Home
Mobile

മോട്ടറോള പുതിയ മോട്ടോ ജി ലൈനപ്പ് മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

മോട്ടോ ജി സ്റ്റൈലസ് (2021), മോട്ടോ ജി പവർ (2021), മോട്ടോ ജി പ്ലേ (2021), മോട്ടറോള വൺ 5 ജി എയ്‌സ് തുടങ്ങിയ സ്മാർട്ഫോണുകൾ യു‌എസിൽ പുതുക്കിയ മോഡലുകളായി അവതരിപ്പിച്ചു. നാല് ഫോണുകളും ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിൽ ചില ഹാൻഡ്‌സെറ്റുകൾ ഒന്നിലധികം റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ, ഒന്നിലധികം കളർ ഓപ്ഷനുകൾ എന്നിവയിൽ വാഗ്ദാനം ചെയ്യുന്നു. ഫോണിൻറെ വ്യത്യസ്ത ഇടങ്ങളിൽ ഫിംഗർപ്രിന്റ് സ്കാനറുകളുമായാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ക്വാൽകോം പ്രോസസ്സറുകളാണ് ഈ ഹാൻഡ്സെറ്റുകൾക്ക് കരുത്തേകുന്നത്. മോട്ടോ ജി സ്റ്റൈലസിൽ (2021) രണ്ട് ദിവസത്തെ ബാറ്ററി ലൈഫും മോട്ടോ ജി പവർ (2021), മോട്ടോ ജി പ്ലേ (2021) എന്നിവയിൽ മൂന്ന് ദിവസവും ബാറ്ററി ലൈഫും നൽകുന്നു.

മോട്ടോ ജി സ്റ്റൈലസ് (2021), മോട്ടോ ജി പവർ (2021), മോട്ടോ ജി പ്ലേ (2021), മോട്ടറോള വൺ 5 ജി എയ്‌സ്: വില

മോട്ടോ ജി സ്റ്റൈലസ് (2021), മോട്ടോ ജി പവർ (2021), മോട്ടോ ജി പ്ലേ (2021), മോട്ടറോള വൺ 5 ജി എയ്‌സ്: വില

4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് മോട്ടോ ജി സ്റ്റൈലസ് (2021) ന് 299 ഡോളർ (ഏകദേശം 22,000 രൂപ) വിലയുണ്ട്. അറോറ ബ്ലാക്ക്, അറോറ വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിലും മോട്ടോ ജി പവർ (2021) വാഗ്ദാനം ചെയ്യുന്നു. ഇതിന് 199.99 ഡോളർ (ഏകദേശം 14,700 രൂപ) വില വരുന്നു. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയൻറ് 249 ഡോളർ (ഏകദേശം 18,300 രൂപ) വിലയുണ്ട്. ഈ ഫോണിന് ഒരൊറ്റ ഫ്ലാഷ് ഗ്രേ കളർ ഓപ്ഷണൻ വരുന്നത്. മോട്ടോ ജി പ്ലേ (2021) ന്റെ 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 169.99 ഡോളർ (ഏകദേശം 12,500 രൂപ) വിലയുണ്ട്. ഇത് മിസ്റ്റി ബ്ലൂ കളർ ഓപ്ഷനിൽ വരുന്നു. 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് മോട്ടറോള വൺ 5 ജി എസിന്റെ വില 399.99 ഡോളറാണ് (ഏകദേശം 29,500 രൂപ). 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിൽ വരുന്ന ഇത് ഫ്രോസ്റ്റഡ് വൈറ്റ് കളർ ഓപ്ഷനിൽ വിപണിയിൽ വരുന്നു. ഈ നാല് ഫോണുകളും ഷിപ്പിംഗ് ജനുവരി 13 മുതൽ ആരംഭിക്കും. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ഇത് എപ്പോൾ ലഭ്യമാകുമെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല.

മോട്ടോ ജി സ്റ്റൈലസ് (2021) സവിശേഷതകൾ

മോട്ടോ ജി സ്റ്റൈലസ് (2021) സവിശേഷതകൾ

മോട്ടോ ജി സ്റ്റൈലസ് (2021) ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ 386 പിപി പിക്‌സൽ ഡെൻസിറ്റി, 20: 9 ആസ്പെക്റ്റ് റേഷിയോ എന്നിവ ഉൾപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി സ്റ്റോറേജുള്ള 4 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 678 SoC പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.2 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട് ഇതിൽ. മുൻവശത്ത്, മോട്ടോ ജി സ്റ്റൈലസ് (2021) എഫ് / 2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ വരുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌സെറ്റ് ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. മോട്ടോ ജി സ്റ്റൈലസ് (2021) ന് 10W ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ട് വരുന്നു. ഈ സ്മാർട്ട്ഫോണിൻറെ ഭാരം 213 ഗ്രാമാണ്.

മോട്ടോ ജി പവർ (2021): സവിശേഷതകൾ

മോട്ടോ ജി പവർ (2021): സവിശേഷതകൾ

മോട്ടോ ജി പവർ (2021) ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 6.6 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോ 267 പിപി പിക്‌സൽ ഡെൻസിറ്റി. 4 ജിബി റാമുമായി ജോഡിയാക്കിയ സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 64 ജിബി വരെ വരുന്ന ഓൺബോർഡ് സ്റ്റോറേജ് നിങ്ങൾക്ക് ലഭിക്കും. 

മോട്ടോ ജി പവർ (2021): ക്യാമറ സവിശേഷതകൾ

മോട്ടോ ജി പവർ (2021): ക്യാമറ സവിശേഷതകൾ

എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ സവിശേഷത. മുൻവശത്ത്, നിങ്ങൾക്ക് എഫ് / 2.0 അപ്പർച്ചർ വരുന്ന 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ലഭിക്കും. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ മോട്ടോ ജി പവറിലെ (2021) കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എന്നാൽ, 3.5 എംഎം ഹെഡ്സെറ്റ് ജാക്ക് ഈ ഹാൻഡ്‌സെറ്റിൽ വരുന്നില്ല. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൻറെ സപ്പോർട്ട്. ഒരു തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് മോട്ടറോള പറയുന്നു. ഈ സ്മാർട്ട്ഫോണിൻറെ ഭാരം 206.5 ഗ്രാമാണ്.

മോട്ടോ ജി പ്ലേ (2021): സവിശേഷതകൾ

മോട്ടോ ജി പ്ലേ (2021): സവിശേഷതകൾ

മോട്ടോ ജി പ്ലേ (2021) ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോ 269 പിപി പിക്‌സൽ ഡെൻസിറ്റിയും ഇതിൽ വരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 460 SoC പ്രോസസർ, അഡ്രിനോ 610 ജിപിയു എന്നിവയുമായാണ് ഈ ഫോൺ വരുന്നത്.

മോട്ടോ ജി പ്ലേ (2021): ക്യാമറ സവിശേഷതകൾ

മോട്ടോ ജി പ്ലേ (2021): ക്യാമറ സവിശേഷതകൾ

എഫ് / 2.0 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് നിങ്ങൾക്ക് ലഭിക്കും. മോട്ടോ ജി പ്ലേയുടെ (2021) മുൻവശത്ത് എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൻസറുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. ഇതിൽ ചാർജ് മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് മോട്ടറോള പറയുന്നു. മോട്ടോ ജി പ്ലേ (2021) ഹാൻഡ്‌സെറ്റിന് 204 ഗ്രാം ഭാരം വരുന്നു.

മോട്ടറോള വൺ 5 ജി എയ്‌സ്: സവിശേഷതകൾ

മോട്ടറോള വൺ 5 ജി എയ്‌സ്: സവിശേഷതകൾ

മോട്ടറോള വൺ 5 ജി എയ്‌സ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. ഇതിന് 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ, 394 പിപി പിക്‌സൽ ഡെൻസിറ്റി, 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്നു. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്നാപ്ഡ്രാഗൺ 750 ജി 5 ജി SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്.

മോട്ടറോള വൺ 5 ജി എയ്‌സ്: ക്യാമറ സവിശേഷതകൾ

മോട്ടറോള വൺ 5 ജി എയ്‌സ്: ക്യാമറ സവിശേഷതകൾ

ഇതിൻറെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/ 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഈ ഫോണിലുണ്ട്. മുൻവശത്ത്, മോട്ടറോള വൺ 5 ജി എയ്‌സിന് എഫ് / 2.2 ലെൻസ് വരുന്ന 16 മെഗാപിക്സൽ സെൻസറും ഉണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 5 ജി, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ മോട്ടറോള വൺ 5 ജി എസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 15W ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് സപ്പോർട്ട് നൽകുന്നത്.

More from GizBot

Best Mobiles in India

English summary
As refreshed versions for the year, Moto G Stylus (2021), Moto G Power (2021), Moto G Play (2021), and Motorola One 5G Ace were released in the US. All four phones run Android 10, and some are offered in different configurations for RAM and storage, as well as several colour choices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X