Home
Mobile

മോട്ടോ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ​ഫോൺ: ഐക്യൂ 12, വൺപ്ലസ് 12, എസ്24 അ‌ൾട്ര നിരയിലേക്ക് മോട്ടറോളയും

നിലവിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോൺ പ്രോസസർ എന്ന് വിലയിരുത്തപ്പെടുന്ന ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ പുറത്തിറങ്ങാനൊരുങ്ങി മോട്ടറോളയും. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തുള്ള മോട്ടോ ഫോൺ 2024 രണ്ടാം പാദത്തിൽ പുറത്തിറങ്ങുമെന്ന് ലീക്ക് റിപ്പോർട്ട്.

കാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനൊപ്പം മോട്ടറോള ഒരു പുതിയ സ്മാർട്ട്‌ഫോൺ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് വെയ്‌ബോ വഴി, ടിപ്‌സ്റ്റർ വിസ്ഡം പിക്കാച്ചു ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചിപ്‌സെറ്റുള്ള മോട്ടറോള സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ലോഞ്ച് 2024 രണ്ടാം പാദത്തിൽ പ്രതീക്ഷിക്കാമെന്ന് പിക്കാച്ചു പറയുന്നു.

മോട്ടോ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ​ഫോൺ വരുന്നു

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ​ചിപ്സെറ്റുമായി മോട്ടറോള പുറത്തിറക്കുന്ന ഫോൺ മോട്ടോ X50 ആകാം എന്നാണ് ടിപ്സ്റ്റർ പറയുന്നത്. ​ചൈനയിൽ ആയിരിക്കും ഈ ഫോൺ ആദ്യം പുറത്തിറങ്ങുക. പിന്നീട് ആഗോള വിപണിയിൽ മോട്ടറോള എഡ്ജ് 50 പ്രോ എന്ന പേരിൽ ഈ സ്മാർട്ട്ഫോൺ എത്തുമെന്നും ടിപ്സ്റ്റർ അ‌വകാശപ്പെട്ടു.

2022 ഡിസംബറിൽ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിനൊപ്പം മോട്ടറോള ആദ്യം മോട്ടോ X40 അ‌വതരിപ്പിച്ചു. പിന്നീട് ഇതേ സ്മാർട്ട്ഫോൺ മോട്ടറോള എഡ്ജ് 40 പ്രോ എന്ന പേരിൽ ആഗോള വിപണിയിൽ 2023 ഏപ്രിലിൽ അ‌വതരിപ്പിച്ചു. അ‌തേ നീക്കം വീണ്ടും ആവർത്തിക്കപ്പെടും എന്നാണ് ടിപ്സ്റ്റർ പറയുന്നത്.

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ഇതിനകം തന്നെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കഴിഞ്ഞു. ആഗോളതലത്തിൽ ആദ്യമായി സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള സ്മാർട്ട്ഫോണ അ‌വതരിപ്പിച്ചത് ഷവോമി 14 സീരീസിൽ ആണ്. എന്നാൽ ഐക്യൂ 12 ആണ് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിച്ചത്.

ഷവോമിക്കും ഐക്യൂവിനും പുറമേ, സാംസങ് ഗാലക്സി എസ്24 അ‌ൾട്ര, അ‌സൂസ് റോഗ് ഫോൺ 8 സീരീസ്, റിയൽമി ജിടി 5 പ്രോ, വൺപ്ലസ് 12, തുടങ്ങിയ സ്മാർട്ട്ഫോണുകളും സ്നാപ്ഡ്രാഗൺ 8 ജെൻ 3 ​ചിപ്സെറ്റുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നു. ഇതിൽ വൺപ്ലസ് 12 ആണ് ഏറ്റവും ഒടുവിലായി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

അ‌തേസമയം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ​ചിപ്സെറ്റുള്ള സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്ന കാര്യം മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലീക്ക് റിപ്പോർട്ട് വഴി പുറത്തുവിട്ട വിവരങ്ങൾ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ളത്. അ‌തേസമയം യൂറോപ്യൻ വിപണിയിൽ മോട്ടറോള കഴിഞ്ഞ ദിവസം രണ്ട് സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചു. മോട്ടോ g04, മോട്ടോ g24 എന്നിവയായിരുന്നു അ‌വ.

മോട്ടോ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ​ഫോൺ വരുന്നു

ബജറ്റ് വിലയിൽ എത്തുന്ന 4ജി സ്മാർട്ട്ഫോണുകളാണ് മോട്ടോ g04, മോട്ടോ g24 എന്നിവ. അ‌ധികം ​വൈകാതെ ഈ ഫോണുകൾ മറ്റ് വിപണികളിലും ലോഞ്ച് ചെയ്യും. അ‌തേസമയം ഇന്ത്യയിൽ മോട്ടറോള അ‌വസാനമായി പുറത്തിറക്കിയത് മോട്ടോ ജി34 5ജി എന്ന സ്മാർട്ട്ഫോൺ ആണ്. ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ കടുത്ത മത്സരമാണ് ജി34 5ജി കാഴ്ചവയ്ക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റുള്ള ഏറ്റവും വേഗതയേറിയ 5G ഹാൻഡ്‌സെറ്റാണ് മോട്ടോ ജി34 5ജിയെന്ന് മോട്ടറോള അവകാശപ്പെടുന്നു. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന വെർച്വൽ റാം പിന്തുണയും ഈ ഫോണിന്റെ നേട്ടമായി മോട്ടറോള എടുത്തുകാട്ടുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

മോട്ടോ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ​ഫോൺ വരുന്നു

16GB റാമും (8GB + 8 ജിബി വെർച്വൽ റാം) 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള My UX-ൽ ആണ് പ്രവർത്തനം. 50എംപി പ്രൈമറി സെൻസറും 2എംപി മാക്രോ സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 16MP ഫ്രണ്ട് ക്യാമറയും ഇതോടൊപ്പം എത്തുന്നു.

20W ടർബോചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള മോട്ടോ ജി34 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. മോട്ടോ ജി34 5ജിയുടെ 4GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില. 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 11,999 രൂപ നൽകേണ്ടിവരും. ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വില കുറയ്ക്കാം.

More from GizBot

Best Mobiles in India

English summary
Motorola may launch the Moto X50 with Snapdragon 8 Gen 3 chipset. This was revealed by tipster Wisdom Pikachu via Weibo. This phone will be released in China first. The tipster also claimed that this smartphone will arrive in the global market under the name of Motorola Edge 50 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X