വില കൂടും മുമ്പ് വാങ്ങിക്കോ എന്നേ പറയാനുള്ളൂ! ഡിസ്കൗണ്ടുമായി മോട്ടറോള G സീരീസ് 5G ഫോൺ
സ്മാർട്ട്ഫോണുകൾക്ക് വീണ്ടും ഇന്ത്യയിൽ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. വില കൂടും മുമ്പ് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വില വർധനവിന് മുമ്പ് സ്വന്തമാക്കാനുള്ള ലാസ്റ്റ് ചാൻസ് എന്ന അവകാശവാദവുമായി മൂന്ന് മോട്ടറോള ഫോണുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ രണ്ട് ഫോണുകൾ ഇപ്പോൾത്തന്നെ ലോഞ്ച് വിലയെക്കാൾ കൂടിയ വിലയിലാണ് ലഭ്യമാകുക. എന്നാൽ ഒരു മോഡൽ മോട്ടറോള വെബ്സൈറ്റിൽ ഉപയോക്താവിന് വലിയ നഷ്ടമില്ലാത്ത വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. മോട്ടറോള ജി സീരീസിൽ കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട മോട്ടറോള ജി96 5ജി (MOTOROLA G96 5G) ആണ് അത്.
ലോഞ്ച് ചെയ്ത് വിൽപ്പനയ്ക്ക് എത്തുമ്പോൾ മോട്ടറോള g96 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. എന്നാൽ പിന്നീട് ഈ വില വർധിപ്പിച്ചിരുന്നു. നിലവിൽ അടിസ്ഥാന മോഡലിന് 18999 രൂപയാണ് വില.

മോട്ടറോളയുടെ വെബ്സൈറ്റിൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് മോട്ടറോള ജി96 5ജിക്ക് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 16999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ കഴിയും. ഫ്ലിപ്പ്കാർട്ട് പറഞ്ഞതുപോലെ, അധികം വൈകാതെ വില വർധിക്കാൻ സാധ്യതയുള്ള ഒരു സ്മാർട്ട്ഫോൺ ആണ് ഇത്. അതിനാൽ താൽപര്യമുണ്ടെങ്കിൽ വേഗം പരിഗണിക്കുക.
ഒന്നിലധികം സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായിട്ടാണ് ഈ മോട്ടറോള സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്. സെഗ്മെന്റിലെ ഏറ്റവും ബെസ്റ്റ് 144Hz pOLED 3D കർവ്ഡ് ഡിസ്പ്ലേ ജി96 5ജി അവതരിപ്പിച്ചു. കൂടാതെ,
സെഗ്മെന്റിലെ ബെസ്റ്റ് ആയ സോണി ലിറ്റിയ LYT-700C സെൻസർ ക്യാമറ ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് മോട്ടോ ജി96 5ജിയുടെ കരുത്ത്. സോണി LYT-700C സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ വൈഡ് ക്യാമറ( മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഒപ്പം 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പർച്ചർ) ഉണ്ട്.
6.67 ഇഞ്ച് FHD+ 10- ബിറ്റ് OLED ഡിസ്പ്ലേ, HDR10+, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM/ 1600 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, ഗ്രാഫിക്സിനായി അഡ്രിനോ 710 ജിപിയു ഉണ്ട്. ഒപ്പം 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി നൽകും. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications
MOST READ: 5,390 രൂപ വിലക്കുറവ് ഉണ്ട്! ഓപ്പോ K13 ടർബോ 5G ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ കിട്ടും" width="200" height="113">









