Home
Mobile

ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവ് മോട്ടറോള തന്നെ നൽകുന്നു; ചീപ് റേറ്റിൽ ഈ മോട്ടറോള 5G ഫോൺ കിട്ടും

പുതുവർഷത്തിൽ 10000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിരവധി ഓപ്ഷനുകൾ അ‌തിന് ലഭ്യമാണ്. ലാവ, സാംസങ്, റിയൽമി, പോക്കോ, തുടങ്ങി നിരവധി ബ്രാൻഡുകൾ പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ ലഭ്യമാക്കിയിരിക്കുന്നു. അ‌ക്കൂട്ടത്തിൽ മോട്ടറോള ആരാധകർക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി35 5ജി (MOTOROLA g35 5G). ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ വാങ്ങാനാകും. എന്നാൽ അ‌ടിസ്ഥാന മോഡലല്ല, ടോപ് മോഡലിനാണ് മികച്ച ഡിസ്കൗണ്ട് ലഭ്യമാകുക.

2024 ഡിസംബറിലാണ് മോട്ടറോള ജി35 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അ‌ന്ന് ഇതിന്റെ 4GB + 128GB മോഡലിന് 9,999 രൂപയായിരുന്നു വില. പിന്നീട്, ഇത് 8GB + 128G വേരിയന്റിലും അ‌വതരിപ്പിക്കപ്പെട്ടു. അ‌ടിസ്ഥാന മോഡൽ ലോഞ്ച് സമയത്തെ അ‌തേ വിലയിൽ തന്നെയാണ് ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതിന് ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവ് മോട്ടറോള തന്നെ നൽകുന്നു

മോട്ടോ ജി35 5ജിയുടെ 8ജിബി റാം വേരിയന്റിന് 12499 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലും ഇതേ വിലയിൽ തന്നെയാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫർ എന്ന നിലയിൽ 750 രൂപ ക്യാഷ്ബാക്ക് ലഭ്യമാകുന്ന ഒരു ഡീൽ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ മോട്ടോ ജി35 5ജിയുടെ 8ജിബി വേരിയന്റിന് ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവ് മോട്ടറോള ഔദ്യോഗിക വെബ്​സൈറ്റിൽ കിട്ടും.

മോട്ടറോള ജി35 5ജിയുടെ 8ജിബി വേരിയന്റിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഔദ്യോഗിക ​വെബ്​സൈറ്റിൽ ലഭ്യമാണ്. യുപിഐ പേയ്മെന്റുകൾക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. ഇത് പ്രയോജനപ്പെടുത്തിയാൽ ജി35 5ജി ടോപ് മോഡൽ 11499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ഇതിന് ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവ് മോട്ടറോള തന്നെ നൽകുന്നു

പ്രധാന ഫീച്ചറുകൾ

4K വീഡിയോ റെക്കോർഡിംഗുള്ള ബജറ്റ് സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോൺ എന്നത് ഉൾപ്പെടെ ഒരുപാട് പ്രത്യേകതകൾ ഈ ഫോണിന് ഉണ്ട് എന്ന് മോട്ടറോള അ‌വകാശപ്പെടുന്നു. ഒക്ടാ കോർ 6nm UNISOC T760 (Quad Core Cortex A76, Octa Core Cortex A55 ക്ലോക്ക്ഡ് അ‌പ്ടു 2.21GHz ) ചിപ്സെറ്റ് ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

6.72 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. കൂടാതെ മാലി G57 MC4 ജിപിയുവും മോട്ടോ ജി35 5ജിയിലുണ്ട്.

12 5G ബാൻഡുകളുള്ള സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ 5G ഫോണാണ് ഇത് എന്നാണ് ലോഞ്ച് സമയത്ത് മോട്ടറോള പറഞ്ഞിരുന്നത്. 5G (n1/n3/n5/n7/n8/n20/n28/n38/n40/n41/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

ഇതിന് ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവ് മോട്ടറോള തന്നെ നൽകുന്നു

50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ അ‌ടങ്ങുന്നു. 4 കെ വീഡിയോ റെക്കോർഡിംഗുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോണാണിതെന്ന് കമ്പനി പറയുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ ആണ് ഉള്ളത്.

3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ (IP52), 18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവ റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Motorola G35 5G top variant is now available with a bank discount of Rs 1000. Its 4GB + 128GB model is priced at Rs 9,999 and the 8GB + 128GB top model is priced at Rs 12,499. If you take advantage of the Rs 1000 bank discount on the official website, you can get the top model for Rs 11,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X