വിലകുറഞ്ഞ ഫോണുകളെല്ലാം നിലവാരം കുറഞ്ഞവയല്ല...

By Bijesh
|

വിലകുറഞ്ഞ സാധനങ്ങളെല്ലാം നിലവാരം കുറഞ്ഞതാണെന്ന ഒരു ധാരണ പൊതുവെയുണ്ട്. ഫോണുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 10,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്‌ഫോണുകളുടെ പെര്‍ഫോമന്‍സ് മോശമായിരിക്കുമെന്നും ഉപയോഗം സുഖകരമാവില്ല എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ പലരും പറയാറുണ്ട്.

എന്നാല്‍ ഈ വാദം തിരുത്തിക്കുറിക്കുകയാണ് മോട്ടോറോള കഴിഞ്ഞമാസം ലോഞ്ച് ചെയ്ത മോട്ടോ E സ്മാര്‍ട്‌ഫോണ്‍. 6,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ കിറ്റ്കാറ്റ് ഒ.എസുമായി എത്തിയ ഫോണ്‍ സാങ്കേതികമായും രൂപകല്‍പനയിലും ഏറെ ഉയര്‍ന്നു നില്‍ക്കുന്ന ഫോണാണ്.

കഴിഞ്ഞ ഏതാനും ദിവസമായി മോട്ടോ E ഉപയോഗിച്ചതില്‍ നിന്നും വ്യക്തമായ ഫോണിന്റെ പ്രധാനപ്പെട്ട ചില ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

ഒറ്റനോട്ടത്തില്‍ മോട്ടോ E കണ്ടാല്‍ നേരത്തെയിറങ്ങിയ മോട്ടോ ജി ആണെന്നു തോന്നും. രൂപകല്‍പനയില്‍ രണ്ടുഫോണുകളും തമ്മില്‍ അത്രയ്ക്കു സമാനതകളുണ്ട്. മോട്ടോ ജിയേക്കാള്‍ സ്‌ക്രീന്‍ സൈസ് 0.2 ഇഞ്ച് കുറവാണ് എന്നതാണ് പ്രധാന വ്യത്യാസം. പൂര്‍ണമായും പ്ലാസ്റ്റികില്‍ തീര്‍ത്ത ബോഡിയാണ് മോട്ടോ E യുടേത്. മാത്രമല്ല, അല്‍പം കട്ടിയുള്ളതായി തോന്നുകയും ചെയ്യും. എന്നാല്‍ റബര്‍ കോട്ടിംഗുള്ള ബാക്പാനല്‍ നല്ല ഗ്രിപ് നല്‍കുന്നുണ്ട്.

 

#2

#2

4.3 ഇഞ്ച് qHD ഡിസ്‌പ്ലെയാണ് മോട്ടോ Eക്കുള്ളത്. മികച്ച വ്യൂവിംഗ് ആഗിളും വ്യക്തമായ നിറവിന്യാസവും ഉണ്ട്. സാധാരണ രീതിയില്‍ വെള്ളം കയറാതിരിക്കുന്നതിനുള്ള കോട്ടിംഗും സ്‌ക്രീനില്‍ സ്‌ക്രാച്ച് വിഴാതിരിക്കാനുള്ള കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്.

 

#3

#3

ശബ്ദനിലവാരമാണ് മോട്ടോ E യുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഇയര്‍പീസ് സ്പീക്കര്‍ ഫോണിന്റെ മുകള്‍ ഭാഗത്താണ്. പ്രധാന സ്പീക്കര്‍ താഴെയും. മെയിന്‍ സ്പീക്കര്‍ മുന്‍വശത്തു തന്നെയായതിനാല്‍ പുറത്തുള്ള ശബ്ദങ്ങള്‍ കാര്യമായി ബാധിക്കില്ല.

 

#4

#4

നേരത്തെ പറഞ്ഞതുപോലെ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോണിന്റെ ഇന്റര്‍ഫേസും മികച്ചതാണ്. വളരെ ലളിതവും ഉപയോഗിക്കാന്‍ സൗകര്യപ്രദവും. അതേസമയം ഫാന്‍സി ഫീച്ചറുകള്‍ അനാവശ്യമായി ഉള്‍ക്കൊള്ളച്ചിട്ടുമില്ല.

 

#5

#5

മോട്ടറോള ഫോണുകളിലുള്ള മോട്ടോ അസിസ്റ്റ്, മോട്ടോ മൈഗ്രേറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ മോട്ടോ E യിലുമുണ്ട്. അതോടൊപ്പം അലേര്‍ട് എന്ന പുതിയ ആപ്ലിക്കേഷനും. അപകടഘട്ടങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക് ഒറ്റ ക്ലിക്കില്‍ അലേര്‍ട് മെസേജ് അയക്കാന്‍ സഹായിക്കുന്ന ആപ് ആണ് ഇത്. അതായത് തെരഞ്ഞെടുത്ത നമ്പറുകളിലേക്ക് നിങ്ങളുടെ ലൊക്കേഷന്‍ സഹിതമുള്ള അലേര്‍ട് മെസേജ് അയയ്ക്കും.

#6

#6

പഴയ ഫോണിലെ കോണ്‍ടാക്റ്റുകളും മെസേജുകളും ഉള്‍പ്പെടെയുള്ള എല്ലാ കണ്ടന്റുകളും പുതിയ ഫോണിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മോട്ടറോള മൈഗ്രേറ്റ്. പഴയ ഫോണില്‍ മൈഗ്രേറ്റ് ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ ഫോണ്‍ സെലക്റ്റ് ചെയ്താല്‍ മാത്രം മതി.

 

#7

#7

5 തരത്തിലുള്ള ഹോം സ്‌ക്രീനുകളാണ് മോട്ടോ E ക്കുള്ളത്. അവ ഇഷ്ടാനുസരണം മാറ്റാം. എന്നാല്‍ അവ റിമൂവ് ചെയ്യാന്‍ കഴിയുകയുമില്ല. എന്നാല്‍ ഇഷ്ടമുള്ള വിജിറ്റ്‌സുകളും ആപുകളും സ്‌ക്രീനില്‍ ചേര്‍ക്കാന്‍ കഴിയും.

 

#8

മോട്ടോ E അണ്‍ബോക്‌സിംഗ് വീഡിയോ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X