കാത്തിരിപ്പിനു വിരാമം: മോട്ടറോള മോട്ടോ E ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 6,999 രൂപ

Posted By:

കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മോട്ടറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ E ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. നേരത്തെ ഇറങ്ങിയ മോട്ടോ ജിയുടെ താഴ്ന്ന വേരിയന്റായ മോട്ടോ E ക്ക് 6,999 രൂപയാണ് വില. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫ് ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാവും. മോട്ടോ ജിയുമായി താരതമ്യം ചെയ്താല്‍ മോട്ടോ ഇയില്‍ പല ഫീച്ചറുകളും സമാനമാണ്.

മോട്ടോ E സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം

960-540 പിക്‌സല്‍ റെസല്യൂഷനുള്ള 4.3 ഇഞ്ച് qHD ഡിസ്‌പ്ലെ, 256 ppi പിക്‌സല്‍ ഡെന്‍സിറ്റ്ി, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ് പ്രൊട്ടക്ഷന്‍, 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 200 ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ വാട്ടര്‍പ്രൂഫ് ആണ്.

5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുണ്ടെങ്കിലും ഫ്രണ്ട് ക്യാമറയില്ല എന്നത് ന്യൂനതയാണ്. കണക്റ്റിവിറ്റി പരിളോധിച്ചാല്‍, ഡ്യുവല്‍ സിം സ്ലോട്, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് എന്നിവയുണ്ട്. ആന്‍മഡ്രായ്ഡ് 4.4 കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡിന്റെ അടുത്ത അപ്‌ഡേറ്റ് മോട്ടോ E ക്ക് ലഭ്യമാവുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

മോട്ടോ E യുടെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

മോട്ടോ ജിക്കു സമാനമായ ഡിസൈന്‍ ആണ് മോട്ടോ Eക്കുള്ളത്. നാലു കോണുകളും റൗണ്ട് ഷേപ്പിലാണ്. കൂടാതെ 9 നിറങ്ങളില്‍ ബാക് പാനല്‍ ലഭ്യമാവും. മോട്ടോ ജിയേക്കാള്‍ ഗ്രിപ് കൂടുതലാണെന്ന പ്രത്യേകതയും മോട്ടോ Eക്കുണ്ട്. മറ്റൊന്ന് വെള്ളം കടക്കാതിരിക്കുന്നതിനുള്ള നാനോ കോട്ടിംഗ് ആണ്.

 

#2

4.3 ഇഞ്ച് qHD (960-540) ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 256 ppi പിക്‌സല്‍ ഡെന്‍സിറ്റിയും. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ ഉള്ളതിനാല്‍ വരവീഴുകയുമില്ല.

 

#3

1.2 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍ ആണ് മോട്ടോ E യില്‍ ഉള്ളത്. 1 ജി.ബി. റാമും.

 

#4

ക്യാമറയുടെ കാര്യത്തില്‍ മോട്ടോ E വളരെ പിന്നിലാണ്. 5 എം.പി ക്യാമറ പിന്‍വശത്തുണ്ടെങ്കിലും ഫ്രണ്ട് ക്യാമറയില്ല. പ്രൈമറി ക്യാമറയില്‍ FVWGA റെസല്യൂഷന്‍ വീഡിയോ മാത്രമെ ചിത്രീകരിക്കാന്‍ പറ്റു.

 

#5

4 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഫോണിലുള്ളത്. ഇത് മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും.

 

#6

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. കൂടാതെ ആന്‍ഡ്രോയ്ഡിന്റെ അടുത്ത അപ്‌ഡേറ്റ് വരുമ്പോള്‍ അതും മോട്ടോ E യില്‍ ലഭ്യമാവുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

 

#7

പുതിയ ഏതാനും ഫീച്ചറുകള്‍ കൂടി മോട്ടോ E യില്‍ മോട്ടറോള ചേര്‍ത്തിട്ടുണ്ട്. അതിലൊന്നാണ് മോട്ടോ അലേര്‍ട്. ഒരു സ്ഥലത്തു നിന്ന് നിങ്ങള്‍ പോവുകയാണെങ്കില്‍ അത് ഓട്ടോമാറ്റിക് ആയി വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള സംവിധാനമാണ് ഇത്. അതായത് നിങ്ങള്‍ ഒരു ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ നേരത്തെ സെറ്റ് ചെയ്തു വച്ച നമ്പറുകളിലേക്ക് തനിയെ മെസേജ് സെന്‍ഡ് ആവും.

 

#8

അത്യാവശ്യഘട്ടങ്ങളില്‍ വേണ്ടപ്പെട്ടവരെ വിളിക്കാനുള്ള സംവിധാനമാണ് എമര്‍ജന്‍സി മോഡ്. അടിയന്തര സമയങ്ങളില്‍ നേരത്തെ സെറ്റ് ചെയ്ത നമ്പറിലേക്ക് തനിയെ കോള്‍ പോകുകയോ അലാറം മുഴക്കുകയോ ചെയ്യും എന്നതാണ് പ്രത്യേകത. മോട്ടോ E യിലാണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്.

 

#9

ഫോണിന്റെ ബാക്പാനല്‍ ഇഷ്ടമുള്ള നിറത്തില്‍ തെരഞ്ഞെടുക്കാം. 9 നിറങ്ങളില്‍ ഇത് ലഭ്യമാവും

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot