മോട്ടറോള മോട്ടോ E മെയ് 13-ന്; ഉണ്ടായിരിക്കുമെന്ന് കരുതുന്ന 5 പ്രത്യേകതകള്‍

Posted By:

മോട്ടറോള അടുത്തകാലത്താണ് ഇന്ത്യയില്‍ വേരുറപ്പിച്ചുതടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ മോട്ടോ ജി പുറത്തിറക്കിയ ശേഷം. കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങളോടെ അവതരിപ്പിച്ച മോട്ടോ ജി ഇരുകൈയും നീട്ടിയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ വാങ്ങിയത്.

ഇതേ തുടര്‍ന്ന് മോട്ടോ ജിയുടെ താഴ്ന്ന വേരിയന്റായ മോട്ടോ E സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് മോട്ടറോള. മെയ് 13-ന് ലണ്ടനിലും ഇന്ത്യയിലും നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഈ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മോട്ടറോള എത്രത്തോളം പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ് ആഗോള ലോഞ്ചിംഗിനൊപ്പം ഇന്ത്യയിലും പ്രത്യേക ചടങ്ങ് നടത്തുന്നത്. ട്വിറ്ററില്‍ വന്ന വിശ്വനീയമായ ഒരു പോസ്റ്റ് പ്രകാരം 8,999 രൂപയായിരിക്കും മോട്ടോ ഇയുടെ വില എന്നാണ് അറിയുന്നത്.

എന്തായാലും ഇതിനോടകം മോട്ടോ ഇ -യുടെ പ്രത്യേകതകളെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും വിശ്വസനീയമായ അഞ്ചെണ്ണം ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

540-960 പിക്‌സല്‍ റെസല്യൂഷന്‍ോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലെയാണ് മോട്ടോ ഇക്ക് ഉണ്ടാവുക എന്നറിയുന്നു. 6.2 mm ആയിരിക്കും തിക്‌നസ്.

 

5 എം.പി. പ്രൈമറി ക്യാമറയും 1.3 എം.പി. സെക്കന്‍ഡറി ക്യാമറയും ആയിരിക്കും മോട്ടോ E ക്ക് ഉണ്ടാവുക. 2592-1944 പിക്‌സല്‍ വരെയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ പിന്‍വശത്തുള്ള ക്യാമറയ്ക്ക് കഴിയും.

 

1900 mAh ബാറ്ററിയായിരിക്കും ഫോണില്‍ ഉണ്ടാവുക. മറ്റു പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഒറ്റ ചാര്‍ജില്‍ ഒരുദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

 

പതിനായിരം രൂപയില്‍ താഴെയായിരിക്കും മോട്ടോ Eയുടെ വില എന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നതാണ്. ഏറ്റവും ഒടുവില്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 8,999 രൂപയായിരിക്കും ഇന്ത്യയിലെ വില.

 

മെയ് 13-ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങിലാണ് മോട്ടോ E ലോഞ്ച് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot