Motorola G8: ട്രിപ്പിൾ റിയർ ക്യാമറയുള്ള മോട്ടറോള ജി 8 ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

|

മോട്ടറോള അതിന്റെ ജി സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഒരു പുതിയ വാരിയന്റും കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ, മോട്ടോ ജി 8 സീരീസിൽ മോട്ടോ ജി 8 പ്ലേ, മോട്ടോ ജി 8 പ്ലസ്, മോട്ടോ ജി 8 പവർ എന്നിവയാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. എച്ച്ഡി + ഡിസ്‌പ്ലേ, പുതിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി എന്നിവയുമായാണ് പുതിയ മിഡ് റേഞ്ച് മോട്ടറോള സ്മാർട്ഫോൺ വരുന്നത്. മോട്ടോ ജി 8 നിലവിൽ ബ്രസീലിൽ ബിആർഎൽ 1,143, അതായത്, ഏകദേശം 18,307 രൂപയ്ക്ക് ലഭ്യമാണ്.

മോട്ടോ ജി 8 പ്ലസ്

മോട്ടോ ജി 8 പ്ലസ് 13,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചതായി കണക്കിലെടുക്കുമ്പോൾ ഈ ഔദ്യോഗിക വില താരതമേന്യ കുറവാണ്. ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ മറ്റ് വിപണികളിലേക്ക് സ്മാർട്ട്‌ഫോൺ കൊണ്ടുവരുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു. സവിശേഷതകളെ സംബന്ധിച്ചിടത്തോളം, എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് മോട്ടറോള മോട്ടോ ജി 8 യിൽ വരുന്നത്.

മോട്ടറോള മോട്ടോ ജി 7: സെൽഫി ക്യാമറ

താരതമ്യേന, 6.2 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ ഉപയോഗിച്ചാണ് മോട്ടറോള മോട്ടോ ജി 7 പുറത്തിറക്കിയത്. സെൽഫികളെ സംബന്ധിച്ചിടത്തോളം, ബ്രാൻഡ് 1.12µm പിക്‌സലുകളുള്ള 8 മെഗാപിക്സൽ സെൻസർ ചേർത്തു. ഒരു പഞ്ച് ഹോളിനുള്ളിൽ സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. പുറകിൽ മൂന്ന് ക്യാമറകൾ ദൃശ്യമാണ്. റിയർ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ 1.12µm പിക്‌സലുകളുള്ള 16 മെഗാപിക്സൽ മെയിൻ സെൻസറും ഒരു എഫ് / 1.7 അപ്പർച്ചറും ഉൾപ്പെടുന്നു.

 ഒക്ടോബർ 29 ന് മോട്ടറോള മോട്ടോ ജി 8 പ്ലസ് വിൽപ്പന ആരംഭിക്കും ഒക്ടോബർ 29 ന് മോട്ടറോള മോട്ടോ ജി 8 പ്ലസ് വിൽപ്പന ആരംഭിക്കും

 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665
 

സജ്ജീകരണത്തിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ക്യാമറയും വരുന്നുണ്ട്. നാലാമത്തെ മൊഡ്യൂളും ഉണ്ട്, അത് ലേസർ എ.എഫ്. മോട്ടറോളയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിന് 4 കെ വീഡിയോകൾ 30 എഫ്പി‌എസിൽ ഷൂട്ട് ചെയ്യാൻ കഴിയും എന്നത് മറ്റൊരു പ്രത്യകത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ആണ് മോട്ടറോള മോട്ടോ ജി 8 ന്റെ കരുത്ത് പകരുന്നത്. ഇത് മോട്ടോ ജി 8 പ്ലസിനും കരുത്ത് പകരുന്നു.

അഡ്രിനോ 600-ക്ലാസ് ജിപിയു

അഡ്രിനോ 600-ക്ലാസ് ജിപിയു പഴയ മോഡലിലെ 500-ക്ലാസ് ജിപിയുവിനേക്കാൾ ഇരട്ടി വേഗതയുള്ളതാണ്. മെമ്മറി കോൺഫിഗറേഷൻ കഴിഞ്ഞ വർഷത്തേതിന് സമാനമാണ്, 4 ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്. ഇതൊരു ഡ്യുവൽ സിം ഫോണാണ്, പക്ഷേ രണ്ടാമത്തെ സിമ്മിന് പകരം മൈക്രോ എസ്ഡി കാർഡ് ഇടാവുന്നതാണ്. മോട്ടോ ജി 8 പ്ലസ്, മോട്ടോ ജി 8 പ്ലേ ഫോണുകൾക്ക് സമാനമായ 4,000 എംഎഎച്ച് ആണ് ഈ സ്മാർട്ഫോണിന്റെ സവിശേഷത.

ഫിംഗർപ്രിന്റ് റീഡർ

എന്നിരുന്നാലും, പുതിയത് 10W ചാർജിംഗിനുള്ള പിന്തുണയുമായി വരുന്നു. മോട്ടറോള കുറഞ്ഞത് ഒരു യുഎസ്ബി-സി പോർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ബ്ലൂടൂത്ത് 5.0 പിന്തുണയ്ക്കുന്നു. കൂടാതെ സുരക്ഷയ്‌ക്കായി ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് റീഡർ വരുന്നു.

Best Mobiles in India

English summary
Motorola has launched the Moto G8 smartphone. Now, the Moto G8 series include Moto G8 Play, Moto G8 Plus, and Moto G8 Power. The new mid-range Motorola device comes with an HD+ display, a new triple camera setup, and a large battery. The Moto G8 is currently available for BRL 1,143 (roughly Rs 18,307) in Brazil.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X