പുതിയ വേരിയന്റില്‍ മോട്ടോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു!
മോട്ടോറോള തങ്ങളളുടെ പുതിയ വേരിയന്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോ ജി5എസ് എന്ന ഈ ഫോണ്‍ 'മിഡ്‌നൈറ്റ് ബ്ലൂ' നിറത്തിലാണ് എത്തിയിരിക്കുന്നത്. അതായത് ഫോണിന്റെ പിന്‍ ഭാഗം കറുപ്പും പുറകില്‍ ഇളം നീല നിറവുമാണ്.

മോട്ടോ ജി5എസ് ന്റെ ഈ പുതിയ വേരിയന്റിന് മോട്ടോ ജി5എസുമായി ഏകദേശം സാമ്യമുണ്ട്. ട്വിറ്റര്‍ വഴിയാണ് ഈ പുതിയ വേരിയന്റ് കമ്പനി അവതരിപ്പിച്ചത്. മോട്ടോറോള മോട്ടോ ജി5എസിന്റെ മിഡ്‌നൈറ്റ് ബ്ലൂ നിറത്തിന് 14,999 രൂപയും എന്നാല്‍ മറ്റു വേരിയന്റുകള്‍ക്ക് 12,999 രൂപയുമാണ്. ഇഎംഐയിലൂടെ മോട്ടോറോളയുടെ ഈ ഫോണുകള്‍ വാങ്ങാം.
മോട്ടോറോള ജി5എസ് ന്റെ സവിശേഷതകള്‍
മോട്ടോ ജി5എസ്‌ന് 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്. ഒക്ടാകോര്‍ 1.4GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ സ്‌റ്റോറേജില്‍ ഉള്‍പ്പെടുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണിന്റെ ഇന്റേര്‍ണല്‍ മെമ്മറി 128ജിബി വരെ കൂട്ടാം.
ക്യാമറ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി PDFA പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5എംപി സെല്‍ഫി എന്നിവയാണ് ഈ ഫോണില്‍. ടര്‍ബോ ചാര്‍ജ്ജ് സവിശേഷതയുളള 3000എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി5എസ്ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ ഫോണിന്റെ മറ്റൊരു രസകമായ സവിശേഷതയാണ് വെളളം പ്രതിരോധിക്കാനായി നാനോ കോട്ടിങ്ങും നല്‍കിയിരിക്കുന്നു എന്നുളളത്. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ ഹോം ബട്ടണില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, 3000എംഎഎച്ച് ബാറ്ററി എന്നിവ മറ്റു സവിശേഷതകളാണ്.


Click it and Unblock the Notifications