മോട്ടോ ജി2-ന്റെ 4ജി പതിപ്പ് എത്തും....!

Written By:

ഇന്ത്യയില്‍ വളരെ സ്വീകാര്യത നേടിയ ഇടത്തരം സ്മാര്‍ട്ട്‌ഫോണാണ് മോട്ടി ജി സെക്കന്‍ഡ് ജെനറേഷന്‍. മോട്ടോ ജി2 പരിഷ്‌ക്കരിച്ച് പുറത്തിറക്കുന്നതായുള്ള അഭ്യൂഹങ്ങളും സൂചനകളും ഉണ്ടായിരുന്നു. ഇതിനെ സ്ഥിരീകരിക്കുന്ന വിധത്തില്‍ ബ്രസീല്‍ ആസ്ഥാനമായ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇക്കാര്യം പുറത്ത് വിടുകയും ചെയ്തു. എന്നാല്‍ പിന്നീട് വെബ്‌സൈറ്റില്‍ നിന്ന് ഇക്കാര്യം പിന്‍വലിച്ചത് കമ്പനിക്ക് അബദ്ധം പറ്റിയതുകൊണ്ടാണെന്നാണ് കരുതുന്നത്.

4ജി നെറ്റ്‌വര്‍ക്ക് സാധ്യമാകുന്ന എല്‍ടിഇ കണക്ടിവിറ്റിയോട് കൂടിയ പുതിയ മോട്ടോ ജിയ്ക്ക് വലുപ്പമേറിയ ബാറ്ററിയാണുള്ളതെന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരുന്നത്. എന്നാല്‍ അതിന്റെ വില എത്രയായിരിക്കുമെന്ന് ഉള്‍പ്പെടുത്തിയിരുന്നില്ല.

മോട്ടോ ജി2-ന്റെ 4ജി പതിപ്പ് എത്തും....!

അതേസമയം, 2015ല്‍ തന്നെ മോട്ടോ ജി2 4ജി പതിപ്പ് പുറത്തിറങ്ങുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അമേരിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളിലാകും പുതിയ മോട്ടോ ജി2 ആദ്യം എത്തുക എന്നാണ് കരുതുന്നത്. വിപണിയിലുള്ള മോട്ടോ ജി2-ലെ പോരായ്മകള്‍ പരിഹരിച്ചാണ് 4ജി പതിപ്പ് എത്തുക.

Read more about:
English summary
Motorola 'leaks' Moto G with 4G, bigger battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot