മോട്ടോ E ആദ്യ ദിവസം വാങ്ങുമ്പോള്‍ വന്‍ ഓഫറുകള്‍!!!

Posted By:

മോട്ടറോളയുടെ പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ E ഇന്നാണ് ലോഞ്ച് ചെയ്തത്. ഫ് ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ മാത്രം ലഭ്യമാവുന്ന മോട്ടോ E ക്ക് 6,999 രൂപയാണ് ഇന്ത്യയില്‍ വില. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫ് ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാവും.

ആദ്യദിനം തന്നെ ഫോണ്‍ വാങ്ങുന്നവര്‍ക്കായി വലിയ ആനുകൂല്യങ്ങളാണ് ഫ് ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുള്ളത്. ഒമ്പതു നിറങ്ങളില്‍ ബാക് പാനല്‍ ലഭ്യമാവുമെന്നതാണ് മോട്ടോ E യുടെ പ്രത്യേകതകളിലൊന്ന്. അതുകൊണ്ടുതന്നെ ഇന്ന് ഫോണിനൊപ്പം ബാക്പാനലുകള്‍ വാങ്ങുമ്പോള്‍ 50 ശതമാനം വിലക്കുറവില്‍ അവ ലഭ്യമാവും.

മോട്ടോ E ആദ്യ ദിവസം വാങ്ങുമ്പോള്‍ വന്‍ ഓഫറുകള്‍!!!

എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുള്ള മോട്ടോ E ക്കൊപ്പം 8 ജി.ബി. മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ അതിനും 50 ശതമാനം വിലക്കുറവുണ്ട്. കൂടാതെ 1000 രൂപ വിലവരുന്ന ഇ-ബുക്കുകളും ഫോണിനൊപ്പം ലഭിക്കും. ഇന്ന് അര്‍ദ്ധരാത്രി ഫോണ്‍ വാങ്ങുന്നവര്‍ക്കുമാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

4.3 ഇഞ്ച് qHD ഡിസ്‌പ്ലെയുള്ള ഫോണില്‍ 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 200 ഡ്യുവല്‍ കോര്‍ ്വെപാസസര്‍, 1 ജി.ബി. റാം എന്നിവയാണ് ഉള്ളത്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, 1980 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot