പുതിയ അവതാര പിറവി! മോട്ടോ റേസർ 50 ലോഞ്ച് ചെയ്തു
മോട്ടറോള അതിൻ്റെ പ്രീമിയം ഫോൾഡബിൾ സ്മാർട്ട്‌ഫോണായ മോട്ടോ റേസർ 50 അൾട്രാ ലോഞ്ച് ചെയ്തിട്ട് കുറച്ച് നാളെ ആയുള്ളൂ. ഇത് വിപണിയിലെ ഏറ്റവും മികച്ച ഫ്ലിപ്പ് ഫോണുകളിലൊന്നാണ്. ഇപ്പോൾ, കമ്പനി ഫ്ലിപ്പ് സീരീസിൽ കൂടുതൽ താങ്ങാനാവുന്ന മോഡൽ ആയ മോട്ടോ റേസർ 50 ലോഞ്ച് ചെയ്തു. റേസർ 50 അൾട്രായ്ക്ക് 99,999 രൂപ പ്രീമിയം പ്രൈസ് ടാഗ് ഉള്ളപ്പോൾ, മോട്ടോ റേസർ 50 64,999 രൂപയ്ക്ക് ആണ് പുറത്തിറക്കിയത്. ഐഫോൺ14 പ്ലസ്, വൺപ്ലസ് 12, സാംസങ് ഗാലക്‌സി S24 എന്നിവയുടെ അതേ വില വിഭാഗത്തിലാണ് ഈ പുതിയ മോട്ടറോള ഫോൾഡബിൾ വരുന്നത്.
എന്നിരുന്നാലും, മോട്ടറോള പരിമിതമായ സമയത്തേക്ക് 5,000 രൂപയ്ക്ക് ഒരു ഉത്സവ കിഴിവ് ഓഫർ അവതരിപ്പിച്ചു. ഇത് ഫോണിൻ്റെ വില 59,999 രൂപയായി കുറയ്ക്കുന്നു. കൂടാതെ, പ്രമുഖ ബാങ്കുകളിൽ നിന്ന് 10,000 രൂപയുടെ ഫെസ്റ്റിവൽ ബാങ്ക് ഓഫറും ഉണ്ട്. ഇത് ഫോണിൻ്റെ വില 49,999 രൂപയായി കുറയ്ക്കുന്നു.

റേസർ 50 വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് 3 മാസത്തെ ഗൂഗിൾ ജെമിനി അഡ്വാൻസ്ഡ് സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം 2 ടിബി ക്ലൗഡ് സ്‌റ്റോറേജ് സ്‌പെയ്‌സും ലഭിക്കുമെന്നും മോട്ടറോള അറിയിച്ചു. കോല ഗ്രേ, ബീച്ച് സാൻഡ്, സ്പ്രിറ്റ്സ് ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളർ വേരിയൻ്റുകളിലാണ് സ്മാർട്ട്ഫോൺ വരുന്നത്.
മോട്ടോ റേസർ 50 നാളെ, സെപ്റ്റംബർ 10 മുതൽ പ്രീ-ബുക്കിംഗിനായി ലഭ്യമാകും. ഇത് സെപ്റ്റംബർ 20 മുതൽ വിൽപ്പനയ്‌ക്ക് എത്തും. ഈ ഫോൾഡബിൾ ഫോൺ ആമസോൺ ഇന്ത്യ, മോട്ടറോള ഇന്ത്യ വെബ്‌സൈറ്റ്, റിലയൻസ് ഡിജിറ്റൽ കൂടാതെ മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാൻ ലഭ്യമാണ്.
മോട്ടോ റേസർ 50ൽ 6.9 ഇഞ്ച് പോൾഇഡ് FHD+ 120Hz ഇൻ്റേണൽ ഡിസ്‌പ്ലേയുണ്ട്. പുറത്ത്, ഫോണിന് 3.63 ഇഞ്ച് OLED FHD+ 90Hz ഡിസ്‌പ്ലേയുണ്ട്. ഇൻ്റേണൽ ഡിസ്‌പ്ലേ HDR10+ പിന്തുണയ്ക്കുമ്പോൾ, എക്‌സ്‌റ്റേണലിന് HDR10-നുള്ള പിന്തുണയുണ്ട്. മെയിൻ ഡിസ്‌പ്ലേയിൽ 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സ് ഉണ്ട്. അതേ സമയം എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ പരമാവധി 1,700 നിറ്റ് വരെ ബ്രൈറ്റ്നസ്സ് ആണ് ഉള്ളത്.
രണ്ട് ഡിസ്‌പ്ലേകൾക്കും 413ppi പിക്‌സൽ ഡെൻസിറ്റിയും 10 ബിറ്റിൻ്റെ കളർ റേഞ്ചും ഉണ്ട്. രണ്ട് ഡിസ്‌പ്ലേകളും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് ഫോണിനെ സുരക്ഷിതമാക്കുന്നു. ഇതിന് വീഗൻ ലെതർ ബാക്ക് ഉണ്ട്. കൂടാതെ ബോഡി ഹൈ സ്ട്രെങ്ത്ത് അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 188 ഗ്രാം ഭാരം ആണ് ഫോണിന് ഉള്ളത്.
4nm ആർക്കിടെക്ചറിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7300X ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ഒക്ടാ-കോർ ചിപ്‌സെറ്റ് മാലി-ജി615 എംസി2 ജിപിയുവിനൊപ്പം ചേർത്തിട്ടുണ്ട്. സ്‌മാർട്ട്‌ഫോൺ റാം ബൂസ്റ്റ് 3.0 ഉള്ള 8 ജിബി റാം ആണ് ഉപയോഗിക്കുന്നത്. കൂടാതെ 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ അത് വികസിപ്പിക്കാൻ കഴിയില്ല.
33W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,200 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന് ഫ്യൂവൽ നൽകുന്നത്. N1/2/3/5/7/8/20/26/28/38/40/41/66/71/77/78 ഉൾപ്പെടെ 16 5G ബാൻഡുകളുടെ പിന്തുണയും മോട്ടോ റേസർ 50ക്ക് ഉണ്ട്. ഫോട്ടോഗ്രാഫിക്കായി, റേസർ 50ൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) f/1.7 അപ്പേർച്ചറും ഉള്ള 50 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന ഡ്യൂവൽ ക്യാമറ സജ്ജീകരണം ബാക്കിൽ അവതരിപ്പിക്കുന്നു.
അതിനടുത്തായി 13 മെഗാപിക്സൽ അൾട്രാവൈഡ്/മാക്രോ ക്യാമറയും f/2.2 അപ്പേർച്ചറും 120 ഡിഗ്രി വ്യൂവുമുണ്ട്. പ്രധാന ഡിസ്‌പ്ലേയിൽ മറ്റൊരു ഫ്ലോട്ടിംഗ് ഇൻ-ഡിസ്‌പ്ലേ ക്യാമറയുണ്ട്. അത് f/2.4 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ സെൻസർ ഉപയോഗിക്കുന്നു. മൂന്ന് ക്യാമറകളും 30/60 fps-ൽ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
മോട്ടോ റേസർ 50,ഒരു ഫിസിക്കൽ, ഒരു eSIM എന്നീ രണ്ട് സിമ്മുകൾ പിന്തുണയ്ക്കുന്നു. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും സ്പേഷ്യൽ സൗണ്ട് സവിശേഷതകളും ഇതിലുണ്ട്. ചാർജ് ചെയ്യുന്നതിനായി ഫോൺ യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ട് ഉപയോഗിക്കുന്നു. ഫോണിൽ ആൻഡ്രോയിഡ് 14 പ്രവർത്തിക്കുന്നു. 3 വർഷത്തെ OS അപ്‌ഗ്രേഡും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മോട്ടറോള വാഗ്ദാനം ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications