മോട്ടോ E വന്നതും പോയതും ഒരുമിച്ച്

Posted By:

രണ്ടാഴ്ചയ്ക്കു ശേഷം ഇന്ന് മോട്ടറോള മോട്ടോ E സ്‌റ്റോക് ഫ് ളിപ്കാര്‍ട്ടില്‍ എത്തിയെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇ കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്കാര്‍ട് മോട്ടോ E യുടെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. മൂന്നുമണിയായപ്പോഴേക്കും വീണ്ടും ഔട്ഓഫ് സ്‌റ്റോക് എന്ന ബാനര്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.

മോട്ടോ E വന്നതും പോയതും ഒരുമിച്ച്

നേരത്തെ മെയ് 13-ന് ഫോണ്‍ ലോഞ്ച് ചെയ്തപ്പോള്‍ ഒരുദിവസത്തിനകം സ്‌റ്റോക് മുഴുവന്‍ തീര്‍ന്നിരുന്നു. പിന്നീട് മെയ് 23-ന് വീണ്ടും സ്‌റ്റോക് എത്തിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അതും തീര്‍ന്നു. അതിനുശേഷമാണ് ഇന്ന് ഫ് ളിപ്കാര്‍ട് വീണ്ടും മോട്ടോ E ലഭ്യമാക്കിയത്.

6,999 രൂപ വിലിയുള്ള ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണിനെ, സാങ്കേതിക മികവും വിലക്കുറവുമാണ് ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയത്.

4.3 ഇഞ്ച് ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി. ക്യാമറ എന്നിവയുള്ള ഫോണ്‍ 2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 1980 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot