Home
Mobile

മോട്ടറോള ഐബിസ 5 ജി ബജറ്റ് സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

ഐബിസ എന്ന പേരുള്ള ഒരു പുതിയ മോട്ടറോള സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് പറയുന്നു. കുറച്ചു കാലമായി ഈ സ്മാർട്ട്‌ഫോൺ അഭ്യുഹങ്ങളിൽ വരുന്നുണ്ട്. അതിൽ നിന്നും ഈ സ്മാർട്ട്‌ഫോൺ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു. ഇപ്പോൾ, ഏറ്റവും പുതിയ ചോർച്ച സൂചിപ്പിക്കുന്നത് ഈ മോട്ടറോള ഐബിസ സ്മാർട്ട്‌ഫോൺ ഉടൻ തന്നെ അവതരിപ്പിക്കുമെന്നാണ്. ഇത് മറ്റൊരു ബജറ്റ് 5 ജി സ്മാർട്ട്‌ഫോണായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ പുതിയ ഹാൻഡ്സെറ്റിനെ കുറിച്ച് ലഭ്യമായ കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

മോട്ടറോള ഐബിസ ഒരു ബജറ്റ് 5 ജി സ്മാർട്ഫോൺ

മോട്ടറോള ഐബിസ ഒരു ബജറ്റ് 5 ജി സ്മാർട്ഫോൺ

അറിയപ്പെടുന്ന ടിപ്‌സ്റ്റർ മുകുൾ ശർമ വെളിപ്പെടുത്തിയതുപോലെ തന്നെ ഈ മോട്ടറോള ഐബിസ ഉടൻ ഇന്ത്യയിൽ 21,999 രൂപ വിലയ്ക്ക് അവതരിപ്പിക്കും. മോട്ടോ ജി 5 ജിക്ക് ശേഷം വരുന്ന ഒരു ബജറ്റ് 5 ജി സ്മാർട്ഫോണായിരിക്കും ഇത്. ഇതിനർത്ഥം മോട്ടറോള ഐബിസ മിക്കവാറും കുറഞ്ഞ വില വിഭാഗത്തിന് ഭാഗമാകുമെന്നും 20,000 രൂപയ്ക്ക് താഴെയായിരിക്കും വിലയെന്നും, ഇത് ഇന്ത്യയിൽ താങ്ങാനാവുന്ന 5 ജി സ്മാർട്ട്ഫോണായി മാറുമെന്നും പറയുന്നു. ഈ ഹാൻഡ്‌സെറ്റിന് 90 ഹെർട്സ് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും വരുമെന്ന് ചോർച്ച സൂചിപ്പിക്കുന്നു. സ്‌ക്രീൻ റെസല്യൂഷൻ എത്രയാണെന്ന് അറിയാത്തതിനാൽ അത് എച്ച്ഡി + അല്ലെങ്കിൽ ഫുൾ എച്ച്ഡി + ആകാം.

 മോട്ടറോള ഐബിസ 5G

മോട്ടറോള ഐബിസ മുമ്പ് ചോർന്നതും 2021 ൻറെ തുടക്കത്തിൽ അവതരിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ ഡിവൈസ് വൈ-ഫൈ അലയൻസ് സർട്ടിഫിക്കേഷൻ പോലും പാസാക്കി ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പത്തെ ചോർച്ചകളനുസരിച്ച്, സ്മാർട്ട്‌ഫോണിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസറും 6 ജിബി റാമും നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ഹാൻഡ്‌സെറ്റിന് 128 ജിബി സ്റ്റോറേജ് ഓപ്ഷൻ ലഭിച്ചേക്കും.

മോട്ടറോള ഐബിസ ബജറ്റ് 5 ജി സ്മാർട്ഫോൺ

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിപ്പിക്കുന്നതെന്ന് പറയുന്നു. ഈ ഹാൻഡ്സെറ്റിനെ മോട്ടറോള ഐബിസ അല്ലെങ്കിൽ മോട്ടോ ജി 40 എന്ന് വിളിക്കാമെന്നും ഇത് മോട്ടോ ജി സീരീസിൻറെ ഭാഗമാകുമെന്നും പറയുന്നുണ്ട്. അഭ്യൂഹങ്ങളും ചോർച്ചകളും പരിശോധിച്ചാൽ പുതിയ മോട്ടറോള ഐബിസ ഒരു സ്മാർട്ട്‌ഫോണാണ്. 5 ജി സപ്പോർട്ട്, സ്റ്റോക്ക് ആൻഡ്രോയിഡ് 11 എക്സ്‌പീരിയൻസ്, 90 ഹെർട്സ് ഡിസ്പ്ലേ എന്നിവയുമായി വരുന്ന ഈ ഹാൻഡ്‌സെറ്റ് ഉപയോക്താക്കൾക്ക് 20,000 രൂപയ്ക്ക് താഴെ വില വരുന്ന ഒരു നല്ല ഓപ്ഷനാകുമെന്ന് പറയുന്നു. ഷവോമി, റിയൽമി, വിവോ, കൂടാതെ മറ്റു പല കമ്പനികളും 5 ജി ഫോണുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും അവയെല്ലാം മിഡ് റേഞ്ചറുകളും, വില 20,000 രൂപയ്ക്ക് മുകളിലുമാണ് വില വരുന്നത്.

Best Mobiles in India

English summary
For some time now, the smartphone has been part of the rumor, giving us hints as to how the smartphone could look. Now, the new leak indicates that India will soon be getting the rumored Motorola Ibiza smartphone, which will be the company's other 5G budget smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X