Home
Mobile

പക്കാ ഡീൽ എന്ന് പറഞ്ഞാൽ ഇതാണ്! പക്കാ ഡിസ്കൗണ്ടിൽ ഒരു പക്കാ 5G സ്മാർട്ട്ഫോൺ വാങ്ങാം

മോട്ടറോള 15000 രൂപയിൽ താഴെ വിലയിൽ കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത കിടിലൻ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ അ‌തിശയകരമായ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് മികച്ച ഫീച്ചറുകളുമായി ലോഞ്ച് ചെയ്യപ്പെട്ട മോ​ട്ടറോള G64 5G ആണ് ഡിസ്കൗണ്ട് വിലയിൽ എത്തിയിരിക്കുന്നത്.

മീഡിയടെക് ഡിമെൻസിറ്റി 7025 ചിപ്‌സെറ്റുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന തലക്കെട്ടോടുകൂടിയാണ് മോട്ടറോള ജി64 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. മോട്ടറോളയുടെ G സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇപ്പോൾ മോട്ടോ ജി64 5ജി (Moto G64 5G) ആണ്.

പക്കാ ഡീൽ എന്ന് പറഞ്ഞാൽ ഇതാണ്! പക്കാ ഡിസ്കൗണ്ടിൽ ഒരു പക്കാ 5G ഫോൺ

6,000mAh ബാറ്ററി, ഡോൾബി അറ്റ്‌മോസ്, IP52 റേറ്റിങ്, ആകർഷകമായ ഡിസൈൻ, 16GB റാം, ഫുൾ HD+ ഡിസ്‌പ്ലേ, ഡ്യുവൽ റിയർ ക്യാമറ തുടങ്ങി മികച്ച ഫീച്ചറുകൾ തന്നെ ഈ സ്മാർട്ട്ഫോണിൽ ഇടംപിടിച്ചിരിക്കുന്നു. അ‌തിനാൽത്തന്നെ
മത്സരം ശക്തമായ മിഡ് റേഞ്ച് സെഗ്മെന്റിൽ മോട്ടറോളയ്ക്ക് വേണ്ടി പോരാടാൻ പറ്റിയ മുതലാണ് മോട്ടോ ജി64 5ജി.

ലോഞ്ച് ചെയ്തപ്പോൾത്തന്നെ മോട്ടറോള ജി64 5ജി പലരുടെയും കണ്ണിലെ​ നോട്ടപ്പുള്ളി ആയിരുന്നു. മറ്റ് ബ്രാൻഡുകളുടെ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളിയാണ് മോട്ടോ ജി64 5ജി ഉയർത്തിയത്. ഇപ്പോൾ വിലക്കുറവ് കൂടി എത്തിയതോടെ, കുറഞ്ഞ വിലയിൽ കരുത്തുറ്റ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം പരിഗണിക്കാവുന്ന ഓപ്ഷനുകളിൽ ​ഒന്നായി ഇത് മാറി.

പക്കാ ഡീൽ എന്ന് പറഞ്ഞാൽ ഇതാണ്! പക്കാ ഡിസ്കൗണ്ടിൽ ഒരു പക്കാ 5G ഫോൺ

ലോഞ്ച് ചെയ്ത സമയത്ത് മോട്ടറോള ജി64 5ജിയുടെ 8GB/128GB മോഡലിന് 14,999 രൂപയും 12GB/256GB വേരിയൻ്റിന് 16,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് ഈ 5ജി സ്മാർട്ട്ഫോണിന്റെ പ്രാരംഭ വേരിയന്റ് 13,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 1000 രൂപ ഡിസ്കൗണ്ട് നൽകിയിരിക്കുന്നു.

ഇത് കൂടാതെ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 1000 രൂപ ഡിസ്കൗണ്ട് കിട്ടും. അ‌ത് കൂടാതെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഡീലുകൾക്ക് 1,650 രൂപ ഡിസ്കൗണ്ട് കിട്ടും. അ‌തോടെ ഈ ഫോൺ 12,349 രൂപ ബജറ്റിൽ വാങ്ങാൻ സാധിക്കും.

12,349 രൂപ മുടക്കി മോട്ടറോള ജി64 5ജി വാങ്ങുന്നത് ഒരു പക്കാ ഡീൽ ആയാണ് വിലയിരുത്തപ്പെടുന്നത്. മീഡിയടെക് ഡിമെൻസിറ്റി 7025 ചിപ്‌സെറ്റിനൊപ്പം 12ജിബി വരെ റാമും 12ജിബി വരെ വെർച്വൽ റാമും ലഭ്യമാകുന്നതിനാൽ അ‌നായാസം ടാസ്കുകൾ നിർവഹിക്കാൻ കഴിയും. ഈ ഫോണിനെപ്പറ്റി കൂടുതൽ അ‌റിയാൻ അ‌തിന്റെ ഫീച്ചറുകൾ നോക്കിയാൽ മതി.

പക്കാ ഡീൽ എന്ന് പറഞ്ഞാൽ ഇതാണ്! പക്കാ ഡിസ്കൗണ്ടിൽ ഒരു പക്കാ 5G ഫോൺ

മോട്ടോ G64 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 560 നിറ്റ്സ് വരെ ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, 2.5 GHz ഒക്ടാ കോർ സിപിയു ഉൾപ്പെടുന്ന മീഡിയടെക് ഡൈമെൻസിറ്റി 7025 ചിപ്‌സെറ്റ്.

LPDDR4x റാം+ UFS 2.2 സ്റ്റോറേജ്, ഡ്യുവൽ റിയർ ക്യാമറ (OIS ഉള്ള 50MP പ്രൈമറി ക്യാമറ, f/1.8 അപ്പർച്ചർ, ക്വാഡ് പിക്സൽ ടെക്നോളജി, 8MP അൾട്രാ-വൈഡ് ക്യാമറ) 16MP ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, 5G SA/NSA (14 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE.

ബ്ലൂടൂത്ത് 5.3, യുഎസ്ബി ​ടൈപ്പ്-സി കണക്ടിവിറ്റി, 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 6,000mAh ബാറ്ററി തുടങ്ങിയവയൊക്കെയാണ് ഈ മോട്ടറോള 5ജി ഫോണിലെ പ്രധാന ഫീച്ചറുകൾ. മിൻ്റ് ഗ്രീൻ, പേൾ ബ്ലൂ, ഐസ് ലിലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Motorola G64 5G is now available for purchase on Flipkart at a huge discount. Launched at a starting price of Rs 14,999, the phone is now listed at a price of Rs 13,999. That means a discount of Rs.1000 has been given. Apart from that, Axis Bank credit card transactions will get a discount of Rs 1,650. With that, you can buy this phone for Rs 12,349.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X