മോട്ടറോള ഐ940, പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍

Posted By:

മോട്ടറോള ഐ940, പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍

മോട്ടറോളയില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റു കൂടി വരുന്നു.  മോട്ടറോള ഐ940 എന്നാണ് ഈ പുതിയ മൊബൈല്‍ ഫോണിന്റെ പേര്.  ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാകും വിധം വളരെ ഒതുക്കമുള്ള ഡിസൈന്‍ ആണ് മോട്ടറോള ഐ940 ഫോണിന്.

ഫീച്ചറുകള്‍:

 • ഫ്ലാഷ് സൗകര്യമുള്ള 5 മെഗാപിക്‌സല്‍ ക്യാമറ

 • വീഡിയോ റെക്കോര്‍ഡിഗ് സംവിധാനം

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍

 • യുഎസ്ബി കണക്റ്റിവിറ്റി

 • ജിപിഎസ് നാവിഗേഷന്‍

 • എംപി3, വേവ് ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ പ്ലെയര്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ലൗഡ് സ്പീക്കര്‍

 • വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

 • എച്ച്ടിഎംഎല്‍, വാപ് 2.0 ബ്രൗസറുകള്‍
വളരെ ഒതുക്കമുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ അരികുകളും മൂലകളും കൂര്‍ത്തിട്ടാണ്.  സ്‌ക്രീനിന്റെ അടിഭാഗത്തായാണ് നാവിഗേഷന്‍ ബട്ടണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

മോട്ടറോള തന്നെ വികസിപ്പിച്ചെടുത്ത ഐഡെന്‍ ടെക്‌നോളജി ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  സെല്ലുലാര്‍ ടെലഫോണ്‍ സേവനങ്ങള്‍, ട്രങ്ക്ഡ് റേഡിയോ കമ്മ്യൂണിക്കേഷന്‍ എന്നീ സൗകര്യങ്ങള്‍ ഇതു വഴി ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോക്താവിന് ലഭിക്കുന്നു.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലായിരിക്കും ഈ പുതിയ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ആന്‍ഡ്രോയിഡിന്റെ ഏതു വേര്‍ഷനിലായിരിക്കും എന്ന് അറിവായിട്ടില്ല.  5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ ഈ ഹാന്‍ഡ്‌സെറ്റിന്റെ വളരെ ആകര്‍ഷണീയമായ ഒരു ഫീച്ചര്‍ ആണ്.

സാധാരണ എല്ലാ ഓഡിയോ, വീഡിയോ ഫയല്‍ ഫോര്‍ാറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍, ഗെയിമുകള്‍ എന്നിവ ഈ ഹാന്‍ഡ്‌സെറ്റിലെ വിനോദ സാധ്യതകളാണ്.  ഇവയ്ക്ക് പുറമെ ഒരു യൂട്യൂബ് പ്ലെയറും ഈ ഫോണിലുണ്ട്.

വൈഫൈ, യുഎസ്ബി, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകളും ഈ ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.  മൈക്രോയുഎസ്ബി കണക്റ്ററും ഉണ്ട്.  യുഎസ്ബി കേബിള്‍ വഴിയും ഇവിടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

മോട്ടറോള ഐ940 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  സ്‌ക്രീന്‍ വലിപ്പം ഉള്‍പ്പെടെയുള്ള മറ്റു ഫീച്ചറുകളും, വിലയും അധികം താമസിയാതെ പ്രഖ്യാപിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot