മോട്ടോ G; കുറഞ്ഞ വിലയ്ക്ക് മേന്മയേറിയ ഒരു സ്മാര്‍ട്‌ഫോണ്‍
സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് മോട്ടറോള. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന നിലവാരവുമായി ഒരു സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. മോട്ടോ G.
യു.എസില്‍ 179 ഡോളര്‍ (11,300 രൂപ) വരുന്ന ഫോണ്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് 4.3 െജല്ലിബീന്‍ ഒ.എസ് ആണ് ഉള്ളതെങ്കിലും ജനുവരിയില്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ് കാറ്റ് അപ്‌ഡേറ്റ് ലഭ്യമാകുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.
4.5 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനിന്റെ റെസല്യൂഷന്‍ 720 പിക്‌സല്‍ ആണ്. അതായത് ആപ്പിള്‍ ഐ ഫോണ്‍ 5 എസിനേക്കാള്‍ മികച്ച ഡിസ്‌പ്ലെ. കൂടാതെ 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ 1 ജി.ബി. റാം എന്നിവയുമുണ്ട്. ക്യാമറയുടെ കാര്യമെടുത്താല്‍ 5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 1.3 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്.
8 ജി.ബി., 16 ജി.ബി. എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ഇറങ്ങുന്നത്. 4G/LTE എന്നിവ ഉണ്ടാകുമോ എന്ന് അറിയില്ലെങ്കിലും വൈ-ഫൈ ഉറപ്പാണ്. കൂടാതെ ഫോണിന്റെ ബാക്പാനല്‍ ഏഴു നിറങ്ങളില്‍ ലഭിക്കും. ചെറിയ രീതിയിലുള്ള വാട്ടര്‍പ്രൂഫ് കോട്ടിംഗുമുണ്ട്.
ബ്രസീലില്‍ ഇന്ന് പുറത്തിറങ്ങുന്ന ഫോണ്‍ വരും ആഴ്ചകളില്‍ യു.കെ., കാനഡ എന്നിവിടങ്ങളില്‍ വില്‍പനയ്‌ക്കെത്തും. ഇന്ത്യയിലും യു.എസിലും അടുത്ത വര്‍ഷം ജനുവരിയിലേ ഇറങ്ങുകയുള്ളു.
മറ്റു മധ്യനിര ഫോണുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുള്ള ഫോണാണ് മോട്ടോ G. അെതന്തെല്ലാമെന്നറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
{photo-feature}


Click it and Unblock the Notifications