മോട്ടറോളയുടെ പുതിയ ഫോണ്‍ മെയ് 13-ന്; മോട്ടോ E എന്നു സൂചന!!!

Posted By:

മോട്ടോ ജി, മോട്ടോ X തുടങ്ങിയ സ്മാര്‍ട്‌ഫോണുകളുടെ വിജയത്തിനുപിന്നാലെ പുതിയ ഒരു ഫോണ്‍ കൂടി മോട്ടറോള അവതരിപ്പിക്കുന്നു. ഏതാണു ഫോണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും മോട്ടോ ജിയുടെ താഴ്ന്ന വേരിയന്റായ മോട്ടോ E ആയിരിക്കും എന്നാണ് കരുതുന്നത്.

മോട്ടറോളയുടെ പുതിയ ഫോണ്‍ മെയ് 13-ന്; മോട്ടോ E എന്നു സൂചന!!!

മേയ് 13-ന് ലണ്ടനിലും ഇന്ത്യയിലും നടക്കുന്ന പ്രത്യേക ചടങ്ങുകളിലായിരിക്കും ഫോണ്‍ ലോഞ്ച് ചെയ്യുക എന്നു കരുതുന്നു. ചടങ്ങിനുള്ള ക്ഷണക്കത്ത് ഇതിനോടകം കമ്പനി മാധ്യമങ്ങള്‍ക്ക് അയച്ചുകഴിഞ്ഞു. 'മേഡ് ടു ലാസ്റ്റ്' ആന്‍ഡ് 'പ്രൈസ്ഡ് ഫോര്‍ ആള്‍' എന്നാണ് ക്ഷണക്കത്തില്‍ കാച്‌വേഡായി നല്‍കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ മോട്ടോ ജി യേക്കാള്‍ വില കുറഞ്ഞതും അതേസമയം കൂടുതല്‍ ഉറപ്പുള്ളതുമായ ഫോണായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. മോട്ടോ ജി യുടെ താഴ്ന്ന വേരിയന്റായ മോട്ടോ E മോട്ടറോള പുറത്തിറക്കാന്‍ പോകുന്നു എന്ന് അഭ്യുഹങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അതുകൊണ്ടുതന്നെയാണ് പുതിയ ഫോണ്‍ മോട്ടോ E ആയിരിക്കുമെന്ന് കരുതുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മോട്ടോ ജി ക്ക് ലഭിച്ച സ്വീകാര്യതയാണ് ഇവിടെ പ്രത്യേക ചടങ്ങുനടത്തി ഫോണ്‍ ലോഞ്ച് ചെയ്യാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. മാത്രമല്ല, ഇന്ത്യയില്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെ മറികടക്കുക എന്നതും മോട്ടൊറോള ലക്ഷ്യമിടുന്നു.

Please Wait while comments are loading...

Social Counting