Home
Mobile

​കൈയിലൊതുങ്ങുന്ന വിലയിൽ കിടിലൻ ക്യാമറ വേണമെങ്കിൽ ദേ ഇത് നോക്കൂ, മോട്ടോ G96 5G വിൽപ്പന തുടങ്ങി

ഒന്നിലധികം സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി ഒരു മോട്ടറോള സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട മോട്ടറോള ജി96 5ജി (MOTOROLA G96 5G) ആണ് ആ സ്മാർട്ട്ഫോൺ. ഇന്ന് മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. മോട്ടറോള g96 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB+ 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. 20000 രൂപയ്ക്കുള്ളിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ മോഡൽ എന്ന നിലയിലാണിത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് മോട്ടറോള ജി96 5ജി വാങ്ങണം എന്ന ചോദ്യം ഉപയോക്താക്കൾക്ക് ഉണ്ടെങ്കിൽ അ‌തിനുള്ള ഉത്തരം മോട്ടറോളയുടെ ​കൈയിലുമുണ്ട്. അ‌തിൽ ആദ്യത്തേത് സെഗ്മെന്റിലെ ഏറ്റവും ബെസ്റ്റ് 144Hz pOLED 3D കർവ്ഡ് ഡിസ്പ്ലേയാണ് ഈ മോട്ടറോള ജി96 5ജിയിലുള്ളത്, അ‌തും IP68 പ്രൊട്ടക്ഷൻ സഹിതം.

​കൈയിലൊതുങ്ങുന്ന വിലയിൽ ക്യാമറ സ്മാർട്ട്ഫോൺ വേണമെങ്കിൽ ഇത് നോക്കൂ!

സെഗ്മെന്റിലെ ബെസ്റ്റ് ആയ സോണി ലിറ്റിയ LYT-700C സെൻസർ ക്യാമറ ഇതിലുണ്ട് എന്നതാണ് രണ്ടാമത്തെ ഉത്തരം. കരുത്തുറ്റ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm പ്രോസസർ ഇതിലുണ്ട് എന്നാണ് മോട്ടറോള പറയുന്ന മൂന്നാമത്തെ കാരണം. ഈ ഫീച്ചറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സെഗ്മെന്റിലെ മികച്ച സ്മാർട്ട്ഫോണുകളിലൊന്നായി മോട്ടറോള ജി96 മാറിയിരിക്കുന്നു എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

15000 രൂപയ്ക്കും 2000 രൂപയ്ക്കും ഇടയിലാണ് മോട്ടറോള ജി96 5ജിയുടെ വില എന്നത് ശ്രദ്ധേയമാണ്. അ‌തിനാൽ 15000 രൂപ വിലയിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെയും 20000 രൂപയ്ക്കുള്ളിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെയും ഒരേപോലെ ആകർഷിക്കാൻ ജി96 5ജിക്ക് കഴിയും. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യാൻ ശേഷിയുള്ള പ്രോസസർ അ‌ടക്കം ഉണ്ടെങ്കിലും 32MP ഫ്രണ്ട് ക്യാമറ ഉൾപ്പെടെയുള്ള ക്യാമറ ഫീച്ചറുകൾക്ക് ആളുകളെ ആകർഷിക്കാൻ ശേഷി കൂടുതലുണ്ട്.

​കൈയിലൊതുങ്ങുന്ന വിലയിൽ ക്യാമറ സ്മാർട്ട്ഫോൺ വേണമെങ്കിൽ ഇത് നോക്കൂ!

ഫ്ലിപ്പ്കാർട്ടിൽ 17999 രൂപ വിലയിലാണ് മോട്ടറോള ജി96 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ബാങ്ക് ഓഫറുകളും ലഭ്യമാണ്. പാന്റോൺ ഗ്രീനർ പാസ്റ്റേഴ്‌സ്, പാന്റോൺ കാറ്റ്‌ലിയ ഓർക്കിഡ്, പാന്റോൺ ആഷ്‌ലീ ബ്ലൂ, പാന്റോൺ ഡ്രെസ്‌ഡൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക.

മോട്ടോ ജി96 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് മോട്ടോ ജി96 5ജിയുടെ കരുത്ത്. 144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, HDR10+, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM/ 1600 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. ഗ്രാഫിക്സിനായി അഡ്രിനോ 710 ജിപിയു ഉണ്ട്. ഒപ്പം 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും കമ്പനി നൽകും.

​കൈയിലൊതുങ്ങുന്ന വിലയിൽ ക്യാമറ സ്മാർട്ട്ഫോൺ വേണമെങ്കിൽ ഇത് നോക്കൂ!

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള ജി96 5ജിയിലുള്ളത്. അ‌തിൽ സോണി LYT-700C സെൻസറോട് കൂടിയ 50MP ക്യാമറയാണ് മെയിൻ (f/1.88 അപ്പേർച്ചർ, OIS). ഇതോടൊപ്പം 8MP അൾട്രാ വൈഡ് ക്യാമറയും ( മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ) നൽകിയിരിക്കുന്നു. 32MP ഫ്രണ്ട് ക്യാമറ (f/2.45 അപ്പർച്ചർ) ഉണ്ട് എന്നത് സെൽഫി പ്രേമികൾക്ക് ഈ സ്മാർട്ട്ഫോൺ പ്രിയപ്പെട്ടതാക്കി മാറ്റും.

ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി96 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Motorola G96 5G, which was launched in India last week, has gone on sale today via Flipkart and Motorola's official website. The Motorola G96 5G is priced at Rs 17,999 for the 8GB+128GB base variant and Rs 19,999 for the 8GB+256GB variant. Motorola says that the Sony Lytia LYT-700C camera in it is the best in its segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X