വരുമെന്ന് പറഞ്ഞാൽ വരാതിരിക്കില്ല! മോട്ടറോള റേസർ 50 സീരീസ് ലോഞ്ച് ഉടൻ
റേസർ 50, റേസർ 50 അൾട്രാ എന്നീ രണ്ട് ഫോൾഡബിൾ ഫോണുകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന റേസർ 50 സീരീസ് ചൈനയിൽ അവതരിപ്പിക്കാൻ മോട്ടറോള തയ്യാറെടുക്കുന്നു. മോട്ടറോള റേസർ 50 (Motorola Razr 50) സീരീസ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു. റേസർ 2024 സീരീസ് ജൂൺ 25ന് പ്രഖ്യാപിക്കുമെന്ന് ബ്രാൻഡ് വെയ്‌ബോ പോസ്റ്റിൽ സ്ഥിരീകരിച്ചു. സ്പെസിഫിക്കേഷനുകളെ കുറിച്ച് ബ്രാൻഡ് ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മോട്ടറോളയുടെ അടുത്ത ജനറേഷൻ ഫോൾഡബിൾ ഫോണുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും റേസർ 50 സീരീസിന്റെ കൂടുതൽ വിശദാംശങ്ങളും നോക്കാം.
മോട്ടറോള റേസർ 2024 സീരീസ് ജൂൺ 25ന് ലോഞ്ച് ആകുമെന്ന് ബ്രാൻഡ് വെയ്‌ബോ പോസ്റ്റിൽ സ്ഥിരീകരിച്ചു എങ്കിലും വരാനിരിക്കുന്ന ഫോൾഡബിൾ ഫോണുകളുടെ പേരുകൾ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ ബ്രാൻഡ് റേസർ 50, റേസർ 50 അൾട്രാ എന്നിവ ചൈനയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം. ഇപ്പോൾ, മോട്ടറോള റേസർ 50 സീരീസിൻ്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം.

മോട്ടറോള റേസർ 50 സീരീസ് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: മീഡിയടെക് ഡൈമൻസിറ്റി പ്രോസസറിനൊപ്പം ആണ് മോട്ടറോള റേസർ 50 വരുന്നത് എന്നാണ് ഗീക്ക്ബെഞ്ചിന്റെ കണ്ടെത്തൽ. കൂടാതെ, 8 ജിബി റാമും 13 എംപി സെക്കൻഡറി സെൻസറുമായി ജോടിയാക്കിയ 50 എംപി പ്രധാന ക്യാമറയുമായി ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു.
റേസർ 50 ന് 6.9 ഇഞ്ച് പോൾ ഇഡി 120 ഹെർട്‌സ് മെയിൻ ഡിസ്‌പ്ലേയും 3.6 ഇഞ്ച് ഒഎൽഇഡി സെക്കൻഡറി സ്‌ക്രീനും ഉണ്ടായിരിക്കാം. 33W ഫാസ്റ്റ് ചാർജിംഗിനൊപ്പം 4200 mAh ബാറ്ററിയും ഈ ഉപകരണം പാക്ക് ചെയ്യുന്നുണ്ട്. മറുവശത്ത്, മോട്ടറോള റേസർ 50 അൾട്രാ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് നൽകുന്നത്.
ഇതിന് 68W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 4000 mAh ബാറ്ററി പായ്ക്ക് ചെയ്തേക്കാം. ഇമേജിംഗിനായി, അൾട്രാ വേരിയൻറ് 50 എംപി വൈഡ് ആംഗിൾ ക്യാമറയും 32 എംപി മുൻ ക്യാമറയുമായി ജോടിയാക്കിയ ബാക് പാനലിൽ 50 എംപി 2x ടെലിഫോട്ടോ ലെൻസും വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. റേസർ 50 അൾട്രായിലെ ഡിസ്പ്ലേ സ്റ്റാൻഡേർഡ് മോട്ടറോള റേസർ 50ന് സമാനമായിരിക്കും.
കൂടാതെ, മോട്ടറോള റേസർ 50 അൾട്രാ ഇതിനകം തന്നെ BIS ഉൾപ്പെടെയുള്ള നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ഇടം പിടിച്ചു. ഭാവിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സൂചനയും നൽകിയിട്ടുണ്ട്. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നിരുന്നാലും, മോട്ടറോള റേസർ 50 സീരീസ് ആഗോള വിപണിയിൽ അടുത്ത മാസം ഔദ്യോഗികമായി എത്തുമെന്ന് സൂചനയുണ്ട്.
എന്നാൽ കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, മോട്ടറോള എസ് 50 നിയോ കറുപ്പ്, നീല, പച്ച നിറങ്ങളിൽ ലഭ്യമാകും. OIS-നുള്ള പിന്തുണയോടെ സോണി IMX882 സെൻസറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്നതായി സ്ഥിരീകരിച്ചു. 5,000 എംഎഎച്ച് ബാറ്ററിയും 7.59 എംഎം കനം കുറഞ്ഞ പ്രൊഫൈലും മറ്റു സവിശേഷതകളാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








