മോട്ടറോള മോട്ടോ ജി ഇന്ത്യയില്‍ ജനുവരി ആദ്യം ലോഞ്ച് ചെയ്യും

Posted By:

താരതമ്യേന വില കുറഞ്ഞ ക്വാഡ് കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണായ മോട്ടമറാള മോട്ടൊ ജി അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. മോട്ടറോള മൊബിലിറ്റിയുടെ ട്വീറ്റ് അനുസരിച്ച് ആന്‍േഡ്രായ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസുള്ള ഫോണ്‍ ജനുവരി ആദ്യ വാരം തന്നെ ഇറങ്ങുമെന്നാണ് കരുതേണ്ടത്.

യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ മാസം തന്നെ ഫോണ്‍ ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യയിലെ ലോഞ്ചിംഗ് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

മോട്ടോ ജിയുടെ 8 ജി.ബി. വേരിയന്റിന് 12,990 രുപയും 16 ജി.ബി. വേരിയന്റിന് 15,499 രൂപയും ആയിരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നിലവില്‍ ഫോണിനെ കുറിച്ച് വിമര്‍ശകരും ഉപഭോക്താക്കളും ഒരുപോലെ നല്ല അഭിപ്രായമാണ് പറയുന്നത്.

മോട്ടറോള മോട്ടൊ ജിയുടെ പ്രത്യേകതകള്‍

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് LCD ഡിസ്‌പ്ലെ, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി./16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുള്ള ഫോണില്‍ 5 എം.പി. പ്രൈമറി ക്യാമറയും 1.3 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 2070 mAh ആണ് ബാറ്ററി പവര്‍.

മോട്ടോ ജിയുടെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ

മോട്ടറോള മോട്ടോ ജി ഇന്ത്യയില്‍ ജനുവരി ആദ്യം ലോഞ്ച് ചെയ്യും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot