമ്പനി പറയുന്നു. 5G (n1/n3/n5/n7/n8/n20/n28/n38/n40/n41/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി, 18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








