മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. റോയൽ ബ്ലൂ, ആർട്ടിക് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഹാൻഡ്‌സെറ്റ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. മെയ് 29 ന് ഫ്ലിപ്പ്കാർട്ട് ഏറ്റവും പുതിയ മോട്ടറോള ഫോൺ വിൽപ്പന ആരംഭിക്കും. 10,000 രൂപ വിലയിൽ ബ്രാൻഡ് ഈ സ്മാർട്ഫോൺ പുറത്തിറക്കി. ഇന്ത്യയിലെ മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് വില 8,999 രൂപയാണ്. ഈ പുതിയ സ്മാർട്ഫോണിനെ കുറിച്ച് ഇവിടെ വായിക്കാം. 5,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവൽ റിയർ ക്യാമറകൾ എന്നിവ ഈ സ്മാർട്ഫോണിൽ വരുമെന്ന് കഴിഞ്ഞ മാസം കമ്പനി വെളിപ്പെടുത്തി.

 

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ്

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ്

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് വില യൂറോയിൽ 169 ആണ്, ഇത് ഇന്ത്യയിൽ ഏകദേശം 13,870 രൂപയാണ്. ഇത് ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകും. വിൽപ്പന ഓഫറുകളോ റിലീസ് തീയതിയോ ഉൾപ്പെടെ മറ്റ് വിശദാംശങ്ങളൊന്നും ഇ-കൊമേഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. മെയ് 21 ന് മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ത്യയിൽ വിപണിയിലെത്തുമ്പോൾ മോട്ടറോള ഈ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടറോള സ്മാർട്ട്‌ഫോൺ റോയൽ ബ്ലൂ, ആർട്ടിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് വില

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് വില

മോട്ടോ ജി 8 പവറിന്റെ വില കുറഞ്ഞ പതിപ്പായാണ് വരുന്ന ജി 8 പവർ ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും 20: 9 ആസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയുമാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റ് കരുത്ത് നൽകുന്ന ഫോണിന്റെ പിൻവശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. മോട്ടോ ജി 8 പവർ ലൈറ്റിന്റെ ഡിസ്പ്ലെ പരിശോധിച്ചാൽ, 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി മാക്‌സ് വിഷൻ സ്‌ക്രീനിൽ 720 × 1600 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോവുമുള്ള ഡിസ്പ്ലെയാണ് കമ്പനി നൽകിയിരിക്കുന്നത്.

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ത്യയിൽ
 

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ത്യയിൽ

ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്ത് ഒരു ടിയർഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. ഈ നോച്ചിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഫോണിന് 9.2 മിമി കട്ടിയും 200 ഗ്രാം ഭാരമുള്ളതുമാണ്. ജി 8 പവർ ലൈറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത, ഇതിൽ സ്പ്ലാഷ് റെസിസ്റ്റന്റ് നൽകിയിട്ടുണ്ട് എന്നതാണ്. മോട്ടോ ജി 8 പവർ ലൈറ്റിന് കരുത്ത് നൽകുന്നത് 2.3 ജിഗാഹെർട്സ് ഒക്ടാകോർ സിപിയു മീഡിയടെക് ഹീലിയോ പി 35 ആണ്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ഫോൺ ലഭ്യമാവുകയുള്ളു.

മോട്ടോ ജി 8 പവർ ലൈറ്റ് സവിശേഷതകൾ

മോട്ടോ ജി 8 പവർ ലൈറ്റ് സവിശേഷതകൾ

ആവശ്യമുള്ള ഉപയോക്താക്കൾക്ക് സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി കമ്പനി ഒരു ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് കൂടി ഫോണിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ ഡ്യുവൽ 4 ജി, വോൾടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

മോട്ടോ ജി 8 പവർ ലൈറ്റ് സ്മാർട്ട്‌ഫോൺ

മോട്ടോ ജി 8 പവർ ലൈറ്റ് സ്മാർട്ട്‌ഫോൺ

റീട്ടെയിൽ ബോക്‌സിനുള്ളിൽ 10 വാൾട്ട് ചാർജർ നൽകുന്നുണ്ട്. ഫോണിന് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഇല്ല. സ്മാർട്ട്‌ഫോണിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിട്ടുണ്ട്. മോട്ടറോള ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് മോട്ടോ ജി 8 പവർ ലൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ എഫ് / 2.0 അപ്പേർച്ചറുള്ള 16 എംപി പ്രൈമറി ഷൂട്ടർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഫോണിന്റെ മുൻവശത്ത് 8 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Motorola has launched its Moto G8 Power Lite smartphone in India. Flipkart is offering the handset in two colors – Royal Blue and Arctic Blue. Flipkart will start selling the latest Motorola phone on May 29. The brand has launched the device under Rs 10,000 price segment. The Motorola Moto G8 Power Lite price in India is set at Rs 8,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X