Home
Mobile

മഴക്കാലമല്ലേ, IP68 + IP69 റേറ്റിങ് ഇരിക്കട്ടെ! മോട്ടോ g86, g86 പവർ, g56 5G ഫോണുകൾ ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ജി സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. മോട്ടോ ജി86 സീരീസിൽ മോട്ടോ g86 പവർ 5G (moto g86 power 5G), മോട്ടോ g86 5G (moto g86 5G) എന്നീ മോഡലുകളും മോട്ടോ g56 5G ( moto g56 5G) എന്ന മോഡലുമാണ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച ഈട് വാഗ്ദാനം ചെയ്തുകൊണ്ടാണ് മൂന്ന് സ്മാർട്ട്ഫോണുകളും എത്തിയിരിക്കുന്നത്. ഇവയിൽ പൊടി, ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ് ഉണ്ട്. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും മിലിട്ടറി-ഗ്രേഡ് ഈടും ഉണ്ട്.

മോട്ടോ g56 ന് പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്സെറ്റ് കരുത്തിലാണ് എത്തിയിരിക്കുന്നത്. ഇത് മുൻഗാമിയായ ഡൈമെൻസിറ്റി 7025 ന്റെ ഓവർലോക്ക് ചെയ്ത പതിപ്പാണ്. മോട്ടോ g86 സീരീസ് മീഡിയടെക് ഡൈമെൻസിറ്റി 7300 കരുത്തിൽ എത്തിയിരിക്കുന്നു. മോട്ടോ G86 സീരീസ് മുൻ തലമുറയേക്കാൾ 2.8 മടങ്ങ് ​ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മോട്ടറോള G സീരീസിൽ മൂന്ന് 5G സ്മാർട്ട്ഫോണുകൾ ഇറക്കി

മോട്ടോ g56 ബിസിനസ് എഡിഷൻ ബണ്ടിൽ: മോട്ടോ g56 ബിസിനസ് എഡിഷൻ ബണ്ടിൽ ഒരു വർഷത്തെ മോട്ടോ ഡിവൈസ് മാനേജർ വാഗ്ദാനം ചെയ്യുന്നു, ഇത് ഐടി ഡിപ്പാർട്ട്മെൻിന് എളുപ്പത്തിൽ ഡി​വൈസുകൾ വിദൂരമായി കൈകാര്യം ചെയ്യാൻ സാഹചര്യം ഒരുക്കുന്നു, കൂടാതെ ഡി​വൈസുകളുടെ വൻതോതിലുള്ള വിന്യാസത്തിനും കാര്യക്ഷമമായ ഓൺബോർഡിംഗിനും സീറോ ടച്ച് മാനേജ്‌മെന്റും ഇതിലുണ്ട്.

മോട്ടോ g86 5G, മോട്ടോ g86 പവർ 5G എന്നിവയുടെ ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (2712×1220 പിക്സലുകൾ) FHD+ 10-ബിറ്റ് കർവ്ഡ് pOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. മാലി-G615 MC2 ജിപിയുവും ഇതിലുണ്ട്. 8GB / 12GB LPDDR4x റാം, 128GB / 256GB / 512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോണുകൾ എത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 OS അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പിന്തുണയും ഇവയ്ക്ക് കിട്ടും.

ഇവയിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ, OIS), 8MP 118° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 32MP ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് (IP68/IP69), MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ സിം + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C, NFC എന്നീ ഫീച്ചറുകളും ഇവയിലുണ്ട്.

ബാറ്ററിയുടെ കാര്യത്തിലാണ് ഈ രണ്ട് മോഡലുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. 33W ടർബോചാർജിംഗോടുകൂടിയ 5200mAh ബാറ്ററിയാണ് g86 5ജിയിൽ ഉള്ളത്. അ‌തേസമയം g86 പവർ 5ജിയിൽ 6720mAh ബാറ്ററി ഉണ്ട്. വലിപ്പത്തിന്റെയും ഭാരത്തിന്റെയും കാര്യത്തിലും ഈ ഫോണുകൾ വ്യത്യാസ്പ്പെട്ടിരിക്കുന്നു. ജി86 മോഡലിന് 161.21 x 74.74x 7.87mm വലിപ്പവും g86 പവർ മോഡലിന് 8.65mm വലിപ്പവുമാണ് ഉള്ളത്.

അ‌തേപോലെ 185 ഗ്രാം ഭാരമാണ് മോട്ടോ g86ന് ഉള്ളത്. 198 ഗ്രാം ആണ് g86 പവർ 5ജിയുടെ ഭാരം. പാന്റോൺ കോസ്മിക് സ്കൈ, പാന്റോൺ ക്രിസന്തമം, പാന്റോൺ ഗോൾഡൻ സൈപ്രസ്, പാന്റോൺ സ്പെൽബൗണ്ട് എന്നീ വേരിയന്റുകളിൽ ആണ് മോട്ടോ g86 5G, മോട്ടോ g86 പവർ 5G എന്നിവ വാങ്ങാനാകുക.

മോട്ടോ g56 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ഇതിന്റെ കരുത്ത്.

മോട്ടറോള G സീരീസിൽ മൂന്ന് 5G സ്മാർട്ട്ഫോണുകൾ ഇറക്കി

IMG BXM-8-256 GPU, 8GB LPDDR4x റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 OS അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, 8MP അൾട്രാ-വൈഡ് ക്യാമറ f/2.2 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് മോട്ടോ ജി56 5ജിയുടെ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും f/2.2 അപ്പേർച്ചറോട് കൂടി ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം (നാനോ സിം + eSIM + microSD), 3.5 mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP68/IP69 റേറ്റിങ്സ്, MIL-STD 810H സർട്ടിഫിക്കേഷൻ ഫീച്ചറുകളും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

മോട്ടറോള G സീരീസിൽ മൂന്ന് 5G സ്മാർട്ട്ഫോണുകൾ ഇറക്കി

5G, 4G VoLTE, Wi-Fi 6 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, NFC, 30W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165.75 x 76.26 x 8.35mm വലിപ്പവും 200 ഗ്രാം ഭാരവും ഇതിനുണ്ട്. പാന്റോൺ ഗ്രേ മിസ്റ്റ്, പാന്റോൺ ഡാസ്ലിംഗ് ബ്ലൂ, പാന്റോൺ ഡിൽ, പാന്റോൺ ബ്ലാക്ക് ഓയിസ്റ്റർ എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

മോട്ടോ g86 5G യുടെ വില 299.99 യൂറോ (ഏകദേശം 29,000 രൂപ) ആണ്. മോട്ടോ g86 പവർ 5Gയുടെ 8GB + 256GB മോഡലിന് വില 329.99 യൂറോ (ഏകദേശം 32,005 രൂപ) ആയി നിശ്ചയിച്ചിരിക്കുന്നു. മോട്ടോ g56 5Gയുടെ 8GB + 256GB മോഡലിന് വില 250 യൂറോ (ഏകദേശം 24,250 രൂപ) ആണ്. അ‌ധികം ​വൈകാതെ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് ഇവ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Motorola has launched the G86 5G, G86 power 5G and G56 5G smartphones in the G series. The Moto G86 5G is priced at 299.99 euros (approximately Rs. 29,000). The Moto G86 Power 5G's 8GB + 256GB model is priced at 329.99 euros (approximately Rs. 32,005). The Moto G56 5G's 8GB + 256GB model is priced at 250 euros (approximately Rs. 24,250).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X