എടാ മോനെ...കിടിലൻ സാധനം! റേസർ 50 സീരീസിൽ 2 ഫോണുകൾ ഇറക്കി മോട്ടറോള
മോട്ടറോളയുടെ മാതൃ കമ്പനിയായ ലെനോവോ ഇന്ന് ചൈനയിൽ ഒരു വലിയ ഇവൻ്റ് നടത്തിയിരുന്നു. മറ്റ് ടേക്കുകൾക്ക് ഒപ്പം പുതിയ റേസർ 50 (Razr 50) ഫോൾഡബിൾ സീരീസ് മോട്ടറോള അവതരിപ്പിച്ചു. ഈ വർഷത്തെ റേസർ ലൈനപ്പിൽ രണ്ട് ഫോണുകൾ ഉൾപ്പെടുന്നു. മുൻനിര റേസർ 50 അൾട്രാ അതിൻ്റെ 4 കവർ സ്‌ക്രീനും സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റോഡ് കൂടി എത്തുമ്പോൾ, താങ്ങാനാവുന്നതും എന്നാൽ ഇപ്പോഴും സാമാന്യം ശേഷിയുള്ള റേസർ 50ക്ക് ഡൈമൻസിറ്റി 7300X ആണ് ഉള്ളത്.
മോട്ടറോള റേസർ 50 അൾട്രാ: കഴിഞ്ഞ വർഷത്തെ റേസർ 40 അൾട്രായേക്കാൾ കനം കുറഞ്ഞ ബെസലുകളുള്ള വലിയ കവർ സ്‌ക്രീനാണ് അൾട്രായുടെ പ്രധാന സവിശേഷത. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ഫോൾഡബിൾ ഫോണുകളിൽ വെച്ച് ഏറ്റവും വലിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1080p റെസല്യൂഷനും 100% DCI-P3 കളർ ഗാമറ്റും HDR 10+നുള്ള പിന്തുണയും ഉള്ള ഒരു LTPO pOLED ഡിസ്‌പ്ലേ ആണ് ഇതിന്റെ പ്രധാന സവിശേഷത.

ഇത് 1-165 Hz റീഫ്രഷ് റേറ്റിൻ്റെ വേരിയബിൾ റീഫ്രഷ് റേറ്റ് പോലും ഇവ പിന്തുണയ്ക്കുന്നു. ഈ വലിയ കവർ ഡിസ്‌പ്ലേ സ്മാർട്ട്ഫോൺ മറ്റ് റേസർ ഉപകരണങ്ങളിൽ വീഡിയോകൾ കാണുക, നാവിഗേഷൻ വിശദാംശങ്ങൾ ലഭിക്കുക, സെൽഫി എടുക്കുമ്പോൾ സ്വയം കാണുവാൻ സാധിക്കുക തുടങ്ങിയ നമ്മൾ ഇതിനകം കണ്ടിട്ടുള്ള ധാരാളം സവിശേഷതകൾ ഇവ വാഗ്ദാനം ചെയ്യുന്നു.
അകത്തുള്ള ഫോൾഡബിൾ പാനൽ,6.9" FHD+ pOLEDയും അതിലും മികച്ച കളർ ഗാമറ്റ് ഉള്ള 120% DCI-P3യിലുമാണ് വരുന്നത്. 1-165 Hzറീഫ്രഷ് റേറ്റിലും 360 Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നസ് 3000 നിറ്റ് ആണ്.
ക്യാമറകളെ കുറിച്ച് പറയുകയാണെങ്കിൽ, മോട്ടറോളയുടെ ഒരു പ്രധാന മെച്ചപ്പെടുത്തൽ ഡ്യൂവൽ ക്യാമറാ വിഭാഗത്തിലാണ്. മറ്റ് ഫോണുകൾ വെച്ച് നോക്കുമ്പോൾ മുഴുവൻ സജ്ജീകരണവും മാറിയിരിക്കുന്നു. ഇപ്പോൾ 50 MP f/1.7 മെയിൻ ഷൂട്ടറും 2x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50 MP f/2.0 ടെലിഫോട്ടോ ഷൂട്ടറും ഉണ്ട്.
ഈ വർഷം മറ്റേതൊരു കമ്പനിയും ചെയ്യുന്നത് പോലെ, ഈ ഇവെന്റിലും വേദിയിലുണ്ടായിരുന്ന അവതാരകൻ റേസർ 50 അൾട്രായുടെ എഐ മികവിനെ കുറിച്ച് ധാരാളം സംസാരിച്ചു. ബാറ്ററിയുടെ കാര്യത്തിലേക്ക് വരുമ്പോൾ 4,000 mAh ആണ് ഇതിൽ പാക്ക് ചെയ്തിരിക്കുന്നത്. കൂടാതെ 45W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും നൽകുന്നു.
ഈ ഉപകരണം IPX8 ജല-പ്രതിരോധ ശേഷി ഉള്ളതാണ്. റേസർ ഉപകരണങ്ങൾക്ക് ഇത് ആദ്യത്തേ കൂട്ടിച്ചേർക്കലാണ്. എന്നിരുന്നാലും ചെറിയ പ്രിൻ്റ് 1.5 മീറ്റർ ആഴത്തിലുള്ള ഡെപ്ത്ത് സബ്മർഷൻ 10 സെക്കൻഡായി പരിമിതപ്പെടുത്തുന്നു. ഡിൽ, നേവി ബ്ലേസർ, പീച്ച് ഫസ് എന്നിങ്ങനെ മൂന്ന് പാൻ്റോൺ ഓപ്ഷനുകളിൽ റേസർ 50 അൾട്രാ ഇതിനകം ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. വിലയിലേക്ക് വരുമ്പോൾ 12 ജിബി/256 ജിബിക്ക് CNY5,699 ($785/€730), 12ജിബി/512ജിബിക്ക് CNY6,199 ($850/€800) എന്നിങ്ങനെയാണ് വില.
മോട്ടറോള റേസർ 50: റേസർ 40ലെ ചെറിയ 1.5" ചതുരാകൃതിയിലുള്ള സ്‌ക്രീനിൽ നിന്ന് മാറി വലിയ 3.6" pOLED കവർ ഡിസ്‌പ്ലേയോടെയാണ് റേസർ 50യുടെ പ്രത്യേകത. മോട്ടറോള റേസർ 50യുടെ വാനില വേർഷൻ ആണ് പ്രഖ്യാപിച്ചത് . ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും ഉള്ള അൾട്രായുടെ - 6.9"യുടെ അതേ സ്പെസിഫിക്കേഷനുകൾ അകത്തുള്ള പാനലിലുണ്ട്.
6.9-ഇഞ്ച് (2640×1080 പിക്‌സൽ) FlexView FHD+ പോൾഇഡ് ഡിസ്പ്ലേ, 10-120Hz റീഫ്രഷ് റേറ്റ്, 10-ബിറ്റ് HDR 10+, 120% DCI-P3 കളർഗാമറ്റ്, 2600 nits വരെ പീക്ക് തെളിച്ചം, ഡോൾബി വിഷൻ എന്നിവയാണ് ഇന്റെർണൽ ഫീച്ചറുകളിൽ വരുന്നത്. 3.6″ (1066 x 1056 പിക്സലുകൾ) QuickView പോൾഇഡ് ഡിസ്പ്ലേ, 90Hz റീഫ്രഷ് റേറ്റ്, 100% DCI-P3 കളർ ഗാമറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം എന്നിവയാണ് എക്സ്ടെർണൽ ഫീച്ചർ.
ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമൻസിറ്റി 7300X 4nm പ്രൊസസർ, മാലി-G615 MC2 GPUയും ഇതിലുണ്ട്. 8 ജിബി /12 ജിബി LPDDR4X റാം, 256 ജിബി / 512 ജിബി UFS 2.2 സ്റ്റോറേജ് എന്നിവ ആണ് സ്റ്റോറേജ് ലഭ്യത. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഇതിലുള്ളത്.
50 എംപി മെയിൻ ക്യാമറ, OIS, 13 എംപി അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചർ ഉള്ള 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ക്യാമെറ സവിശേഷതകൾ. യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവ ഈ ഫോണിൽ സപ്പോർട്ട് ചെയ്യും.171.3 × 73.99×7.25 മിമി നീളവും 188.4g ഭാരവുമാണ് ഈ ഫോണിനുള്ളത്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ ഉള്ള റേസർ 50 മറ്റ് പുതിയ ഫോണുകളെ പോലെ വാട്ടർ റെസിസ്റ്റൻ്റ് (IPX8) ആണ്. 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി എന്നിവയാണ് കണക്ടിവിറ്റി ഫീച്ചറുകൾ. 4200mAh ബാറ്ററി, 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവി പിന്തുണക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications