​മോട്ടറോള മോട്ടോ ജി യുടെ പുതിയ വേർഷൻ ലോഞ്ച് ചെയ്തു

Posted By:

മോട്ടറോളയുടെ ശക്തമായ തിരിച്ചുവരവിനു വഴിവച്ച സ്മാർട്ഫോണാണ് മോട്ടോ ജി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ മികച്ച ഹാൻഡ്ശസറ്റ് എന്ന അഭിപ്രായം നേടി​യെടുക്കാൻ ഫോണിനു സാധിച്ചു.

ഇതേതുടർന്ന് മോട്ടോ ജിയുടെ പുതിയ വേർഷൻ അവതരിപ്പിച്ചിരിക്കുകയാണ് മോട്ടറോളയിപ്പോൾ. മോട്ടോ ജി ഫോറടെ എന്നു പേരിട്ടിരിക്കുന്ന ഫോണിന് സാമങ്കതികമായോ രൂപത്തിലോ മോട്ടോ ജിയുമായി യാതൊരു വ്യത്യാസവുമില്ല.

​മോട്ടറോള മോട്ടോ ജി യുടെ പുതിയ വേർഷൻ ലോഞ്ച് ചെയ്തു

പൊടിയും വെള്ളവും ഉള്ളിൽ കടക്കില്ല എന്നതും പിൻവശത്ത് കട്ടിയുള്ള ബോഡി കവർ ഉണ്ട് എന്നുള്ളതുമാണ് മോട്ടോ ജി ഫോറടെയ്ക്ക് യദാർഥ മോട്ടോ ജിയിൽ നിന്നുള്ള വ്യത്യാസം. മെക്സിക്കോയിലാണ് പുതിയ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്.

ഗ്രിപ്ഷെൽ എന്നു വിളിക്കുന്ന പിൻവശത്തെ പ്രത്യേക കവർ ഫോൺ നിലത്തുവീണാലും തകരാർ സംഭവിക്കാതിരിക്കാനുള്ള ആവരണമാണ്. 999 രൂപയ്ക്ക് ഈ കവർ ഫ് ളിപ്കാർട്ടിലൂടെ ലഭിക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot