പണ്ടേ ശക്തൻ, പോരാത്തതിന് ഡിസ്കൗണ്ടും! മോട്ടറോള ജി54 5ജി ഒരു കലക്ക് കലക്കും
അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി, പത്താം ക്ലാസിലെ കണക്കുകൾ ഈസിയായി ചെയ്യുമെങ്കിൽ അവനൊരു മിടുമിടുക്കനാണ്. സാധാരണയിലും കവിഞ്ഞ ഇത്തരം മിടുക്കുകൾ എല്ലാവർക്കും ഉണ്ടാകണം എന്നില്ല. സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ ഏതാണ്ട് ഇതേപോലൊരു മിടുമിടുക്കൻ സ്മാർട്ട്ഫോൺ ആയിരുന്നു മോട്ടറോള ജി54 5ജി (Motorola g54 5G).
കുറഞ്ഞ വിലയ്ക്ക് 5ജി ഫോൺ തേടിയ ഇന്ത്യക്കാർക്കായി മോട്ടറോള അവതരിപ്പിച്ച പവർഫുൾ 5ജി ഫോൺ ആണ് മോട്ടറോള ജി54 5ജി. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 15000 രൂപയ്ക്കും 18000 രൂപയ്ക്കും ഇടയിൽ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ് ഈഫോൺ എത്തിയത്.

കുറഞ്ഞ വിലയിൽ ലോഞ്ച് ചെയ്തെങ്കിലും തന്റെ സെഗ്മെന്റ് മറികടന്ന് കൂടിയ വിലയുള്ള, അതായത് 20000 രൂപയ്ക്ക് മുകളിലുള്ള സ്മാർട്ട്ഫോണുകളോട് പോലും മത്സരിക്കുന്ന ഫീച്ചറുകൾ മോട്ടോ ജി54 5ജി അവതരിപ്പിച്ചു. അങ്ങനെ വിപണിയുടെ ശ്രദ്ധയും ജനസമ്മതിയും നേടിയ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ കൂടുതൽ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു എന്നതാണ് പുതിയ വാർത്ത.
മോട്ടോ ജി54 5ജിയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് 15,999 രൂപ വിലയിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് 18,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് ഈ രണ്ട് വേരിയന്റുകളും മികച്ച ഡിസ്കൗണ്ട് നൽകി ലിസ്റ്റ് ചെയ്തിരിക്കുന്നു.

മോട്ടോ ജി54 5ജിയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 13,999 രൂപ വിലയിലും 256ജിബി വേരിയന്റ് 15,999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് മുൻപ് കുറഞ്ഞ വേരിയന്റ് ലഭ്യമായിരുന്ന വിലയിൽ ഇപ്പോൾ ഏറ്റവും ഉയർന്ന വേരിയന്റ് വാങ്ങാം.
മാത്രമല്ല, പ്രാരംഭ വേരിയന്റ് കുറച്ചുകൂടി താങ്ങാനാകുന്ന വിധത്തിൽ കൂടുതൽ ജനകീയമായ വിലയിൽ എത്തുന്നു. ഏത് വേരിയന്റ് വാങ്ങിയാലും മുൻപ് ലഭ്യമായിരുന്നതിനെക്കാൾ ലാഭം കിട്ടും എന്ന് ഉറപ്പാണ്. വില കുറഞ്ഞു എന്നുകരുതി ഈ ഫോണിന്റെ മികവ് കുറയുന്നില്ലതാനും. അതിനാൽ മികച്ച പ്രകടനം ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാം.
മോട്ടറോള ജി54 5ജിയുടെ പ്രത്യേകതകൾ: 6.5 ഇഞ്ച് FHD+ LED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. HDR10 പിന്തുണ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് തുടങ്ങിയവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.

മീഡിയടെക് ഡിമെൻസിറ്റി 7020 ചിപ്സെറ്റാണ് മോട്ടറോള ജി54 5ജിയുടെ കരുത്ത്. മോട്ടറോള സ്മാർട്ട്ഫോണുകളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ക്ലീൻ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് മോട്ടോ ജി54 5ജിയും വാഗ്ദാനം ചെയ്യുന്നുണ്ട്. മോട്ടോ സെക്യൂർ, ഫാമിലി സ്പേസ് ഉൾപ്പെടെയുള്ള ചില സ്ഥിരം ആപ്പുകളും ഫീച്ചറുകളും ഈ ഫോണിലും ഉണ്ടാകും.
ഡ്യുവൽ റിയർ ക്യാമറയാണ് മോട്ടറോള ജി54 5ജിയിൽ ഉള്ളത്. 50 മെഗാപിക്സൽ മെയിൽ ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ബജറ്റ് വിലയ്ക്കൊത്ത മാന്യമായ കോൺഫിഗറേഷനാണ്. ഇതിലെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലിന്റേത് ആണ്. 14 5G ബാൻഡുകളെ പിന്തുണയ്ക്കുന്നു എന്നതാണ് ഈ ബജറ്റ് 5ജി ഫോണിന്റെ മറ്റൊരു പ്രത്യേകത.
33W ടർബോ ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് മോട്ടോ G54-ൽ സജ്ജീകരിച്ചിരിക്കുന്നത്. മിക്ക സ്മാർട്ട്ഫോണുകളും 5,000mAh ബാറ്ററി നൽകുമ്പോൾ, ഇവിടെ മോട്ടറോള 6,000mAh ബാറ്ററി നൽകിയിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. അൾട്രാ പ്രീമിയം 3D PMMA ഫിനിഷുള്ള മോട്ടോ G54 കാഴ്ചയിലും ഗംഭീര ലുക്കാണ്. IP52 റേറ്റിങ്ങും ഇതിലുണ്ട്.


Click it and Unblock the Notifications








