മോട്ടറോള ഇബിസ 5 ജി സ്നാപ്ഡ്രാഗൺ 400 സീരീസ് SoC പ്രോസസറുമായി ക്യു 1 2021ൽ അവതരിപ്പിക്കും
ഇബിസ എന്ന രഹസ്യനാമം വരുന്ന 5 ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ മോട്ടറോള ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ 5 ജി സവിശേഷത വരുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 400 സീരീസ് SoC പ്രോസസറുകളാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോട്ടറോള ഇബിസ (Motorola Ibiza) ക്യു 1 സ്മാർട്ഫോൺ 2021ൽ വിപണിയിലെത്താൻ സാധ്യതയുണ്ടെന്ന് പറയുന്നു. വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷതകളും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ 5 ജി ഹാൻഡ്‌സെറ്റിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും, 5,000 എംഎഎച്ച് ബാറ്ററിയും വരുന്നു.

ജർമ്മൻ പ്രസിദ്ധീകരണമായ ടെക്നിക് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് എക്സ്ഡിഎ ഡെവലപ്പർമാരിൽ നിന്നുള്ള ആദം കോൺവേയുമായി ചേർന്ന് മോട്ടറോള ഐബിസ സ്മാർട്ട്‌ഫോണിന് വരുന്ന മോഡൽ നമ്പർ എക്‌സ്ടി -21337 ആണ്. എച്ച്ഡി + ഡിസ്‌പ്ലേയ്ക്ക് 720x1,600 പിക്‌സൽ റെസലൂഷൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് കോൺഫിഗറേഷനുകളും ഉണ്ടെങ്കിലും സ്മാർട്ട്‌ഫോണിന് 4 ജിബി റാം + 128 ജിബി സ്റ്റോറേജാണ് വരുന്നത്.

വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയായിരിക്കും മോട്ടറോള ഇബിസ ഹാൻഡ്‌സെറ്റിന് നൽകുന്നത്. 48 മെഗാപിക്സൽ ക്യാമറ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട്‌ഫോണിന് 5 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ സെൻസറും ഉണ്ടായിരിക്കും. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയും ഉണ്ടായിരിക്കാം. മോട്ടറോള ഐബിസ ഡിസ്പ്ലേ ഒഎൽഇഡി പാനലോ എച്ച്ഡിആറിനെ സപ്പോർട്ട് ചെയ്യുന്നതോ ആകുവാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
മുകളിൽ സൂചിപ്പിച്ചതുപോലെ, ഇത് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നും പുതിയ 5 ജി പ്രവർത്തനക്ഷമമാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 400 സീരീസ് SoC പ്രോസസറിൽ പ്രവർത്തിക്കുമെന്നും പറയുന്നുണ്ട്. ഈ ക്വാൽകോം ചിപ്‌സെറ്റ് വരുന്ന ആദ്യത്തെ ഡിവൈസുകളിലൊന്നാണ് മോട്ടറോള ഇബിസയെന്ന് റിപ്പോർട്ട് പറയുന്നു. മോട്ടറോള നിലവിൽ വികസിപ്പിക്കുന്ന ഒരേയൊരു സ്മാർട്ട്‌ഫോൺ ഇത് മാത്രമല്ല. മോട്ടറോള പ്രവർത്തിക്കുമെന്ന് പറയപ്പെടുന്ന ഫോണുകളുടെ കോഡ്നാമങ്ങളാണ് കാപ്രി, കാപ്രിപ്പ്, നിയോ എന്നിവ. ഈ വർഷം വരുവാൻ പോകുന്ന പുതിയ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications








