മോട്ടറോള മൂന്ന്‌ പുതിയ മോട്ടോ മോഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

By Archana V
|

ഇന്ത്യയിലെ മോട്ടോ സെഡ്‌ സ്‌മാര്‍ട്‌ഫോണുകള്‍ക്കായി മോട്ടറോള മൂന്ന്‌ പുതിയ മോട്ടോ മോഡുകള്‍ അവതരിപ്പിച്ചു. ജെബിഎല്‍ സൗണ്ട്‌ ബൂസ്റ്റ്‌ 2 സ്‌പീക്കര്‍ മോഡ്‌, മോട്ടോ ടര്‍ബോപവര്‍ പാക്‌ ബാറ്ററി മോഡ്‌, ഗെയിംപാഡ്‌ മോഡ്‌ എന്നിവയാണിത്‌. ഇപ്പോള്‍ മോട്ടോ സെഡ്‌ , മോട്ടോ സെഡ്‌ പ്ലെ അഥവ മോട്ടോ ഡെസ്‌2 പ്ലെ എന്നിവ ഉപയോഗിക്കുന്ന സ്‌മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ അവരുടെ ഡിവൈസ്‌ കൈയില്‍ ഒതുങ്ങുന്ന ഗെയിമിങ്‌ കണ്‍സോളാക്കി മാറ്റാനും ഫോണില്‍ പ്രീമീയം ജെബിഎല്‍ സൗണ്ട്‌ ലഭ്യമാക്കാനും ഫോണിന്‌ ടര്‍ബോചാര്‍ജ്‌ നല്‍കാനും ഈ മോഡുകള്‍ സഹായിക്കും.

മോട്ടറോള മൂന്ന്‌ പുതിയ മോട്ടോ മോഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മോട്ടോ മോഡുകളിലൂടെ ഉപയോക്താക്കള്‍ക്ക്‌ അവരുടെ മോട്ടോ സെഡ്‌ സീരീസ്‌ സ്‌മാര്‍ട്‌ ഫോണുകള്‍ അവര്‍ക്ക്‌ ആവശ്യപ്പോള്‍ ഇത്തരത്തില്‍ ആവശ്യമുള്ള ഏതിലേക്കും മാറ്റാന്‍ കഴിയും.

മുന്‍ഗാമികള്‍ ലഭ്യമാക്കിയ മോട്ടോ ഇന്‍സറ്റ്‌ ഷെയര്‍ പ്രൊജക്ടര്‍, ഹസ്സല്‍ബ്ലാഡ്‌ ട്രൂ സൂം, ജെബിഎല്‍ സൗണ്ട്‌ ബൂസ്റ്റ്‌ തുടങ്ങിയ ഫങ്‌ഷനുകള്‍ പോലെ പുതിയ ഫങ്‌ഷനുകളും പ്രാവര്‍ത്തികമാക്കാം. പുതിയ മോട്ടോ മോഡുകള്‍ ഹാന്‍ഡ്‌സെറ്റിന്റെ പുറക്‌ വശത്ത്‌ കാന്തികബലത്താല്‍ ചേര്‍ന്നിരുന്ന്‌ പുതിയ ഫങ്‌ഷനുകള്‍ ലഭ്യമാക്കും.

" പുതിയ മോഡുകള്‍ വഴി പരിധികളില്ലാത്ത സാധ്യതകള്‍ ഉറപ്പ്‌ നല്‍കുന്ന മികച്ച മൊബൈല്‍ ഭാവി വാര്‍ത്തെടുക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ്‌ ഈ വര്‍ഷം ഞങ്ങള്‍ അവസാനിപ്പിക്കുന്നത്‌. പുതിയ കണ്ടെത്തലുകള്‍ സ്വീകരിക്കുമ്പോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, ഉപഭോക്താക്കളെ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ റെന്റോ മോജോയുമായുള്ള പങ്കാളിത്തം. ഈ സവിശേഷമായ ആശയം ഉപഭോക്താക്കള്‍ക്ക്‌ സ്വീകാര്യമാകുമെന്നാണ്‌ വിശ്വാസം. " മോട്ടറോള മൊബിലിറ്റി ഇന്ത്യയുടെ മാനേജിങ്‌ ഡയറക്ടര്‍ സുധിന്‍ മാത്തുര്‍ പറഞ്ഞു.

റെന്റോമോജോയുമായി ആദ്യമായാണ്‌ ഇത്തരത്തില്‍ മോട്ടറോള ഒരു പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്‌. യഥാര്‍ത്ഥത്തില്‍ വാങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ഈ പുതിയ മോട്ടോ മോഡുകള്‍ പരീക്ഷിച്ച്‌ നോക്കാനുള്ള അവസരം ഈ പങ്കാളിത്തം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. ഡിസംബര്‍ 23 മുതല്‍ ആഴ്‌ചയില്‍ 399 രൂപമാത്രം നല്‍കി മോട്ടോ മോഡുകള്‍ ഇഷ്ടാനുസരണം വാടകയ്‌ക്ക്‌ എടുക്കാം. പ്രമുഖ എട്ട്‌ മെട്രോകളില്‍ ഈ സേവനം ലഭ്യമാകും .

മോട്ടോ ഗെയിം പാഡ്‌ മോഡ്‌

മോട്ടോ ഗെയിം പാഡ്‌ മോഡ്‌

മോട്ടോ ഗെയിംപാഡ്‌ മോഡ്‌ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ അവരുടെ മൊബൈല്‍ ഗെയിമിങ്‌ നിയന്ത്രിക്കാം. ഈ പുതിയ മോട്ടോ മോഡ്‌ അവരുടെ മോട്ടോ സെഡിനെ കൈയില്‍ ഒതുങ്ങുന്ന ഗെയിമിങ്‌ കണ്‍സോളായി മാറ്റാന്‍ സഹായിക്കും.

എവിടെയിരുന്നും യഥാര്‍ത്ഥ ഗെയിമിങ്‌ അനുഭവം ലഭിക്കുന്നതിനായി ഡ്യുവല്‍ കണ്‍ട്രോള്‍ സ്‌റ്റിക്‌സ്‌, ഡി-പാഡ്‌ , 4 ആക്ഷന്‍ ബട്ടണ്‍ എന്നിവയും ഉപയോഗിക്കാന്‍ കഴിയും. 1035 എംഎഎച്ച്‌ ബില്‍ട്‌-ഇന്‍ ബാറ്ററി ഉള്ളതിനാല്‍ സുഹൃത്തുക്കള്‍ക്ക്‌ ഒപ്പവും ഗെയിം ആസ്വദിക്കാം. 6,999 രൂപയാണ്‌ ഈ മോഡിന്റെ വില.

മോട്ടോ ജെബിഎല്‍ സൗണ്ട്‌ബൂസ്‌റ്റ്‌ 2

മോട്ടോ ജെബിഎല്‍ സൗണ്ട്‌ബൂസ്‌റ്റ്‌ 2

പരിഷ്‌കരിച്ചെത്തുന്ന ജെബിഎല്‍ സൗണ്ട്‌ബൂസ്റ്റ്‌ 2 ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നത്‌ തുടര്‍ച്ചയായ 10 മണിക്കൂര്‍ തടസ്സ രഹിതമായ സംഗീത ആസ്വാദനമാണ്‌. വെള്ളത്തെ പ്രതിരോധിക്കുന്ന ആവരണത്തോടെയാണ്‌ ഈ മോഡ്‌ എത്തുന്നത്‌. ചുവപ്പ്‌ , നീല, കറുപ്പ്‌ നിറങ്ങളില്‍ ലഭ്യമാകും.

ഫാബ്രിക്കില്‍ മികച്ച ഡിസൈനോടെയാണ്‌ എത്തുന്നത്‌. കൈയില്‍ സൗകര്യപ്രദമായി ഇരിക്കും വിധമാണ്‌ ഇതിന്റെ രൂപം.

മൈ ജെബിഎല്‍ സൗണ്ട്‌ ബൂസ്റ്റ്‌ 2 എന്ന പുതിയ ആപ്പും ലഭ്യമാണ്‌. ഇത്‌ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ വളരെ എളുപ്പം ശബ്ദം ക്രമീകരിക്കാന്‍ കഴിയും. ബില്‍ട്‌-ഇന്‍ കിക്‌സ്റ്റാന്‍ഡോടെ എത്തുന്ന മോഡിന്റെ വില 6,999 രൂപപയാണ്‌.

ഫില്‍ ഇന്ത്യയില്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചുഫില്‍ ഇന്ത്യയില്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു

മോട്ടോടര്‍ബോപവര്‍ പാക്‌മോഡ്‌

മോട്ടോടര്‍ബോപവര്‍ പാക്‌മോഡ്‌

ബാറ്ററി ലൈഫ്‌ ഒരു ദിവസം കൂടി അധികമായി നീട്ടാന്‍ മോട്ടോ ടര്‍ബോപവര്‍ പാക്‌ ഉപയോക്താക്കളെ സഹായിക്കും." നിങ്ങളുടെ ഫോണ്‍ വേഗത്തില്‍ റീചാര്‍ജ്‌ ചെയ്യാന്‍ ( 15വാട്ട്‌ വരെ ) കഴിയും. പവര്‍പാക്കിന്റെ ചാര്‍ജ്‌ തീര്‍ന്നാല്‍ പ്ലഗ്‌ ഇന്‍ ചെയ്‌ത്‌ 20 മിനുട്ടിനുള്ളില്‍ 50 ശതമാനം ചാര്‍ജാവും" കമ്പനി പ്രസ്‌താവനയില്‍ പറയുന്നു. മോഡിന്റെ വില 7,999 രൂപയാണ്‌.

ഡിസംബര്‍ 17 മുതല്‍ ഫ്‌ളിപ്‌കാര്‍ട്ട്‌ വഴിയും മോട്ടറോള എക്‌സ്‌ക്ലൂസീവ്‌ സ്‌റ്റോറുകളായ മോട്ടോ ഹബ്ബുകള്‍ വഴിയും മൂന്ന്‌ മോഡുകളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്‌.

Best Mobiles in India

English summary
Motorola has now announced three new Moto Mods for its premium flagship Moto Z franchise in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X