ഫ്ളിപ്കാര്‍ട്ടില്‍ മാത്രമായി മോട്ടോ മാക്‌സ് എത്തുമോ...!
ഫ്‌ളിപ്കാര്‍ട്ട് പുതിയ മോട്ടറോള ഫോണിന്റെ ഇന്ത്യന്‍ വിപണിയിലേക്കുളള വരവ് അറിയിച്ചു. ഇ-കൊമേഴ്‌സ് കമ്പനി ഫോണിന്റെ പേര് വെളിപ്പെടുത്താതെ മോട്ടോ ബീസ്റ്റ് എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോട്ടോ മാക്‌സ് ആണ് പുതിയ ഫോണ്‍ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഡ്രോയിഡ് ടര്‍ബോ-യുടെ ആഗോള പതിപ്പാണ് മോട്ടോ മാക്‌സ്. ബാലിസ്റ്റിക് നൈലോണ്‍ എന്ന പ്രത്യേക പുറം പാനലുമായാണ് ഈ ഫോണ്‍ എത്തുന്നത്.
3,900എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററിയാണ് ഫോണിനുളളത്. കടുത്ത ഉപയോഗത്തില്‍ ഇത് 48 മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 15 മിനിറ്റ് മാത്രം ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ ബാറ്ററി ജീവിതം നല്‍കുന്ന മോട്ടറോളയുടെ ടര്‍ബോ ചാര്‍ജറിനെ ഈ ഫോണ്‍ പിന്തുണയ്ക്കുന്നു.

5.2 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേ, 2.7ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 805 ക്വാഡ്-കോര്‍ പ്രൊസസ്സര്‍, 3ജിബി റാം, 21എംപി-യുടെ പ്രധാന ക്യാമറ, 64ജിബി മെമ്മറി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.


Click it and Unblock the Notifications
