മോട്ടോ ജി51 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 50 എംപി ക്യാമറയുമായി

|

ബഡ്ജറ്റ് ഫോൺ വിഭാഗത്തിൽ മോട്ടറോള അവതരിപ്പിക്കാൻ പോകുന്ന ഏറ്റവും പുതിയ മോഡലാണ് ജി51 5ജി. മോട്ടോ ജി ഫിഫ്റ്റിയുടെ പിൻഗാമിയായെത്തുന്ന ഫോൺ അടുത്ത മാസം ലോഞ്ച് ആകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കുറച്ചു നാളുകളായി ജി 51ന്റെ ലോഞ്ചിനേക്കുറിച്ചും സ്പെസിഫിക്കേഷനുകളെക്കുറിച്ചും ഓൺലൈനിൽ ചർച്ചകൾ സജീവമാണ്. അതിനിടെയാണ് ഫോണിന്റെ കൂടുതൽ വിവരങ്ങൾ ലീക്കാകുന്നത്. പ്രോസസർ കപ്പാസിറ്റി പരിശോധിക്കുന്ന ഗീക്ക് ബെഞ്ചിലൂടെ നേരത്തെ തന്നെ ഫോണിന്റെ പ്രോസസർ വിവരങ്ങളും ബെഞ്ച്മാർക്ക് സ്കോറും പുറത്തു വന്നിരുന്നു.

 
 മോട്ടോ ജി51 പുറത്തിറങ്ങുക 50 എംപി ക്യാമറയുമായി

മോട്ടറോള ജി51ന്റെ ലീക്കായ സവിശേഷതകൾ

ടെക്നിക് ന്യൂസ് പ്ലാറ്റ്ഫോം ആണ് ഫോണിന്റെ സവിശേഷതകൾ പുറത്ത് വിട്ടത്. എക്സ്ടി2171-1 എന്ന മോഡൽ നമ്പരും സൈപ്രസ് 5ജി എന്ന കോഡ്നെയിമും ഉള്ള ഫോണിന്റെ സവിശേഷതകളാണ് ടെക്നിക് ന്യൂസ് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് അനുസരിച്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയായിരിക്കും ജി51ന്റേത്. സ്ക്രീൻ സൈസ്, ടൈപ്പ്, റിഫ്രഷ് റേറ്റ് എന്നിവ പുറത്തുവന്നിട്ടില്ല. ഒപ്പം പഞ്ച് ഹോളും വാട്ടർഡ്രോപ്പ് നോച്ചും ഫോണിലുണ്ടാകുമോയെന്നതിലും സ്ഥിരീകരണമായിട്ടില്ല. ട്രെൻഡ് നോക്കുമ്പോൾ ഈ സ്പെസിഫേക്കഷനുകളില്ലാതെ ഫോൺ പുറത്തിറക്കാനും സാധ്യത കുറവാണ്. പുതിയ ലീക്കിൽ പ്രോസസർ സവിശേഷതകൾ പറയുന്നില്ലെങ്കിലും പ്രോസസർ കപ്പാസിറ്റി അളക്കുന്ന ഗീക്ക് ബെഞ്ചിന്റെ സൈറ്റിലൂടെ അക്കാര്യങ്ങൾ പുറത്തായിരുന്നു. സ്നാപ്പ്ഡ്രാഗൺ 750ജി എസ്ഓസി പ്രോസസറും 4ജിബി റാമും ഫോണിലുണ്ടെന്നാണ് ഗീക്ക്ബെഞ്ചിൽ കണ്ടത്. പുതിയ ഹാൻഡ്സെറ്റിന്റെ മറ്റ് കോൺഫിഗറേഷനുകളെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. സ്റ്റോറേജ് കപ്പാസിറ്റിയും പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുതിയ റിപ്പോർട്ടുകൾ നൽകുന്ന മറ്റൊരു പ്രധാന സൂചന ഫോണിന്റെ ക്യാമറയെക്കുറിച്ചാണ്. പ്രധാന ക്യാമറയ്ക്ക് 50 മെഗാപിക്സൽ ശേഷിയുണ്ടാകുമെന്നാണ് കരുതുന്നത്. 8എംപി അൾട്രാ വൈഡ് ആങ്കിൾ ക്യാമറ കൂടുതൽ ഡെപ്തുള്ള ഫോട്ടോസ് എടുക്കാൻ സഹായിക്കും. ക്ലോസ് അപ്പ് ഷോട്സിനായി മറ്റൊരു 2എംപി സെൻസറും മെയിൻ സെൻസറിനൊപ്പമുണ്ട്. 13 എംപി സെൽഫി ക്യാമറയും ഫോണിലുണ്ടാകും. ബജറ്റ് വിഭാഗത്തിൽ ലഭ്യമാകുന്നതിൽ വച്ച് ഏറ്റവും മികച്ച ക്യാമറ സെറ്റപ്പുകളിൽ ഒന്നായിരിക്കും ഇതെന്ന് വ്യക്തമാണ്. ക്യാമറയുമായി ബന്ധപ്പെട്ട മറ്റ് സോഫ്റ്റ്വയർ ഫീച്ചറുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് മൈയുഎക്സ് സ്കിന്നിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക എന്നും സൂചനകൾ ഉണ്ട്. അടുത്ത കാലത്തിറങ്ങിയ മോട്ടറോളയുടെ എല്ലാ ബജറ്റ് ഫോണുകളിലും ഈ ഒഎസ് ആണ് ഉണ്ടായിരുന്നത്. ബാറ്ററിയും ഡിസ്പ്ലേയുമടക്കമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്. ഒപ്പം ഏതെല്ലാം രാജ്യങ്ങളിലും വിപണികളിലും മോട്ടോ ജി51 5ജി ആദ്യഘട്ടത്തിൽ പുറത്തിറക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൃത്യമായ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബറിൽത്തന്നെ ഫോൺ മാർക്കറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒപ്പം മോട്ടോ ജി71നേക്കുറിച്ചുള്ള ലീക്കുകളും പുറത്തുവരുന്നുണ്ട്. മോഡൽ നമ്പർ എക്സ്ടി2169-1 എന്ന പേരിലാണ് ജി71 അറിയപ്പെടുന്നത്. ഡ്യുവൽ സിം സപ്പോർട്ടിലെത്തുന്ന 5ജി ഹാൻഡ്സെറ്റായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും ഈ ഡിവൈസിൽ പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ സാന്നിധ്യം ശക്തമാക്കാനാണ് പുതിയ ഫോണുകളിലൂടെ മോട്ടറോള ലക്ഷ്യമിടുന്നത്. തങ്ങളുടെ പുതിയ മോഡലുകൾ ഈ രംഗത്ത് വ്യക്തമായ മേധാവിത്തം സൃഷ്ടിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റ് രംഗത്ത് സ്വാധീനം വർധിപ്പിക്കാനായാൽ മിഡ്റേഞ്ച്, പ്രീമിയം സെഗ്മെന്റുകളിലും സജീവ സാന്നിധ്യമാകാമെന്നും മോട്ടറോള കണക്കുകൂട്ടുന്നു.

Most Read Articles
Best Mobiles in India

English summary
Motorola G51 With 50MP Camera All Set To Launch Soon. specifications leaked online. It is anticipated to launch next month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X