മോട്ടറോളയുടെ ഐ867 ആന്‍ഡ്രോയിഡ് ഫോണ്‍

Posted By:

മോട്ടറോളയുടെ ഐ867 ആന്‍ഡ്രോയിഡ് ഫോണ്‍

 

 

മോട്ടറോളയുടെ ആന്‍ഡ്രോയിഡ് ശ്രേണിയിലേക്ക് ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് കൂടിയെത്തി. ഐ867 എന്ന ഈ ഫോണിനെ ശ്രദ്ധേയമായ രൂപഘടനയോടും സവിശേഷതകളോടും കൂടിയാണ് കമ്പനി അവതരിപ്പിച്ചത്.

ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍, 3 മെഗാപിക്‌സല്‍ ക്യാമറ, 512 എംബി റാം, 2ജിബി റോം, അള്‍ലിമിറ്റഡ് ഫോണ്‍ബുക്ക്, കോള്‍ റെക്കോര്‍ഡുകള്‍ എന്നിവ ഐ867ന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. എസ്ഡി കാര്‍ഡ് പിന്തുണയോടെ 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനും ഈ ഫോണില്‍ സാധിക്കും.

ബ്ലൂടൂത്ത്, ജിപിആര്‍എസ്, യുഎസ്ബി,ജിപിഎസ് കണക്റ്റിവിറ്റികള്‍ക്കൊപ്പം ഓഡിയോ വീഡിയോ പ്ലെയറുകളും ഇതിലുണ്ട്. 180 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈയും 5.13 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും 100 mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ആന്‍ഡ്രോയിഡ് എക്ലെയര്‍ വേര്‍ഷന്‍ ഒഎസാണ് ഇതിലേത്. 1.ജിഗാഹെര്‍ട്‌സ് എആര്‍എം പ്രോസസറിന്റെ പിന്തുണയുമുണ്ട്. വാട്ടര്‍പ്രൂഫ്, ഷോക്ക് പ്രൂഫ് സവിശേഷതകള്‍ നല്‍കി രൂപപ്പെടുത്തിയ ഐ867ന്റെ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot