മോട്ടറോള മോട്ടോ E യും മോട്ടോ G യും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

Posted By:

ഇന്നലെയാണ് മോട്ടറോള മോട്ടോ E സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. നേരത്തെ ഇറങ്ങിയ മോട്ടോ G യുടെ താഴ്ന്ന വേരിയന്റാണ് ഈ ഫോണ്‍. വിലയിലും ആ വ്യത്യാസം പ്രകടമാണ്. മോട്ടോ ജിയുടെ 8 ജി.ബി. വേരിയന്റിന് 12,500 രൂപ വിലയുള്ളപ്പോള്‍ മോട്ടോ E ക്ക് 6,999 രൂപ മാത്രമാണ് വില.

എന്നുകരുതി മോട്ടോ E യെ വിലകുറച്ചുകാണുകയും വേണ്ട. ഈ വിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നുതന്നെയാണ് മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, മോട്ടറോളയുടെ ബെസ്റ്റ് സെല്ലര്‍ ഫോണുകളിലൊന്നായ മോട്ടോ ജി യുടെ താഴ്ന്ന വേരിയന്റ് എന്നു പറയുമ്പോള്‍ തന്നെ മോട്ടോ ജിയുടെ പല സൗകര്യങ്ങളും ഇതില്‍ ലഭ്യമാണുതാനും.

എന്തായാലും മോട്ടോ E യും മോട്ടോ G യും തമ്മില്‍ ഉള്ള പ്രകടമായ വ്യത്യാസങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സ്‌ക്രീനിന്റെ വലിപ്പം പരിഗണിച്ചാല്‍ രണ്ടുഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ല. മോട്ടോ G ക്ക് 4.5 ഇഞ്ച് സ്‌ക്രീനും മോട്ടോ E ക്ക് 4.3 ഇഞ്ച് സ്‌ക്രീനുമാണ് ഉള്ളത്. അതായത് 0.2 ഇഞ്ചിന്റെ വ്യത്യാസം. അതേസമയം റെസല്യൂഷന്റെ കാര്യത്തില്‍ വന്‍ അന്തരമുണ്ടുതാനും രണ്ടുഫോണുകളും തമ്മില്‍. മോട്ടോ E യില്‍ qHD റെസല്യൂഷന്‍ ഡിസ്‌പ്ലെയും 256 ppi പിക്‌സല്‍ ഡെന്‍സിറ്റിയും ആണെങ്കില്‍ മോട്ടോ Gയില്‍ 720 പിക്‌സല്‍ റെസല്യൂഷനും 326 ppi പിക്‌സല്‍ ഡെന്‍സിറ്റിയുമാണ് ഉള്ളത്.

 

#2

പ്രൊസസറിന്റെ കാര്യത്തിലും മോട്ടോ ജി തന്നെയാണ് ബഹുദൂരം മുന്നില്‍. മോട്ടോ ജിയില്‍ സ്‌നാപ്ഡ്രാഗണ്‍ 400 ക്വാഡ്‌കോര്‍ പ്രൊസസറാണ് ഉള്ളത്. അതേസമയം മോട്ടോ E യില്‍ ആവട്ടെ സ്‌നാപ്ഡ്രാഗണ്‍ 200 ഡ്യുവല്‍ കോര്‍ െപ്രാസസര്‍. രണ്ടുഫോണിലും 1 ജി.ബി. റാം തന്നെയാണ് ഉള്ളത്.

 

#3

മോട്ടോ ജിക്ക് 8 ജി.ബി./ 16 ജി.ബി. എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേരിയന്റുകളാണ് ഉള്ളത്. എന്നാല്‍ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയില്ല. മറുവശത്ത് മോട്ടോ Eക്ക് 4 ജി.ബി. ഇന്റേണല്‍ മെമ്മറിയും മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടുമുണ്ട്.

 

#4

ഫ്രണ്ട് ക്യാമറയില്ല എന്നതാണ് മോട്ടോ E ക്ക് മോട്ടോ G യില്‍ നിന്നുള്ള പ്രധാന വ്യത്യാസം. പിന്‍വശത്ത് രണ്ട് ഫോണുകള്‍ക്കും 5 എം.പി. ക്യാമറയുണ്ട്. എന്നാല്‍ മോട്ടോ E യില്‍ ഫ് ളാഷ് ഇല്ല.

 

#5

ബാറ്ററി പവറിലും നേരിയ വ്യത്യാസമുണ്ട് ഇരു ഫോണുകളും തമ്മില്‍. മോട്ടോ E യില്‍ 1980 mAh ഉം മോട്ടോ G യില്‍ 2070 mAh ഉം ആണ്. മോട്ടോ ജിയുടെ ബാറ്ററി സാധാരണ നിലയില്‍ ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നല്‍കുന്നുണ്ട്. സമാനമായിരിക്കും മോട്ടോ E യുടെ കാര്യവും എന്നാണ് കരുതുന്നത്.

 

#6

മോട്ടോ ജിയില്‍ ഇല്ലാത്ത ചില ഫീച്ചറുകള്‍ മോട്ടറോള മോട്ടോ E യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മോട്ടോ അലേര്‍ട്ട് ആണ്. ഏതെങ്കിലും സ്ഥലത്തുനിന്ന് നിങ്ങള്‍ പോകുമ്പോള്‍ അത് വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള സംവിധാനമാണ് ഇത്. അതായത് നിങ്ങളുടെ ലൊക്കേഷന്‍ മാറുമ്പോള്‍ നേരത്തെ സെറ്റ് ചെയ്തു വച്ച നമ്പറുകളിലേക്ക് തനിയെ സന്ദേശം അയയ്ക്കപ്പെടും.

 

#7

അത്യാവശ്യ ഘട്ടങ്ങളില്‍ വളരെ പെട്ടെന്ന് നേരത്തെ സെറ്റ് ചെയ്ത നമ്പറുകളിലേക്ക് വിളിക്കാനോ അല്ലെങ്കില്‍ അലാറം മുഴക്കാനോ സാധിക്കുന്ന സംവിധാനമാണ് ഇത്. വിളിക്കുന്ന സിം ഓട്ടോമാറ്റിക് ആയി തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഇന്റലിജന്റ് കോളിംഗ് എന്ന സംവിധാനവും ഈ ഡ്യുവല്‍ സിം ഫോണിലുണ്ട്.

 

#8

മോട്ടോ ജി യുടെ 8 ജി.ബി. വേരിയന്റിന് 12,500 രൂപയും 16 ജി.ബി. വേരിയന്റിന് 13,500 രൂപയുമാണ് വില. എന്നാല്‍ മോട്ടോ E ക്കാവട്ടെ 6999 രൂപയും.

 

#9

രണ്ട് ഫോണിലും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ രണ്ടുഫോണുകളും തുല്യത പാലിക്കുന്നു.

 

#10

രണ്ടുഫോണുകളും വാട്ടര്‍പ്രൂഫ് ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഫോണിന്റെ ഉള്ളിലും പുറത്തുമുള്ള നാനോ കോട്ടിംഗ് ആണ് ഇത് സാധ്യമാക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot